ഹിഷാം മതി, കാരണം...വിജയ് ദേവരകൊണ്ട ചിത്രത്തിലൂടെ തെലുങ്കിലേയ്ക്ക്

ഹൃദയത്തിലെ ഗാനങ്ങള്‍ കൊണ്ട് കോടിക്കണക്കിന് ഹൃദയങ്ങള്‍ കീഴടക്കിയ ഹിഷാം അബ്ദുള്‍ വഹാബ് തെലുങ്കിലേക്ക്. വിജയ് ദേവരക്കൊണ്ടയുടെ പന്ത്രണ്ടാമത് ചിത്രമായ ഖുശിയിലാണ് ഹിഷാം സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സാമന്തയാണ് നായിക.

നിന്നു കോരി, മജിലി, ടക്ക് ജഗദീഷ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് ഹിഷാം തന്നെയാണ്.

HASHIM

എ ആര്‍ റഹ്മാന്‍, അനിരുദ്ധ് എന്നിവരെയാണ് ശിവ ചിത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് എങ്കിലും അവസാനം അത് ഹിഷാം അബ്ദുള്‍ വഹാബിലേക്ക് എത്തുകയായിരുന്നു. ഹൃദയത്തിലെ ഗാനങ്ങള്‍ തുടര്‍ച്ചയായി കേട്ടിരുന്ന ശിവ അങ്ങനെയാണ് ഹിഷാമിലേക്ക് എത്തിയത്. ചിത്രത്തിലെ ഗാനങ്ങളുടെ കമ്പോസിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്

ഹൃദയത്തിന് ശേഷം വലിയൊരു ആല്‍ബം ചെയ്യണമെന്ന തന്റെ ആഗ്രഹം ഖുശിയിലൂടെ പൂര്‍ത്തീകരിക്കുകയാണ് എന്നാണ് ഹിഷാം വെളിപ്പെടുത്തിയത്. പുഷ്പക്ക് ശേഷം മൈത്രി മൂവി മേക്കേഴ്സ് നിര്‍മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. കാശ്മീരാണ് പ്രധാന ലൊക്കേഷന്‍. ഡിസംബറില്‍ ചിത്രം തീയറ്ററുകളിലെത്തും. ഖുഷിയുടെ ചിത്രീകരണം ആരംഭിച്ചിട്ടണ്ട്.

ലൈഗറാണ് ഇനി പുറത്ത് വരാനുള്ള വിജയ് ദേവരകൊണ്ട ചിത്രം. ഉടന്‍ തന്നെ പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന. ബാക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'ലൈഗര്‍' എന്ന ചിത്രത്തിലെ ഓരോ വിശേഷവും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. 'ലൈഗര്‍' എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് മൈക്ക് ടൈസണ്‍ പൂര്‍ത്തിയാക്കിയെന്നായിരുന്നു ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്.വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊവിഡ് കാരണായിരുന്നു വൈകിയത്. ഇപ്പോള്‍ ചിത്രത്തിന്റെ ജോലികള്‍ പെട്ടെന്ന് പുരോഗമിക്കുകയാണ്. മണി ശര്‍മയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

വിജയ് ദേവെരകൊണ്ട ചിത്രത്തിന്റെ ക്ലൈമാക്‌സിലാണ് മൈക്ക് ടൈസണ്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. ചായക്കടക്കാരനായ വിജയ്
ദേവരകൊണ്ടയുടെ കഥാപാത്രം ലാസ് വെഗാസിലെ 'മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്‌സ്' (എംഎംഎ) ചാമ്പ്യനാകാന്‍ നടത്തുന്ന ശ്രമങ്ങളുടെ ദൃശ്യങ്ങള്‍ ചിത്രത്തിന്റേതായി പുറത്തുവിട്ടിരുന്നു. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുഎസിലായിരുന്നു 'ലൈഗര്‍' എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്.

മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് താരമായാണ് വിജയ് ദേവെരകൊണ്ട വേഷമിടുന്നത്. 'ലൈഗര്‍' എന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രം 'ലൈഗര്‍' തിയറ്ററുകളില്‍ തന്നെയാണ് പ്രദര്‍ശനത്തിന് എത്തുക

Read more about: vijay deverakonda samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X