ഭാര്യക്ക് 18 തികഞ്ഞില്ലെന്ന വിവാദം; നടന്നത് 100 കോടിയുടെ ആഡംബര വിവാഹം; ജൂനിയർ എൻടിആറിന്റെ ജീവിതം

തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാറാണ് ജൂനിയർ എൻടിആർ. നടന്റെ പിറന്നാൾ ദിനം ആഘോഷമാക്കുകയാണ് ആന്ധ്രയിലും തെലങ്കാനയിലും ആരാധകർ. 40 വയസ് പൂർത്തിയായിരിക്കുകയാണ് ജൂനിയർ എൻടിആറിന്. തെലുങ്ക് ജനതയുടെ എല്ലാമായിരുന്ന അന്തരിച്ച എൻടി രാമറാവുവിന്റെ കൊച്ചു മകനാണ് ജൂനിയർ എൻടിആർ‌. മുത്തശ്ശനെ പോലെ തന്നെ താരപ്രഭയിലാണ് ഇദ്ദേഹത്തിന്റെ സിനിമാ കരിയറും. ബാലതാരമായാണ് ജൂനിയർ എൻടിആർ അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്.

നിന്നു ചൂടലാണി എന്ന സിനിമയിലൂടെയാണ് നായക നിരയിലേക്ക് ജൂനിയർ എൻടിആർ കടന്ന് വരുന്നത്. 2001 ലായിരുന്നു നായക നടനായുള്ള അരങ്ങേറ്റം. സ്റ്റുഡന്റ് നമ്പർ വൺ, ആദി തുടങ്ങിയ സിനിമകളിൽ പിന്നാലെ ഇദ്ദേഹം അഭിനയിച്ചു. എന്നാൽ തുടക്ക കാലത്ത് വിമർശനങ്ങളും ജൂനിയർ എൻടിആറിന് കേൾക്കേണ്ടി വന്നു. പൊതുവെ അന്നത്തെ യുവനടൻമാരെല്ലാം ശരീര ഭം​ഗി കാത്തുസൂക്ഷിക്കുന്നവരാണ്.

 Junior NTR

എന്നാൽ ജൂനിയർ എൻടിആർ വണ്ണമുള്ള നടനായിരുന്നു. എന്നാൽ പിന്നീട് ഫിറ്റ്നസിൽ ശ്രദ്ധ കൊടുത്ത് ഈ വിമർശനങ്ങളെ മറികടക്കാൻ ജൂനിയർ എൻടിആറിന് കഴിഞ്ഞു. നിലവിൽ ആർആർആറിന്റെ വിജയത്തിളക്കത്തിലാണ് എൻടിആറുള്ളത്. രാം ചരണായിരുന്നു സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം. രാജമൗലി സംവിധാനം ചെയ്ത സിനിമയിലെ ആക്ഷൻ, ഡാൻസ് രം​ഗങ്ങളിൽ എൻടിആർ തിളങ്ങി. വരാനിരിക്കുന്ന ജൂനിയർ എൻടിആർ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

2011 ലാണ് ജൂനിയർ എൻടിആർ വിവാഹം കഴിക്കുന്നത്. ലക്ഷ്മി പ്രനതിയെന്നാണ് നടന്റെ ഭാര്യയുടെ പേര്. ഇരുവർക്കും രണ്ട് ആൺമക്കളും പിറന്നു. കുടുംബക്കാർ പറഞ്ഞുറപ്പിച്ച വിവാ​ഹമായിരുന്നു ജൂനിയർ എൻടിആറിന്റെയും പ്രനിതയുടെയും. പൊതുവെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് നടൻ എവിടെയും സംസാരിക്കാറില്ല. മാധ്യമങ്ങളിൽ നിന്നും മാറി നിൽക്കാനാ​ഗ്രഹിക്കുന്ന നടനാണ് ഇദ്ദേ​ഹം. അതേസമയം ആർആർആർ സിനിമയുമായി ബന്ധപ്പെട്ട് ഒരുപിടി അഭിമുഖങ്ങൾ ഇദ്ദേഹം നൽകിയിട്ടുണ്ട്.

ഭാര്യയാണ് തനിക്ക് ജീവിതത്തിൽ എന്നും പിന്തുണ നൽകുന്ന വ്യക്തിയെന്ന് മുമ്പ് നടൻ പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞ ആദ്യ മാസങ്ങളിൽ പ്രനതി കുറച്ച് ബുദ്ധിമുട്ടിയിരുന്നു. എന്നാൽ മാനസികമായി അവൾ എന്നേക്കാൾ ശക്തയാണെന്നും ഇദ്ദേഹം അന്ന് പറഞ്ഞു. വീട്ടിൽ സിനിമാക്കാര്യങ്ങൾ ചർച്ചയാക്കാറില്ല. പക്ഷെ ഒരുമിച്ച് സിനിമകൾ കാണാൻ ഇഷ്ടമാണെന്നും നടൻ വ്യക്തമാക്കി.

 Junior NTR

ആഘോഷ പൂർണമായ വിവാഹമായിരുന്നു ഇരുവരുടേതും. തെലുങ്ക് സിനിമയിലെ പ്രമുഖർ വിവാഹ സത്ക്കാരത്തിനെത്തി. റിപ്പോർട്ടുകൾ പ്രകാരം 100 കോടി രൂപയാണ് വിവാഹത്തിന് നടൻ ചെലവിട്ടത്. മണ്ഡപത്തിന് മാത്രം 18 കോടി രൂപ ചെലവായെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ട്. ഒരു കോടി രൂപയുടെ സാരിയാണ് ലക്ഷ്മി പ്രനിത വിവാഹ ദിനത്തിൽ ധരിച്ചത്.

2010 ൽ ഇരുവരുടെയും വിവാഹം നടക്കുന്നെന്ന വിവരം പുറത്ത് വന്നപ്പോൾ വിവാദമുണ്ടായിരുന്നു എന്നാൽ ഇതിന് നിയമ തടസ്സങ്ങൾ വന്നോട അന്ന് 17 വയസ് മാത്രമാണ് ലക്ഷ്മി പ്രനിതയുടെ പ്രായം. പ്രായ പൂർത്തിയാവാത്ത കുട്ടിയെ വിവാഹം കഴിക്കുന്നിതിനെതിരെ അന്ന് കോടതിയിൽ കേസ് വന്നത്രെ. ഒടുവിൽ ഇക്കാര്യത്തിൽ കുടുംബത്തിന് വ്യക്തത വരുത്തേണ്ടിയും വന്നു.

2010 മാർച്ച് 10 ന് ലക്ഷ്മി പ്രനിതയ്ക്ക് 18 വയസ്സ് പൂർത്തിയാവും. അതിന് ശേഷമായിരിക്കും വിവാഹമെന്നാണ് കുടുംബം വ്യക്തമാക്കിയത്. ഇതോടെ വിവാദം അവസാനിച്ചു. 2011 മെയ് അഞ്ചിനാണ് ഇരുവരും വിവാഹം കഴിക്കുന്നത്. അന്ന് 26 വയസ്സുകാരനായിരുന്നു ജൂനിയർ എൻടിആർ. ചെറിയ പ്രായത്തിൽ തന്നെ വിവാഹിതരായ രണ്ട് പേരും ഇന്നും സന്തോഷകരമായി ജീവിക്കുന്നു.

More from Filmibeat

Read more about: junior ntr
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X