ബന്ധം പിരിഞ്ഞതിന് ശേഷം താരജോഡികള്‍ ഒരേ ലൊക്കേഷനില്‍; സാമന്തയും നാഗയും ശത്രുക്കളായോന്ന് ആരാധകരും

ഞങ്ങള്‍ വിവാഹമോചിതരായി എന്ന് പറഞ്ഞിട്ടും സാമന്തയെയും നാഗ ചൈതന്യയെയും വിടാതെ പിന്തുടരുകയാണ് ആരാധകര്‍. ഇനിയും പലര്‍ക്കും ഈ വാര്‍ത്ത ഉള്‍കൊള്ളുവാന്‍ സാധിച്ചിട്ടില്ല. വേര്‍പാടുകളുണ്ടാക്കിയ വേദനയില്‍ നിന്നും താനും മുക്തയായിട്ടില്ലെന്നാണ് സാമന്തയും പറയുന്നത്. അതേ സമയം താരങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ ഒരോ ദിവസം കഴിയുംതോറും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഇനി മുന്നോട്ട് പരസ്പരം കണ്ടുമുട്ടാനുള്ള എല്ലാ സാഹചര്യങ്ങളും താരങ്ങള്‍ ഒഴിവാക്കിയെന്നാണ് അറിയുന്നത്.

മുന്‍ഭര്‍ത്താവിനെ വീണ്ടും കാണേണ്ടി വന്നെങ്കിലോ എന്ന് വിചാരിച്ച് സാമന്ത പല സിനിമകളും തെലുങ്ക് നാട്ടില്‍ നിന്നും മാറ്റുന്നതായി റിപ്പോര്‍ട്ടുകള്‍ മുന്‍പ് വന്നിരുന്നു. എന്നാല്‍ രണ്ടാളും ഇപ്പോള്‍ ഒരേ സ്റ്റുഡിയോയില്‍ എത്തിയതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയില്‍ സിനിമാ ചിത്രീകരണത്തിന് വേണ്ടി സാമന്തയും മറ്റൊരു സിനിമയ്ക്ക് വേണ്ടി നാഗ ചൈതന്യയും എത്തിയിരിക്കുകയാണ്.

naga-samantha

ഒരേ ദിവസം, ഏകദേശം ഒരേ സമയത്താണ് താരങ്ങള്‍ സ്റ്റുഡിയോയില്‍ വന്നത്. ഇതോടെ പരസ്പരം കാണാനോ സംസാരിക്കാനോ ഉള്ള അവസരങ്ങള്‍ ഉണ്ടാവാതെ ഇരിക്കാന്‍ ശ്രമിക്കുകയാണ്. അതിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും ഇരു താരങ്ങളും സ്വീകരിച്ചതായിട്ടാണ് അറിവ്. സാമന്ത തന്റെ പുതിയ ചിത്രമായ യശോദയുടെ ചിത്രീകരണത്തിന് വേണ്ടിയായിരുന്നു ഹൈദരാബാദിലേ സ്റ്റുഡിയോയില്‍ എത്തിയത്.

നാഗ ചൈതന്യ ബംഗരാജു എന്ന സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ഈ ചിത്രത്തില്‍ താരത്തിന്റെ പിതാവും സാമന്തയുടെ മുന്‍ അമ്മായിയച്ഛനുമായ നാഗര്‍ജുനയും അഭിനയിക്കുന്നുണ്ട് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. രണ്ടാളും ഒരേ ലൊക്കേഷനില്‍ തന്നെയാണ് ഷൂട്ടിങ്ങിന് എത്തിയതെന്ന കാര്യം താരങ്ങള്‍ക്ക് നേരത്തെ തന്നെ മനസിലായിരുന്നു. അതുകൊണ്ടാണ് തമ്മില്‍ തമ്മില്‍ കാണാതിരിക്കാന്‍ ശ്രമിച്ചത്. മറ്റ് ലൊക്കേഷനുകളില്‍ ആണെങ്കില്‍ പോലും ഇനിയൊരു കൂടികാഴ്ചയ്ക്ക് താല്‍പര്യമില്ലെന്നാണ് താരങ്ങളുടെ നിലപാടുകളില്‍ നിന്നും വ്യക്തമാവുന്നത്.

naga-samantha

വിവാഹ ബന്ധം വേര്‍പ്പെടുത്തിയാലും ഇനിയും സുഹൃത്തുക്കളായി തുടരുമെന്നാണ് വിവാഹമോചന സമയത്ത് താരങ്ങള്‍ പറഞ്ഞത്. എന്നാല്‍ നാഗ ചൈതന്യയുടെ ജന്മദിനത്തിന് സന്ദേശം അയക്കാന്‍ പോലും ശ്രമിക്കാതെ സാമന്ത വിട്ട് നിന്നത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. നടിയെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത്. ഇത്രയും അകലം കാണിക്കാതെ ഇനിയും രണ്ടാള്‍ക്കും ഒരുമിക്കാന്‍ സാധിക്കുമന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. പെട്ടെന്ന് എടുത്ത തീരുമാനത്തിന്റെ പുറത്താണ് നാഗയും സാമന്തയും അകന്നതെന്നാണ് സാഹചര്യങ്ങളില്‍ നിന്നും വ്യക്തമായത്.

നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കവേയാണ് വിവാഹമോചിതരാവുകയാണെന്ന് രണ്ടാളും അറിയിച്ചത്. മാസങ്ങളോളം നീണ്ട ഗോസിപ്പുകളാണ് ഇവിടെ അവസാനിച്ചത്. എന്നാല്‍ തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്കും സാമന്തയുടെയും നാഗയുടെയും ആരാധകര്‍ക്കും ഇതൊരു ഷോക്കിങ് ന്യൂസ് തന്നെയായിരുന്നു. നിലവില്‍ രണ്ടാളും സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലേക്ക് പോവുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X