For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹനിശ്ചയം മുടങ്ങിയത് തളര്‍ത്തി; പ്രണയ പരാജയത്തില്‍ നിന്നും രക്ഷപ്പെട്ടത് വിജയ് കാരണമെന്ന് രശ്മിക

  |

  തെന്നിന്ത്യന്‍ സിനിമാലോകത്ത് വളരെ കുറഞ്ഞ കാലം കൊണ്ട് പ്രശസ്തിയിലേക്ക് എത്തിയ നടിമാരില്‍ ഒരാളാണ് രശ്മിക മന്ദാന. യുവനടന്‍ വിജയ്‌ദേവരകൊണ്ട യ്‌ക്കൊപ്പം ഗീതാഗോവിന്ദം എന്ന സിനിമയില്‍ നായികയായി എത്തിയതോടെയാണ് രശ്മിക ശ്രദ്ധിക്കപ്പെടുന്നത്. ഇതേ കൂട്ടുകെട്ടില്‍ പിന്നീടെത്തിയ ചിത്രങ്ങളും ഹിറ്റായിരുന്നു. ഇതോടെ താരങ്ങള്‍ അടുപ്പത്തിലാണെന്ന സ്ഥിരം ഗോസിപ്പുകള്‍ രശ്മികയ്ക്കും നേരിടേണ്ടി വന്നു.

  ഒരു തവണ വിവാഹനിശ്ചയം വരെ നടത്തിയെങ്കിലും ആ ബന്ധം ഉപേക്ഷിച്ച് സിനിമയില്‍ സജീവമാവുകയായിരുന്നു രശ്മിക. ആ ബന്ധം തകര്‍ന്നതിന്റെ കാരണങ്ങളെ കുറിച്ചും ആ സമയത്ത് തനിക്കൊപ്പം നിന്ന സുഹൃത്തിനെ കുറിച്ചും പറയുന്ന രശ്മികയുടെ വാക്കുകളാണ് വീണ്ടും വൈറലാവുന്നത്. തുടര്‍ന്ന് വായിക്കാം.

  കര്‍ണാടകയിലാണ് ജനിച്ച് വളര്‍ന്നതെങ്കിലും തെലുങ്ക് സിനിമയിലൂടെയാണ് രശ്മിക മന്ദാന ജനപ്രീതി നേടുന്നത്. വിജയ് ദേവരകൊണ്ടയും രശ്മികയും ചേര്‍ന്ന് ഹിറ്റാക്കിയ ഗീതാഗോവിന്ദം എന്ന സിനിമയാണ് ഇരുവരുടെയും ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. ഗീതാഗോവിന്ദത്തിന് ശേഷം ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. സിനിമയ്ക്കപ്പുറം വിജയ് തന്റെ ഏറ്റവും നല്ല സുഹൃത്താണെന്നാണ് രശ്മിക പറയുന്നത്. പ്രണയം പരാജയമായപ്പോള്‍ ഒപ്പം നിന്നത് അദ്ദേഹമായിരുന്നുവെന്നും നടി പറയുന്നു.

  സിനിമയിലെത്തിയതിന് പിന്നാലെ നടന്‍ രക്ഷിത് ഷെട്ടിയുമായി രശ്മിക പ്രണയത്തിലായിരുന്നു. പ്രണയം അംഗീകരിച്ച് ഇരുവീട്ടുകാരും ചേര്‍ന്ന് 2017 ല്‍ ഇരുവരുടെയും വിവാഹനിശ്ചയവും നടത്തി. വിവാഹനിശ്ചയം കഴിഞ്ഞ് കൃത്യം ഒരു വര്‍ഷം എത്തിയപ്പോഴെക്കും താരങ്ങള്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. രശ്മികയ്ക്ക് കരിയറില്‍ കുറച്ച് കൂടി ഉയരങ്ങളിലേക്ക് എത്തണമെന്നുള്ള ആഗ്രഹമുള്ളത് കൊണ്ടാണ് വിവാഹം വേണ്ടെന്ന് വെക്കാനുള്ള കാരണമായി പുറത്ത് വന്നത്. രണ്ട് പേരും ഒരേ മനസോട് കൂടിയാണ് വിവാഹം വേണ്ടെന്ന് വെച്ചതെന്ന കാര്യവും നേരത്തെ നടി പറഞ്ഞിട്ടുണ്ട്.

  ഒരു പൊതുപരിപാടിയ്ക്കിടെ വിവാഹനിശ്ചയം മുടങ്ങിയതിന് കാരണം വിജയ് ആണോ എന്നൊരു റിപ്പോര്‍ട്ടര്‍ രശ്മികയോട് ചോദിച്ചിരുന്നു. 'എനിക്ക് നിങ്ങളുടെ ചോദ്യം എന്താണെന്ന് മനസിലായില്ല. എങ്കില്‍ പോലും അത് നിങ്ങള്‍ ആരുടെയും ബിസിനസല്ല. ഞാന്‍ ഉത്തരം നല്‍കുന്നത് പോലെ. ഈ ചോദ്യമെന്താണെന്ന് എനിക്ക് അറിയില്ല. ഇതെങ്ങനെയാണ് മറ്റൊരാളുടെ ബിസിനസ് ആകുന്നതെന്നും നടി തിരിച്ച് ചോദിക്കുന്നു.

  രക്ഷിത് ഷെട്ടിയുമായിട്ടുള്ള പ്രണയതകര്‍ച്ചയില്‍ നിന്നും ഞാന്‍ മടങ്ങി വരികയായിരുന്നു. അതുകൊണ്ട് തന്നെ കുറച്ച് കരുതലും സുരക്ഷിതത്വവും എനിക്ക് ആവശ്യമായിരുന്നു. അതെല്ലാം വിജയ് ദേവരകൊണ്ടയില്‍ നിന്നും കണ്ടെത്താന്‍ സാധിച്ചു. എന്റെ വികാരങ്ങളെ നേരിടാന്‍ ഞാന്‍ ബുദ്ധിമുട്ടുകയായിരുന്നു. ആ സമയത്ത് എന്റെ മനസ് ഉണര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നെ ആലിംഗനം ചെയ്യാന്‍ കാത്തിരിക്കുന്ന മറ്റൊരു ലോകം പുറത്ത് ഉണ്ടെന്ന് എനിക്ക് മനസിലാക്കി തന്നത് അവനാണെന്നും രശ്മിക പറയുന്നു.

  ആരാധകര്‍ കാത്തിരുന്ന മറുപടിയുമായി തൃഷ | Filmibeat Malayalam

  വിജയ് തനിക്ക് നല്‍കിയ പിന്തുണയെ കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ടെങ്കിലും ഇരുവരും ഇഷ്ടത്തിലാണോ എന്ന കാര്യത്തെ കുറിച്ച് ഇനിയും വ്യക്തതയില്ല. ഇതുവരെയും താരങ്ങള്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ സിനിമയിലെ പോലെ ജീവിതത്തിലും ഇരുവരും ഒന്നിക്കണമെന്ന് ആഗ്രഹിക്കുകയാണ് ആരാധകര്‍.

  English summary
  Here's How Vijay Deverakonda Helped Rashmika Mandanna In Recovering From Her Breakup
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X