ഹാപ്പി ഡെയ്‌സ് താരം നിഖില്‍ സിദ്ധാര്‍ത്ഥ വിവാഹിതനായി! ചിത്രങ്ങള്‍ വൈറല്‍

By Prashant V R

ഹാപ്പി ഡേയ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ നിഖില്‍ സിദ്ധാര്‍ത്ഥ വിവാഹിതനായി. പ്രണയിനിയായ ഡോ പല്ലവി ശര്‍മ്മയെയാണ് നടന്‍ താലി ചാര്‍ത്തിയായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. കൊറോണ കാലത്തെ ചട്ടങ്ങളും നിയന്ത്രണങ്ങളുമെല്ലാം പാലിച്ചുകൊണ്ടായിരുന്നു നടന്റെ വിവാഹം നടന്നത്. നേരത്തെ എപ്രില്‍ 16ന് വിവാഹം തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് 19 വ്യാപനം കാരണം മാറ്റിവെക്കുകയായിരുന്നു.

nikhil-sidhartha

ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ലളിതമായ വിവാഹ ചടങ്ങായിരുന്നു നടന്നത്. നിഖില്‍ സിദ്ധാര്‍ത്ഥിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. ഹൈദരാബാദിലെ നിഖിലിന്റെ ഫാം ഹൗസില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

ദീര്‍ഘ കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. വിവാഹ വേദിയില്‍ നിഖില്‍ പല്ലവി പേരുകളുടെ ആദ്യ മൂന്ന് അക്ഷരങ്ങള്‍ ചേര്‍ത്ത് നിക്ക് പാല്‍ എന്നും എഴുതിയിരുന്നു. ഹാപ്പി ഡേയ്‌സ് എന്ന ചിത്രത്തിലൂടെയാണ് നിഖില്‍ സിദ്ധാര്‍ത്ഥ് എല്ലാവര്‍ക്കും സുപരിചിതനായി മാറിയത്. ഹാപ്പി ഡേയ്‌സിന് പുറമെ ഓം ശാന്തി, ഡിസ്‌കോ, കാര്‍ത്തികേയ, കേശവ, കിര്‍ക്ക് പാര്‍ട്ടി തുടങ്ങിയ സിനിമകളും നടന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഹാപ്പി ഡേയ്‌സില്‍ രാജേഷ് എന്ന കഥാപാത്രമായിട്ടായിരുന്നു നിഖില്‍ സിദ്ധാര്‍ത്ഥ തിളങ്ങിയത്. ഹാപ്പി ഡേയ്‌സിന്റെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ക്യാമ്പസ് പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ഹാപ്പി ഡേയ്‌സ് കേരളത്തിലും വലിയ തരംഗമായി മാറിയിരുന്നു. വരുണ്‍ സന്ദേശ്, തമന്ന, സോണിയ ദീപ്തി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ നിഖില്‍ സിദ്ധാര്‍ത്ഥയ്‌ക്കൊപ്പം പ്രധാന വേഷങ്ങളില്‍ എത്തിയത്.

തെലുങ്കില്‍ പതിനഞ്ചിലധികം സിനിമകളിലാണ് നിഖില്‍ സിദ്ധാര്‍ത്ഥ അഭിനയിച്ചിരുന്നത്. യുവത, ആലസ്യം അമൃതം, വീട് തേട, സ്വാമി രാ രാ, കാര്‍ത്തികേയ, സൂര്യ വേഴ്‌സ് സൂര്യ, എക്കഡിക്കി പൊതവു ചിന്നവാഡാ, കേശവാ, കിറക്ക് പാര്‍ട്ടി, അര്‍ജുന്‍ സുരവരം തുടങ്ങിയവ നിഖില്‍ സിദ്ധാര്‍ത്ഥയുടെതായി പുറത്തിറങ്ങിയ ചിത്രങ്ങളാണ്. കാര്‍ത്തികേയ 2, 18 പേജസ് തുടങ്ങിയവയാണ് നിഖില്‍ സിദ്ധാര്‍ത്ഥയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങള്‍.

Read more about: telugu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X