അല്ലു അര്‍ജുൻ്റെ തീരുമാനം സഹിക്കുന്നില്ല; സിനിമയുടെ റിലീസ് മാറ്റിയതോടെ മെഗാസ്റ്റാർ വിഷമത്തിലെന്ന് ആരാധകരും

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട തെലുങ്ക് നടനാണ് അല്ലു അര്‍ജുന്‍. തെലുങ്കില്‍ നിര്‍മ്മിച്ച അല്ലുവിന്റെ സിനിമകളില്‍ കൂടുതലും മലയാളത്തിലേക്ക് മൊഴി മാറ്റി എത്തുകയും അതൊക്കെ സൂപ്പര്‍ഹിറ്റാവുകയും ചെയ്തിരുന്നു. അന്ന് മുതലിങ്ങോട്ട് അല്ലു അര്‍ജുന്റെ ആരാധകരായി നിരവധി വനിത ആരാധകര്‍ കേരളത്തിലുണ്ട്. എന്നാല്‍ താരം വിവാഹം കഴിച്ചതോടെ അതിലൊരു മാറ്റം വന്നെങ്കിലും ഇപ്പോഴും അല്ലുവിന്റെ സിനിമകള്‍ക്ക് വേണ്ടിയാണ് പ്രേക്ഷകരുടെ കാത്തിരിപ്പ്. അധികം വൈകാതെ ബിഗ് ബജറ്റിലൊരുക്കിയ സിനിമകളുമായി തിയറ്ററുകള്‍ സജീവമാവാന്‍ ഒരുങ്ങുകയാണ് നടന്‍.

അടുത്ത കാലത്തായി വരാനിരിക്കുന്ന തന്റെ സിനിമകളുടെ പ്രീ-റിലീസ് പരിപാടികളില്‍ തുടര്‍ച്ചയായി അല്ലു അര്‍ജുന്‍ പങ്കെടുത്തിരുന്നു. അങ്ങനെ അഖണ്ഡ എന്ന സിനിമയുടെ പ്രീ-റിലീസ് ഇവന്റില്‍ പങ്കെടുത്ത് സംസാരിച്ച താരത്തിന്റെ വാക്കുകള്‍ ശ്രദ്ധേയമാവുകയും ചെയ്തു. തെലുങ്ക് നടന്‍ ബാലയ്യയുടെ ആരാധകരെ ആകര്‍ഷിക്കുന്ന തരത്തിലൊരു പ്രസംഗം തന്നെയാണ് അല്ലു പറഞ്ഞതും. എന്നാല്‍ ബാലയ്യയെ പുകഴ്ത്തി പറഞ്ഞതിലെ ചില കാര്യങ്ങള്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. മാത്രമല്ല അമ്മാവന്റെ സിനിമയുടെ റിലീസ് മാറ്റി വെക്കാനുള്ള കാരണവും ഉണ്ടായി. ഇതോടെ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ മറ്റ് ചില വിവാദങ്ങള്‍ക്ക് വഴിയൊരുക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാലയ്യയെ പുകഴ്ത്തി അല്ലു അർജുൻ

സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുത്ത് സംസാരിച്ച അല്ലു അര്‍ജുന്റെ പ്രസ്താവനകളാണ് ഫാന്‍സുകാര്‍ ഏറ്റെടുത്തിരിക്കുന്നത്. 'ബാലയ്യ എനിക്ക് സീനിയറായ നടന്‍ മാത്രമല്ല എന്റെ പിതാവിനെ പോലെയാണ്. എന്‍ടി രാമറാവുവിന്റെയും എന്റെ മുത്തച്ഛന്‍ അല്ലു രാമലിംഗത്തിന്റെയു കാലം മുതല്‍ ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ വലിയ ആത്മബന്ധം പുലര്‍ത്താറുണ്ട്. ബോയിപതിയും ബാലയ്യയും ഒരുമിക്കുന്ന സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ് സിനിമകളായിരിക്കും. ഒരു സിംഹത്തിനെയും ഒരു ലെജന്‍ഡിനെയും അഖണ്ഡ എന്ന സിനിമയിലൂടെ നമുക്ക് കാണാം. അവരെ നമുക്കൊരിക്കലും തടയാന്‍ സാധിക്കുകയില്ല. തുടങ്ങി നിരവധി കാര്യങ്ങളായിരുന്നു അല്ലു അര്‍ജുന്‍ പറഞ്ഞത്.

അല്ലുവിൻ്റെ സിനിമയും റിലീസിനൊരുങ്ങുന്നു

നന്ദമൂരി ബാലയ്യയെ നായകനാക്കി ബോയിപതി ശ്രീനു സംവിധാനം ചെയ്യുന്ന പുത്തന്‍ സിനിമയാണ് അഖണ്ഡ. നേരത്തെ പല റിലീസ് തീയ്യതികളും തീരുമാനിച്ചിരുന്നെങ്കിലും ഡിസംബര്‍ രണ്ടിന് റിലീസിന് എത്തുമെന്നാണ് അറിയുന്നത്. അതേ സമയം അല്ലു അര്‍ജുന്റെ പുഷ്പ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് മറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'പുഷ്പ ദി റൈസ്'. തെലുങ്കില്‍ നിര്‍മ്മിച്ച ചിത്രം മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നിങ്ങനെ ഒന്നിലധികം ഭാഷകളില്‍ ഒരുമിച്ചാണ് റിലീസിനൊരുങ്ങുന്നത്.

അമ്മാവൻ്റെ സിനിമയും ഒരേ ദിവസം റിലീസ് തീരുമാനിച്ചു

ഡിസംബര്‍ പതിനേഴിനാണ് പുഷ്പയുടെ റിലീസ് തീരുമാനിച്ചത്. എന്നാല്‍ തെലുങ്കിലെ മെഗാസ്റ്റാറും അല്ലു അര്‍ജുന്റെ അമ്മാവന്‍ കൂടി ആയ ചിരഞ്ജീവി നായകനാവുന്ന ആചാര്യ എന്ന സിനിമയും ഇതേ ദിവസം തന്നെ റിലീസ് തീരുമാനിച്ചിരുന്നു. പെട്ടെന്നാണ് അല്ലുവിന്റെ സിനിമയും ഇതേ ദിവസമാണെന്ന പ്രഖ്യാപനം വരുന്നത്. ആചാര്യ യുടെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ പുഷ്പ ഡിസംബര്‍ 17 ന് റിലീസ് ചെയ്യുമെന്ന് മേക്കേഴ്സ് അറിയിച്ചിരുന്നു. എന്നിരുന്നാലും റിലീസ് മാറ്റി വെക്കേണ്ടി വന്നത് ചിരഞ്ജീവിയെ വേദനിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended Video

Allu arjun got criticized for irresponsible behavior
ചിരഞ്ജീവിയെ വേദനിപ്പിച്ച വാർത്ത

സ്വന്തം പ്രതിഛായ കെട്ടിപ്പടുക്കാന്‍ അല്ലു അര്‍ജുന്‍ ശ്രമിക്കുന്നത് മെഗാസ്റ്റാറിന്റെ ആരാധകരെ പിരിമുറുക്കത്തിലാക്കുന്നു എന്നാണ് പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്നത്. അതേ സമയം നിലവില്‍ ആചാര്യ എന്ന ചിരഞ്ജീവിയുടെ സിനിമ 2022 ഫെബ്രുവരി 22 ന് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത വര്‍ഷത്തേക്ക് സിനിമയുടെ റിലീസ് നീട്ടിയതിനാല്‍ അതും ആരാധകരെ നിരാശയിലാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X