ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സിനിമാ കുടുംബം... നാലിൽ അധികം സൂപ്പർ താരങ്ങൾ, ആറായിരം കോടിക്ക് മുകളിൽ ആസ്തി?

ഇന്ത്യയിൽ സിനിമാ കുടുംബങ്ങൾ നിരവധിയുണ്ട്. അത്തരത്തിൽ ചില കുടുംബങ്ങൾ‌ സിനിമാ മേഖലയിൽ തങ്ങളുടേതായ സാമ്രാജ്യം സൃഷ്ടിച്ച് കഴിഞ്ഞു. ബോളിവുഡിനെ സംബന്ധിച്ചിടത്തോളം കപൂർ, ചോപ്ര എന്നിവരാണ് സമ്പന്ന കുടുംബമാണെങ്കിൽ തെലുങ്ക് സിനിമാ വ്യവസായത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമ്പന്ന കുടുംബമാണ് അക്കിനേനി കുടുംബം. എന്നാൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സിനിമാ കുടുംബങ്ങളിലൊന്നാണ് അല്ലു കൊനിഡേല കുടുംബം.

ഈ തെലുങ്ക് സിനിമാ കുടുംബത്തിൽ നാല് സൂപ്പർ താരങ്ങളുണ്ട്. തെലുങ്ക് സിനിമയിലെ പ്രശസ്ത ഹാസ്യനടനും നിർമ്മാതാവുമായ അല്ലു രാമലിംഗയ്യ ജനിച്ചത് ഈ മെഗാ കുടുംബത്തിലാണ്. അദ്ദേഹത്തിൻ്റെ മകൾ സുരേഖ ചിരഞ്ജീവിയെ വിവാഹം കഴിച്ചു. ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ മെഗാ താരങ്ങളിലൊരാളാണ് ഇന്ന് അദ്ദേഹം.

Pawan Kalyan  Ram Charan  Allu Arjun

രാം ചരൺ, അല്ലു അർജുൻ, പവൻ കല്യാൺ, നാഗേന്ദ്ര ബാബു, വരുൺ തേജ്, സായ് ധരം തേജ് തുടങ്ങി നിരവധി സൂപ്പർ താരങ്ങൾ ഈ മെഗാ കുടുംബത്തിൽ ഉൾപ്പെടുന്നു. ചിരഞ്ജീവിയും രാം ചരണും അല്ലു-കൊനിഡേല കുടുംബത്തിലെ ഏറ്റവും ധനികരായ അംഗങ്ങളായി കണക്കാക്കപ്പെടുന്നു. അല്ലു അരവിന്ദിൻ്റെയും അല്ലു അർജുൻ്റെയും ആസ്തി കൂടി ഉൾപ്പെടുമ്പോൾ മെഗാ കുടുംബത്തിൻ്റെ ആസ്തി 6000 കോടി രൂപയാണെന്നാണ് റിപ്പോർ‌ട്ട്.

ഗീത ആർട്‌സ്, അഞ്ജന പ്രൊഡക്ഷൻസ്, പവൻ കല്യാൺ ക്രിയേറ്റീവ് വർക്ക്‌സ്, കൊനിഡേല പ്രൊഡക്ഷൻ കമ്പനി, അല്ലു സ്റ്റുഡിയോസ് തുടങ്ങിയ പ്രൊഡക്ഷൻ ഹൗസുകൾ ഈ കുടുംബത്തിനുണ്ട്. തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായാണ് ചിരഞ്ജീവിയെ കണക്കാക്കുന്നത്.

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളിൽ രാം ചരണും അല്ലു അർജുനുമാണ്. അല്ലു-കൊനിഡേല കുടുംബാം​ഗമായ പവൻ കല്യാണിന് തെലുങ്ക് സിനിമയിലും വലിയ ആരാധകവൃന്ദമുണ്ട്. അടുത്തിടെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ പവൻ കല്യാണിൻ്റെ ജനസേന പാർട്ടി വിജയിച്ചു. ഇതോടെ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ കക്ഷിയായി ജനസേന ഉയർന്നു.

നിലവിൽ ആന്ധ്രാപ്രദേശിൻ്റെ ഉപമുഖ്യമന്ത്രിയാണ് പവൻ കല്യാൺ. ഈ മെഗാ ഫാമിലിയിൽ നാല് സൂപ്പർ സ്റ്റാറുകളുണ്ട്. അവരെക്കൂടാതെ നിരവധി നടന്മാരും നിർമ്മാതാക്കളും ഈ മെഗാ കുടുംബത്തിലുണ്ട്. ആർആർആർ, പുഷ്പ, സെയ്‌റാ നരസിംഹ റെഡ്ഡി, മഗധീര, ഇന്ദിര തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ കുടുംബത്തിൻ്റെ പ്രൊഡക്ഷൻ ഹൗസുകൾ വിതരണം ചെയ്തിട്ടുണ്ട്.

Pawan Kalyan  Ram Charan  Allu Arjun

അല്ലു അർജുന്റെ പുഷ്പ 2 റിലീസിനെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണ് പുഷ്പ 2. ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യാനിരുന്ന പുഷ്പ 2 സാങ്കേതിക ജോലികൾ പൂർത്തിയാവാത്തതിനെ തുടർന്ന് റിലീസ് ഡേറ്റ് മാറ്റുകയായിരുന്നു. പാൻ ഇന്ത്യ ലെവലിൽ റീച്ച് ഉള്ള പുഷ്പ 2 വിന് ഒപ്പം റിലീസ് ചെയ്യാൻ അധികം സിനിമകൾ താൽപ്പര്യപ്പെട്ടിരുന്നില്ല.

എന്നാൽ പുഷ്പ 2 റിലീസ് മാറ്റിയതോടെ മലയാളത്തിലടക്കം നിരവധി ചിത്രങ്ങൾ ഓഗസ്റ്റ് 15 എന്ന റിലീസ് ഡേറ്റ് തിരഞ്ഞെടുത്തു. ​ഗെയിം ചെയിഞ്ചറാണ് അണിയറയിൽ ഒരുങ്ങുന്ന രാം ചരണിന്റെ ഏറ്റവും പുതിയ സിനിമ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X