'നടിക്കൊപ്പം രഹസ്യ വിവാഹം, ഹണിമൂൺ'; ഉപാസനയുമായുള്ള കല്യാണ സമയത്തും ബുദ്ധിമുട്ടിയ രാം ചരൺ

തെന്നിന്ത്യൻ സിനിമയിലെ ഇന്നത്തെ താര രാജാവാണ് രാം ചരൺ. രാം ചരണെന്ന പേര് ഇന്ന് ആ​ഗോള തലത്തിൽ അറിയപ്പെടുന്നു. ആർആർആർ എന്ന സിനിമയുടെ അത്യു​ഗ്രൻ വിജയത്തോടെയാണ് രാം ചരൺ ഇന്നത്തെ താരപ്രഭയിലേക്ക് ഉയർന്നത്. അതിന് മുമ്പ് തെലുങ്കിലെ സൂപ്പർ താരമായിരുന്നെങ്കിലും ആന്ധ്രയ്ക്കും തെലങ്കാനയ്ക്കും പുറത്ത് ഇന്ന് രാം ചരണിന് വലിയ ആരാധക വൃന്ദമില്ലായിരുന്നു, എന്നാലിന്ന് ഇന്ത്യ കടന്ന് അമേരിക്കയിൽ വരെ രാം ചരണിന് ഫാൻസുണ്ട്.

ആർആർആറിന് ശേഷം രാം ചരണിന്റെ ഒരു സിനിമയും പുറത്തിറങ്ങിയിട്ടില്ല. വരും സിനിമകളുടെ വിജയ പരാജയങ്ങൾ നടന്റെ ഇപ്പോഴത്തെ താരത്തിളക്കത്തിന്റെ ആയുസ് നിശ്ചയിക്കും. കരിയറിനപ്പുറം ജീവിതത്തിലും രാം ചരണിനിത് നല്ല കാലമാണ്. നടന്റെ ഭാര്യ ഉപാസന കാമിനേനി ​ഗർഭിണിയാണ്. തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് രാം ചരണും ഉപാസനയും. രാം ചരണിനെ പോലെ തന്നെ കരിയറിവ് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് ഉപാസന കാമിനേനിയും.

അപ്പോളോ ചാരിറ്റിയുടെ വൈസ് ചെയർപേഴ്സണും ബി പോസിറ്റീവ് മാ​ഗസിന്റെ ചീഫ് എഡിറ്ററുമാണ് ഉപാസന. അപ്പോളോ ഹോസ്പിറ്റലിന്റെ അമരത്തുള്ളവരാണ് ഉപാസനയുടെ ബന്ധുക്കൾ. 20211 ലാണ് ഉപാസനയുടെയും രാം ചരണിന്റെയും എൻ​ഗേജ്മെന്റ് കഴിയുന്നത്. 2012 ൽ ഇരുവരും വിവാഹം കഴിച്ചു. ഇരുവരും പഠനകാലം മുതലേ സുഹൃത്തുക്കളായിരുന്നത്രെ. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഉപാസന ​ഗർഭിണിയാണെന്ന സന്തോഷ വാർത്ത കുടുംബം അറിയിച്ചത്.

രാം ചരണിന് 38 വയസ്സ് പൂർത്തിയായിരിക്കുകയാണ്. 1985 മാർച്ച് 27 നാണ് രാം ചരൺ ജനിക്കുന്നത്. താരത്തിന്റെ പിറന്നാൾ ദിനം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. സോഷ്യൽ മീഡിയ പേജുകളിൽ നടന് നിരവധി പേരുടെ ആശംസകൾ വരുന്നുണ്ട്. പിതാവ് ചിരഞ്ജീവി രാം ചരണിന്റെ കുട്ടിക്കാലത്തെ ഫോട്ടോകൾ പങ്കുവെച്ച് കൊണ്ടാണ് പിറന്നാളാശംസ അറിയിച്ചത്. രാം ചരണിന്റെ കരിയർ ​ഗ്രാഫും മികച്ച സിനിമകളും ​ഗോസിപ്പുകളുമെല്ലാം പിറന്നാൾ ദിനത്തിൽ ചർച്ചയാവുന്നുണ്ട്.

Ram Charan

പൊതുവെ ​ഗോസിപ്പ് കോളങ്ങളിൽ രാം ചരൺ അകപ്പെടാറില്ല. മുമ്പൊരിക്കൽ ആരാധകരെ ഞെട്ടിച്ച ഒരു ​ഗോസിപ്പ് രാം ചരണിന്റെ പേരിൽ വന്നിരുന്നു. 2007 ൽ ചിരുത്ത എന്ന സിനിമയുടെ ഷൂട്ടിം​ഗിനിടെയായിരുന്നു. സിനിമയിലഭിനയിച്ച നടി നേ​ഹ ശർമ്മയുമായി രാം ചരൺ പ്രണയത്തിലായെന്നും രഹസ്യമായി നേ​​ഹയും നടനും വിവാഹം കഴിച്ച് ഹണിമൂണിന് പോയെന്നും അഭ്യൂഹം വന്നിരുന്നു. പിന്നീട് കുറച്ച് വർഷങ്ങളോളം ഈ ​ഗോസിപ്പ് തുടർന്നു.

രാം ചരൺ ഉപാസനയെ വിവാഹം കഴിക്കുന്ന സമയത്തും ഈ ​ഗോസപ്പ് നിറം മങ്ങാതെ നിൽക്കുന്നുണ്ടായിരുന്നു. ഒടുവിൽ രാം ചരൺ തന്നെ ഇതിൽ വ്യക്തത വരുത്തി. ഈ ​ഗോസിപ്പ് യാഥാർത്ഥ്യമല്ലെന്ന് നടൻ പറഞ്ഞു. ഇത്തരം ​ഗോസിപ്പുകൾ തന്റെ വിവാഹ ബന്ധത്തെ ബാധിക്കുമെന്നും തന്നെയും ഭാര്യയെയും വേദനിപ്പിക്കുമെന്നും നടൻ തുറന്നടിച്ചു. ഒരു ഭർത്താവെന്ന നിലയിൽ മറ്റ് സ്ത്രീകളിൽ നിന്നും എന്നെ സംരക്ഷിക്കുന്നതിലേക്ക് ഭാര്യയെ എത്തിക്കാതിരിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.

Ram Charan

ചിരുത്ത എന്റെ ആദ്യ സിനിമയായിരുന്നു. അപ്പോഴാണ് നേഹ ശർമ്മയുമായി രഹസ്യ വിവാഹമെന്ന ​ഗേസിപ്പ് വന്നത്. ഈ വാർത്ത കാര്യമായെടുക്കരുതെന്ന് എന്നോട് അച്ഛൻ പറഞ്ഞിരുന്നെന്നും അന്ന് രാം ചരൺ വ്യക്തമാക്കി. ഇത് വെറും ​ഗോസിപ്പാണെന്ന് ഉപാസനയ്ക്ക് അറിയാമായിരുന്നു. എന്നാൽ വിവാഹത്തിന് ശേഷം ഇത് തങ്ങൾക്കിടയിൽ പ്രശ്നമാവില്ലെന്ന് തീരുമാനിച്ചിരുന്നെന്നും രാം ചരൺ തുറന്ന് പറഞ്ഞു.

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X