ആ നായകനാണെങ്കിൽ ഞാനില്ല, ഒരു കോടി രൂപയെന്ന് കേട്ടതോടെ ഇല്യാനയുടെ പ്രതികരണം: നിർമാതാവ്

കരിയറിൽ പഴയത് പോലെ സജീവമല്ല നടി ഇല്യാന ഡിക്രൂസ് ഇന്ന്. ബോളിവുഡിൽ മികച്ച സിനിമകളിലൂടെ ജനപ്രീതി നേടിയ ഇല്യാനക്ക് വലിയ ആരാധക വൃന്ദമുണ്ട്. അേസമയം ബോളിവുഡിലേക്ക് കടന്ന് വരിക ഇല്യാനക്ക് എളുപ്പമായിരുന്നില്ല. കരിയറിലെ തുടക്ക കാലത്ത് ബോളിവുഡിൽ നിന്നും അവസരങ്ങളും ലഭിച്ചിരുന്നില്ല. തെലുങ്ക് സിനിമാ രം​ഗത്താണ് അക്കാലത്ത് നടിക്ക് തിളങ്ങാനായത്. ടോളിവുഡിലെ ടോപ് ഹീറോയിനായിരുന്നു അന്ന് ഇല്യാന. സൂപ്പർസ്റ്റാറുകൾക്കൊപ്പം തുടരെ അവസരങ്ങൾ തെലുങ്കിൽ നിന്നും ഇല്യാനക്ക് ലഭിച്ചു.

ഇല്യാനയെക്കുറിച്ച് ടോളിവുഡിലെ പ്രമുഖ നിർമാതാവ് ബെല്ലംകൊണ്ട സുരേഷ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇദ്ദേഹത്തിന്റെ ഭാലെ ദൊം​ഗലു എന്ന ചിത്രത്തിൽ ഇല്യാന നായികയായിട്ടുണ്ട്. തരുൺ കുമാറായിരുന്നു ചിത്രത്തിലെ നായകൻ. 2008 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. കാസ്റ്റിം​ഗിനായി സമീപിച്ചപ്പോൾ ഇല്യാനക്ക് ആദ്യം ഈ സിനിമയിൽ താൽപര്യമില്ലായിരുന്നെന്നാണ് നിർമാതാവ് പറയുന്നത്.

Ileana D cruz

അക്കാലത്ത് തരുൺ കരിയറിൽ പരാജയങ്ങൾ നേരിടുകയാണ്. ആരാണ് ഹീറോ എന്ന് ചോദിച്ചപ്പോൾ തരുൺ കുമാർ ആണെന്ന് പറഞ്ഞു. തരുൺ ആണെങ്കിൽ അഭിനയിക്കില്ലെന്ന് ഇല്യാന പറഞ്ഞു. നടിയെക്കൊണ്ട് സമ്മതിക്കാൻ ഏറെ ശ്രമിക്കേണ്ടി വന്നെന്നും നിർമാതാവ് ഓർത്തു. അത് വരെയും തെലുങ്കിൽ ഒരു നായികയ്ക്കും ഒരു കോടി രൂപ പ്രതിഫലം ലഭിച്ചിരുന്നില്ല. ഈ സിനിമ ചെയ്താൽ ഒരു കോടി രൂപ പ്രതിഫലം തരാമെന്ന് താൻ പറഞ്ഞു. ഇതോടെ ഇല്യാന ഉടനെ അഭിനയിക്കാൻ തയ്യാറായെന്ന് നിർമാതാവ് ബെല്ലംകൊണ്ട സുരേഷ് ഓർത്തു.

പോക്കിരി എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ടോളിവുഡിൽ ഏറ്റവും വിലപിടിപ്പുള്ള നായിക നടിയായിരുന്നു ഇല്യാന, ​ഗ്ലാമറസ് റോളുകളിൽ നടി തിളങ്ങി. എന്നാൽ ഒരു ഘ‌ട്ടത്തിൽ തെലുങ്ക് ചിത്രങ്ങളിൽ ഇല്യാനയെ കാണാതായി. ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നു. നടിയെ തെലുങ്ക്, തമിഴ് സിനിമാ ലോകം വിലക്കിയാണെന്ന് ​ഗോസിപ്പുകൾ വന്നു. എന്നാൽ താരത്തിന് നേരെ ഔദ്യോ​ഗികമായി വിലക്കുകളൊന്നും വന്നിരുന്നില്ല.

Ileana D cruz

2012 ൽ ബർഫി എന്ന ചിത്രത്തിലൂടെയാണ് ഇല്യാന ബോളിവുഡിലേക്ക് കടന്നത്. ഈ ചിത്രം വൻ ഹിറ്റായി. ഇതോടെ നടി തെന്നിന്ത്യൻ സിനിമകൾ കുറച്ചു. ​ഗ്ലാമറസ് വേഷങ്ങളല്ലാതെ അഭിനയ പ്രാധാന്യമുള്ള സിനിമകൾ ഇല്യാനക്ക് തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്നും ലഭിച്ചിരുന്നില്ല. ഇതും നടി ടോളിവുഡിൽ നിന്ന് മാറി നിൽക്കാൻ കാരണമാണ്. അതേസമയം ബോളിവുഡിൽ നടി ടോളിവുഡിലേത് പോലെ ആഘോഷിക്കപ്പെട്ടില്ല.

ഒരു ഘട്ടത്തിൽ നടി കരിയറിലെ തിരക്കുകൾ കുറച്ചു. അമ്മയായ ഇല്യാന ഇന്ന് തന്റെ കുഞ്ഞിന്റെ കാര്യത്തിലേക്കാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. കഴിഞ്ഞ വർഷമാണ് നടിക്ക് കുഞ്ഞ് പിറന്നത്. കോ ഫീനിക്സ് ഡോളൻ എന്നാണ് മകന്റെ പേര്. മെെക്കൽ ഡോളൻ എന്നാണ് നടിയുടെ പങ്കാളിയുടെ പേര്. അമ്മയായ ശേഷം തനിക്കുള്ള മാറ്റങ്ങളെക്കുറിച്ച് ഇല്യാന സോഷ്യൽ മീഡിയയിലൂടെ സംസാരിക്കാറുണ്ട്.

More from Filmibeat

Read more about: ileana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X