നന്ദമൂരി ബാലകൃഷ്ണയുടെയും ജയ്ടെയും നായിക; 2022 ഹണി റോസിന്‌റെ വർഷം

2005-ൽ 'ബോയ്ഫ്രണ്ട് ' എന്ന സിനിമയിലെ ജൂലി എന്ന കഥാപാത്രമായി മലയാളത്തിലേക്ക് അരങ്ങുകുറിച്ച നടിയാണ് ഹണി റോസ്. അതിനുശേഷം മലയാളത്തിലെന്നല്ല തെലുങ്ക്, തമിഴ്, കന്നട തുടങ്ങിയ ഭാഷകളിലും മികച്ച പ്രകടനം കാഴ്ചവെച്ച ഹണിറോസ് ഇപ്പോൾ 2022ൽ മൂന്ന് ഭാഷകളിലെ സിനിമകളിലായി പിന്നേയും അഭിനയരംഗത്ത് സജീവമാകാനൊരുങ്ങുകയാണ്.

Nandamuri Balakrishna-Honey Rose

മലയാളത്തിൽ അഭിനയിച്ച സിനിമകളെല്ലാം തന്നെ മോളിവുഡിലെ മുൻനിര താരങ്ങളോടൊപ്പം ആയിരുന്നു. എല്ലാം തന്നെ വളരെ ശ്രദ്ധേയമായ നായികാ വേഷങ്ങൾ ആയിരുന്നു മലയാളത്തിൽ ഹണിറോസ് അവതരിപ്പിച്ചിട്ടുള്ളത്. 'ബിഗ് ബ്രദർ' , 'ഇട്ടിമാണി; മേഡ് ഇൻ ചൈന' , 'കനൽ ' എന്നീ സിനിമകളിൽ സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പവും, 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്സിൽ' മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പവും, സർ സി.പിയിൽ ജയറാമിന് ഒപ്പവും, മൈ ഗോടിൽ സുരേഷ് ഗോപിയ്ക്കൊപ്പവും, ദിലീപിനൊപ്പം റിംഗ് മാസ്റ്റ്റിലും സുപ്രധാന വേഷങ്ങളായിരുന്നു ഹണി റോസ് കൈകാര്യം ചെയ്തത്. ഹീറോയിൻ വേഷങ്ങൾ മാത്രമല്ല ആന്റി ഹീറോയിൻ വേഷങ്ങളിലും ഹണിറോസ് അഭിനയമികവ് തെളിയിച്ചിട്ടുണ്ട്. സൗണ്ട് ഓഫ് ബൂട്ട്, ഉപ്പുകണ്ടം ബ്രദേഴ്സ്, ട്രിവാൻഡ്രം ലോഡ്ജ്, 5 സുന്ദരികൾ, യൂ ടൂ ബ്രൂട്ടസ്, കുമ്പസാരം, ചങ്ക്സ് , ചാലക്കുടിക്കാരൻ ചങ്ങാതി എന്നീ സിനിമകളാണ് താരത്തിന്റെ മറ്റു ശ്രദ്ധേയമായ സിനിമകൾ.

2022 തുടക്കം തന്നെ മൂന്ന് ഭാഷകളിലായി മൂന്ന് സിനിമകൾ അഭിനയിക്കാൻ ഒരുങ്ങുകയാണ് നടി ഇപ്പോൾ. ഭദ്രി സംവിധാനംചെയ്യുന്ന സുന്ദർ സി, ജയ് എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന 'പട്ടാംമ്പൂച്ചി ' എന്ന തമിഴ് സിനിമയാണ് അതിലൊന്ന്. പട്ടാമ്പൂച്ചിയിൽ നടൻ ജയ്ടെ ഒപ്പം നായികയായാണ് ഹണി റോസ് അഭിനയിക്കുന്നത്. എൺപതുകളിലെ ജേണലിസ്റ്റ് ആയിട്ടാണ് സിനിമയിൽ താരം എത്തുന്നത്. ഇതുവരെ ചെയ്ത ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വേഷപകർച്ച തന്നെ ഈ സിനിമയിൽ കാണാം.

2022ൽ തന്നെ റിലീസിനൊരുങ്ങുന്ന 'മോൺസ്റ്റർ ' എന്ന മലയാള സിനിമയിലും ഹണി റോസ് നായികയായി എത്തുന്നുണ്ട്. ഇതുകൂടാതെ തെലുങ്കിലെ സൂപ്പർ ഹിറ്റ് സിനിമകളായ പുഷ്പ, ഡിയർ കോമ്രേഡ് , രംഗസ്ഥല, ശ്രീമാന്തുടു എന്നിവ നിർമ്മിച്ച മൈത്രി മൂവി മേക്കേഴ്സിൻ്റെ ബാനറിൽ ഗോപിചന്ത് മലിനേനി സംവിധാനം ചെയ്യുന്ന സിനിമയിലും ഹണിറോസ് സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഈ ചിത്രത്തിൽ നന്ദമൂരി ബാലകൃഷ്ണയുടെ ജോഡിയായാണ് താരം അഭിനയിക്കുന്നത്. ചിത്രം ജനുവരി അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.

വളരെ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് നടി വീണ്ടും തമിഴ് , തെലുങ്ക് എന്നീ അന്യഭാഷ ചിത്രങ്ങളിൽ അഭിനയിക്കുന്നത്. പുതുവർഷത്തിൽ വളരെ പുതിയ വേഷങ്ങളും സിനിമകളുമാണ് ഹണി റോസിന് കൈവന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X