തബു ചെയ്ത കഥാപാത്രത്തിൽ നിന്ന് ഇല്യാന പിൻമാറാനുളള കാരണം ഇതാണ്?
ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഒരുപോലെ ആരാധകരുള്ള നടിയാണ് ഇലിയാന ഡിക്രൂസ്. താരത്തിന്റെ ഭൂരിഭാഗം സിനിമകൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത് . കഥാപാത്രങ്ങൾക്ക് മികച്ച പ്രേക്ഷകാഭിപ്രായം ലഭിക്കാറുമുണ്ട്. ശ്രീറാം രാഘവൻ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ അന്ധാദുനിന്റെ തെലങ്ക് പതിപ്പിൽ നിന്ന് നടി ഇല്യാന പിൻമാറിയത് ടോളിവുഡിനെ അക്ഷരം പ്രതി ഞെട്ടിച്ചിരുന്നു. നടൻ നിതിൻ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

നിതിനും ഇല്യാനയും വളരെ അടുത്ത സുഹൃത്തുക്കളാണ്. അതിനാൽ തന്നെ ചിത്രത്തിൽ നിന്ന് നടിയുടെ പിൻമാറ്റം ടോളിവുഡിനേയും പ്രേക്ഷകരേയും ഞെട്ടിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ നിന്ന് പിൻമാറാനുള്ള കാരണം ഇതാണത്രേ. ചിത്രത്തിൽ താബു ചെയ്ത കഥപാത്രത്തിലേയ്ക്കാണ് നടിയെ സമീപിച്ചത്. രാധിക ആപ്തെയുടെ വേഷത്തിൽ അല്ലായിരുന്നു, ചിത്രത്തിൽ വളരെ മികച്ച കഥാപാത്രമായിരുന്നു താബുവിന്റേത്. സിനിമയുടെ ആദ്യം മുതൽ അവസാനം വരെയുള്ള ഒരു കഥാപാത്രമായിരുന്നു ഇത്. എന്നാൽ ഈ വേഷം നടി വേണ്ടെന്ന് വെച്ചത്.
Recommended Video
വയസ്സായതും നെഗറ്റീവ് റോളും ചെയ്യാൻ താൽപര്യമില്ലാത്തത് കൊണ്ടാണ് ചിത്രത്തിൽ നിന്ന് ഇല്യന പൻമാറിയത്. അന്ധാദുന്റെ റീമേക്കിലൂടെ ശില്പ ഷെട്ടി കുന്ദ്ര വീണ്ടും തെലുങ്കിലേയ്ക്ക് മടങ്ങി എത്തുന്നു എന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. അടുത്ത വർഷം ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന.
ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു അന്ധാദുന്‍. നിരവധി തലങ്ങളില്‍ നിന്നും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി, ഇതില്‍ മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ഉള്‍പ്പെടുന്നു. ആയുഷ്മാന്‍ ഖുറാനയുടെ മികച്ച പ്രകടനം അദ്ദേഹത്തിന് ദേശീയപുരസ്‌കാരം നേടിക്കൊടുത്തു. മികച്ച ഹിന്ദി സിനിമ, മികച്ച തിരക്കഥ എന്നീ പുരസ്‌കാരങ്ങളും സ്വന്തമാക്കി. നിരൂപക പ്രശംസ കൂടാതെ ചിത്രം ബിഗ് ബ്ലോക്ക്ബസ്റ്ററുമായി. ബോക്‌സോഫീസില്‍ 100കോടി ക്ലബിലും ചിത്രമെത്തിയിരുന്നു.


Click it and Unblock the Notifications











