'അമലയും പിന്തുണച്ചു; വിവാഹമോചനത്തിനിടെ സമാന്ത പറഞ്ഞത് നാഗാർജുനയെ അത്ഭുതപ്പെടുത്തി'
തെന്നിന്ത്യൻ സിനിമാ ലോകത്തെ സൂപ്പർതാരമാണ് നാഗാർജുന. തെലുങ്ക് സിനിമാ ലോകത്തെ ഹിറ്റ് നായകനായ നാഗാർജുന തമിഴ്, ഹിന്ദി സിനിമകളിലും നാഗാർജുന സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നാഗാർജുനയുടെ കുടുംബം ജീവിതം എപ്പോഴും ചർച്ചയാകാറുണ്ട്. മലയാളി പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയായ നടി അമല അക്കിനേനിയാണ് താരത്തിന്റെ ഭാര്യ. അഖിൽ അക്കിനേനി എന്ന മകനും ദമ്പതികൾക്കുണ്ട്. നാഗാർജുനയുടെ ആദ്യ വിവാഹബന്ധത്തിലെ മകനാണ് നടൻ നാഗ ചൈതന്യ.
അടുത്തിടെ അക്കിനേനി കുടുംബം വലിയ തോതിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. നാഗ ചൈതന്യ-സമാന്ത വിവാഹ മോചനമായിരുന്നു ഇതിന് കാരണം. പ്രണയിച്ച് വിവാഹിതരായ സമാന്തയയും നാഗചൈതന്യയും നാല് വർഷത്തിനുള്ളിൽ വേർപിരിഞ്ഞു. താരകുടുംബത്തിലെ വിവാഹമോചനം സിനിമാ ലോകത്ത് വലിയ ചർച്ചയായി. വിവാഹമോചനത്തിന് കാരണമെന്തെന്ന് സമാന്തയോ നാഗ ചൈതന്യയോ എവിടെയും തുറന്ന് പറഞ്ഞിട്ടില്ല.

വിവാഹമോചനത്തിന്റെ സമയത്ത് അക്കിനേനി കുടുംബത്തിൽ നടന്ന സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു. നാഗാർജുനയുടെ കുടുംബത്തിൽ ആദ്യ വിവാഹം നിലനിൽക്കില്ലെന്ന് പൊതുവെ സംസാരമുണ്ടെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി. 3200 കോടി രൂപയുടെ സ്വത്തുക്കൾ നാഗാർജുനയ്ക്കുണ്ട്. നാഗ ചൈതന്യയും സമന്തയും പ്രണയത്തിലാകുന്ന സമയത്ത് സമാന്ത സാധാരണ കുടുംബത്തിൽ നിന്ന് വന്നയാളാണ്.
ഇത്രയും വലിയ കുടുംബത്തിലേക്ക് സമാന്ത പോകുന്നതിൽ നടിയുടെ അമ്മ പോലും ഭയന്നു. പക്ഷെ ബന്ധത്തിന് നാഗാർജു പച്ചക്കൊടി കാട്ടി. അമലയും ഇതിന് കാരണമാണ്. അവരും നടിയായിരുന്നല്ലോ. എന്നാൽ പിന്നീട് ദമ്പതികൾക്കിടയിൽ അകൽച്ച വന്നു. വിവാഹമോചന സമയത്ത് എത്ര കോടി ജീവനാശം വേണമെന്ന് നാഗാർജുന സമാന്തയോട് ചോദിച്ചു. പത്ത് പൈസ പോലും വേണ്ടെന്ന് സമാന്ത പറഞ്ഞു. അതാണ് സമാന്തയുടെ ധൈര്യം. ആ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കിലോ.

പ്രശ്സതിക്കപ്പുറം പണത്തിന് വേണ്ടി കൂടിയാണല്ലോ സിനിമാ രംഗത്തേക്ക് വരുന്നത്. ന്യായമായി വാങ്ങാവുന്ന തുകയുമാണ്. പക്ഷെ സമാന്ത അതിന് തയ്യാറായില്ല. നിങ്ങളുടെ പണം വേണ്ട, ഞാൻ അഭിനയിച്ച് സമ്പാദിച്ചോളാം, ജീവനാംശം വാങ്ങിയാൽ പണത്തിനാണ് വിവാഹം ചെയ്തതെന്ന് എല്ലാവരും പറയുമെന്നും സമാന്ത പറഞ്ഞു. അത് നാഗാർജുനയെ അത്ഭുതപ്പെടുത്തി. ഈ പെൺകുട്ടി ധൈര്യശാലിയാണെന്ന് അദ്ദേഹത്തിന് തോന്നിയെന്നും ചെയ്യാറു ബാലു പറയുന്നു.
വിവാഹ മോചന സമയത്ത് സമാന്ത 200 കോടി രൂപ ജീവനാംശം വാങ്ങിയെന്ന് വ്യാജ പ്രചരണം നടന്നിരുന്നു. നടി തന്നെ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. വേർപിരിയലിന് ശേഷം നടി കരിയറിന്റെ തിരക്കുകളിലേക്ക് നീങ്ങി. എന്നാൽ മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചത് മൂലം സിനിമാ രംഗത്ത് നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം.
നാഗാർജുനയും അമല അക്കിനേനിയുമായി അടുത്ത ബന്ധം സമാന്തയ്ക്കുണ്ടായിരുന്നു. കുടുംബസമേതമുള്ള ചിത്രങ്ങളും അക്കാലത്ത് ശ്രദ്ധ നേടി. എന്നാൽ വിവാഹ മോചനം താര കുടുംബത്തെ വിഷമിപ്പിച്ചു. അതേസമയം വേർപിരിയൽ അക്കിനേനി കുടുംബത്തെ സംബന്ധിച്ച് പുതിയ കാര്യമല്ല. ലക്ഷ്മി ദഗുബതിയുമായി പിരിഞ്ഞ ശേഷമാണ് നാഗാർജുന അമലയെ വിവാഹം ചെയ്യുന്നത്. പ്രമുഖ പ്രൊഡ്യൂസർ ഡി രാമനായ്ഡുവിന്റെ മകളാണ് ലക്ഷ്മി ദഗുബതി.
നാഗ്-അമല ദമ്പതികളുടെ മകൻ അഖിൽ അക്കിനേനി നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിൻമാറുകയാണുണ്ടായത്. ഫാഷൻ ഡിസൈനർ ശ്രിയ ഭൂപ്പാലിനെയാണ് അഖിൽ വിവാഹം ചെയ്യാനിരുന്നത്. ആഘോഷപൂർവം വിവാഹ നിശ്ചയവും കഴിഞ്ഞു. എന്നാൽ വിവാഹത്തിന് മുമ്പ് അസ്വാരസ്യങ്ങൾ ഉടലെടുത്തതോടെ രണ്ട് പേരും ബന്ധം വേണ്ടെന്ന് വെച്ചു.


Click it and Unblock the Notifications