നടി പൂജ ഹേഗ്‌ഡെ സാമന്തയെ അപമാനിച്ചോ? മാപ്പ് പറയണമെന്ന് ആരാധകർ, സത്യത്തിൽ സംഭവിച്ചത് ഇതാണ്....

സാമന്ത അത്ര പോരാ... ടോളിവുഡിൽ വലിയ ചർച്ചയാകുന്നത് നടി പൂജ ഹെഗ്ഡെയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. കഴിഞ്ഞ ദിവസം താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട സ്റ്റോറി കണ്ട് എല്ലാവരും ഞെട്ടുകയായിരുന്നു. നടി സാമന്തയെ ട്രോളി കൊണ്ടുള്ള ഒരു പോസ്റ്റാണ് സ്റ്റാറ്റസിൽ പ്രത്യക്ഷപ്പെട്ടത്. തനിയ്ക്ക് ഇതുവരെ സാമന്തയുടെ ഭംഗി കാണാൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു പോസ്റ്റ്. സാമന്തയുടെ ചിത്രത്തിനൊപ്പമുള്ള കുറിപ്പ് സോഷ്യൽ മീഡിയയിലും ടോളിവുഡ് സിനിമ പേജുകളിലും വലിയ ചർച്ചയാവുകയായിരുന്നു.

pooja hege

പൂജ ഹെഗ്ഡെയ്ക്ക് നേരെ രൂക്ഷ വിമർശനമായിരുന്നു ഉയർന്നിരുന്നത്. നടി മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് സാമന്ത ആരാധകർ രംഗത്തെത്തുകയും ചെയ്തു. ടോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് സാമന്ത. സംഭവം വലിയ വിവാദമായപ്പോൾ പ്രതികരിച്ച് പൂജ രംഗത്തെത്തുകയായിരുന്നു. ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു താരത്തിന്റെ വിശദീകരണം. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പൂജ ട്വീറ്റ് ചെയ്തു.

കൂടാതെ തന്റെ വിവരങ്ങൾ അന്വേഷിച്ചെത്തുന്നവരോട് പ്രതികരിക്കരുതെന്നും വ്യക്തിഗത വിവരങ്ങൾ പങ്കുവെയ്ക്കരുതെന്നും പൂജ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം പലർച്ചയോട തന്റെ അക്കൗണ്ട് തിരികെ പിടിച്ചിട്ടുണ്ടെന്നും ഇപ്പോൾ സുരക്ഷിതമാണെന്നും നടി പറയുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ട് സുരക്ഷിതമാക്കി നൽകിയ ടെക്നിക്കൽ ടീമിനോടുള്ള നന്ദിയും താരം പങ്കുവെച്ചിട്ടുണ്ട്. അതേസമയം സാമന്തയുടെ പോസ്റ്റിനെ കുറിച്ചോ വിവാദ പരാമർശത്തെ കുറിച്ചോ താരം പ്രതികരിച്ചിട്ടില്ല. അതേസമയം സാമന്തയോട് മാപ്പ് പറയണം എന്ന കമന്റുകൾ പൂജയുടെ സോഷ്യൽ മീഡിയ പേജുകളിൽ ഉയരുന്നുമുണ്ട്.

2012 ലാണ് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തമിഴ് സിനിമയിലൂടെയായിരുന്നു താരത്തിന്റ ചുവട് വയ്പ്പ്, പിന്നീട് തെലുങ്കിൽ സജീവമാകുകയായിരുന്നു. ബോളിവുഡ് ചിത്രം ഹൗസ്ഫുൾ 4 ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വർഷം പുറത്തിറങ്ങിയ അല്ലു അർജുൻ സപ്പർ ഹിറ്റ് ചിത്രമായ അങ്ങ് വൈകുണ്ഠാപുരത്താണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന പൂജയുടെ ചിത്രം. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോസ്റ്റ് എൽജിമ്പിൾ ബാച്ചിലറാണ് ഇനി പുറത്തു വരാനുളള താരത്തിന്റെ പുതിയ ചിത്രം. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീട്ടി വെച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X