ബാലയ്യയെ വെച്ച് സിനിമ ചെയ്യില്ല, നടന്റെ മുഖത്ത് നോക്കി പറഞ്ഞ് രാജമൗലി, കാരണം ഇതാണ്...

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള സംവിധായകനാണ് എസ് എസ് രാജമൗലി. ഭാഷ വ്യത്യാസമില്ലാതെയാണ് രാജമൗലി ചിത്രങ്ങൾ ജനങ്ങൾ നെഞ്ചിലേറ്റുന്നത്. തെലുങ്കിലാണ് സജീവമെങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ മറ്റുള്ള ഭാഷകളിലും മികച്ച ആരാധകരെ നേടാറുണ്ട്. സിംഹാദ്രി, ഈച്ച , ഛത്രപതി, മഗധീര, ബാഹുബലി തുടങ്ങിയ സിനിമകൾ തെലുങ്ക് സിനിമ ലോകത്തിന് പുറത്തും ചർച്ചയായിരുന്നു . ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കമാണ് രാജമൗലി ചിത്രത്തിനായി കാത്തിരിക്കുന്നത്.

ബാഹുബലിയ്ക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍.ആര്‍.ആര്‍. രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍. എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിനായി പ്രഖ്യാപനം മുതലെ പ്രേക്ഷകർ കാത്തിരിക്കുകയാണ്. രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍. എന്നിവരെ കൂടാതെ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആലിയയുടെ ആദ്യത്തെ തെന്നിന്ത്യൻ സിനിമയാണിത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2022 ജനുവരി 7 ന് ആണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രെമോഷന്റെ തിരക്കിലാണ് ആർ ആർ ആർ ടീം.

എസ് എസ് രാജമൗലി

സിനിമ പ്രെമോഷന്റെ ഭാഗമായി രാജമൗലി തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയുടെ ടോക്ക് ഷോയിൽ പങ്കെടുത്തിരുന്നു. സംഗീത സംവിധായകൻ എംഎം കീരവാണിക്കൊപ്പമാണ് എത്തിയത്. താരങ്ങളുടെ രസകരമായ അഭിമുഖം ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. അഭിമുഖത്തിൽ ബാലയ്യയെ വെച്ച് സിനിമ ചെയ്യാത്തതിനെ കുറിച്ച് എസ്എസ് രാജമൗലിയോട് ചോദിച്ചിരുന്നു. ബാലകൃഷ്ണയെ വെച്ച് സിനിമ ചെയ്യാൻ തനിക്ക് പേടിയാണെന്നാണ് രാജമൗലി മറുപടിയായി പറഞ്ഞത്. സിനിമ സെറ്റിൽ അദ്ദേഹവുമായി ഇടപെടാൻ ഭയമുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു

രാജമൗലിയുടെ വാക്കുകൾ

രാജമൗലിയുടെ വാക്കുകൾ ഇങ്ങനെ... തനിക്ക് ബാലകൃഷ്ണയെ വെച്ച് സിനിമ ചെയ്യാൻ ഭയമാണ്. കാരണം അദ്ദേഹത്തെ കൈകാര്യം ചെയ്യാൻ കഴിയില്ല. പ്രായഭേദമന്യേ എല്ലാവരേയും ഒരേ സമയം ബഹുമാനിക്കുന്ന വ്യക്തിയാണ്. എന്നാൽ എന്തെങ്കിലും തെറ്റ് സംഭവിക്കുമ്പോൾ അദ്ദേഹത്തിന് ദേഷ്യം വരും. ദേഷ്യം വന്നാൽ സ്ഥിതി വഷളാകും. സെറ്റിൽ അദ്ദേഹവുമായി ഇടപെടാൻ എനിക്ക് പേടിയാണ്. എനിക്ക് അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ല, അതിനാലാണ് താൻ ബാലകൃഷ്ണയ്‌ക്കൊപ്പം പ്രവർത്തിക്കാത്തതെന്നാണ് രാജമൗലി പറയുന്നത്,

സിനിമയിലെ  ഇടവേള

സിനിമ ചെയ്യാൻ കാലതാമസം എടുക്കുന്നതിനെ കുറിച്ചും ബാലകൃഷ്ണ ചോദിച്ചിരുന്നു. ഓരോ ഷോട്ടും നഷ്ടപ്പെടാതെ വളരെ സൂഷ്മായിട്ടാണ് ചെയ്യുന്നത്. ഇതുകൊണ്ടാണ് കൂടുതൽ സമയമെടുക്കുന്നതെന്നാണ് രാജമൗലി ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ഇതേ അഭിമുഖത്തിൽ അവതാർ സിനിമയെ കുറിച്ച് നടൻ വിമർശിച്ചിരുന്നു. അവതാർ തനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത സിനിമകളിൽ ഒന്നാണ് എന്നാണ് ബാലയ്യ പറഞ്ഞത്. അവതാർ സിനിമ കണ്ട് തുടങ്ങിയപ്പോഴെ മടുത്തുവെന്നും എഴുന്നേറ്റ് പോയി എന്നുമാണ് നടൻ പറഞ്ഞത്. എന്നാൽ ഇതിന് കൃത്യമായ മറുപടിയുടെ രാജമൗലി നൽകിയിരുന്നു.

Recommended Video

Balakrishna lose his temper and throw phone in audio launch
രാജമൗലിയുടെ മറുപടി

'നിങ്ങളുടെ ജനറേഷന് അവതാർ പോലുള്ള സിനിമകൾ ഉൾക്കൊള്ളാൻ സാധിക്കില്ലെന്നും പക്ഷെ ഞങ്ങളുടെ ജനറേഷന് അവതാർ ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ്' എന്നാണ് രാജമൗലി ബാലയ്യയോട് മറുപടിയായി പറഞ്ഞത്. മറ്റ് ഹീറോകളുടെ സിനമകൾ കാണാൻ താൽപര്യമില്ലാത്ത വ്യക്തിയാണ് ബാലയ്യയെന്ന് നേരത്തെ താരത്തിന്റെ പത്ന തന്നെ പറഞ്ഞിട്ടുണ്ട്. തിയേറ്ററിൽ പോയാലും പകുതിക്ക് വെച്ച് ഇറങ്ങിപ്പോരുന്ന സ്വഭാവമാണ് ബാലയ്യയ്ക്കെന്നും താരത്തിന്റെ ഭാര്യ വെളിപ്പെടുത്തിയിരുന്നു. റിലീസിന് മുൻപ് തന്നെ ആർ ആർ ആർ കോടികൾ സ്വന്തമാക്കിയിട്ടുണ്ട്. . തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X