വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?

തെലുങ്ക് സിനിമാ ലോകത്തെ പ്രബലരാണ് അക്കിനേനി കുടുംബം. സൂപ്പർതാരം നാ​ഗാർജുന 64ാം വയസിലും കരിയറിന്റെ തിരക്കുകളിലാണ്. ഭാര്യ അമല അക്കിനേനിയും ഇടയ്ക്ക് സിനിമളിൽ സാന്നിധ്യം അറിയിക്കുന്നു. മക്കളായ നാ​ഗ ചൈതന്യയും അഖിൽ അക്കിനേനിയും കരിയറിന്റെ തിരക്കുകളിലാണ്. നാ​ഗാർജുനയുടെ അത്രയും താരമൂല്യം മക്കൾക്ക് രണ്ട് പേർക്കും ഇതുവരെയും ലഭിച്ചിട്ടില്ല. എങ്കിൽ പോലും തങ്ങളുടേതായ സ്ഥാനം ഇവർക്ക് സിനിമാ രം​ഗത്തുണ്ട്. അക്കിനേനി കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ എപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്.

നാ​ഗാർജുന, നാ​ഗ ചൈതന്യ, അഖിൽ എന്നിവരുടെയെല്ലാം ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ ആരാധകർക്ക് അറിയാവുന്നതാണ്. എല്ലാ വിഷമ ഘട്ടങ്ങളെയും അഭിമുഖീകരിച്ച് ഇവർ ഒരുമിച്ച് മുന്നോട്ട് പോകുന്നു. ഇപ്പോഴിതാ അഖിൽ അക്കിനേനിയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് പുറത്ത് വരുന്നത്. മുപ്പതുകാരനായ അഖിൽ അക്കിനേനി വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നു എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോർട്ട്. ഒപ്പമഭിനയിച്ച ന‌ടിയുമായി അഖിൽ പ്രണയത്തിലാണെന്നും ഉടനെ വിവാഹമുണ്ടാകുമെന്നും വീട്ടുകാരുടെ സമ്മതം ലഭിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

Akhil Akkineni

2016 ൽ വിവാഹം കഴിക്കാനൊരുങ്ങിയതാണ് അഖിൽ അക്കിനേനി. അന്നത്തെ കാമുകി ശ്രിയ റെഡ്ഡിയുമായുള്ള വിവാഹ നിശ്ചയവും കഴിഞ്ഞതാണ്. എന്നാൽ പിന്നീട് വിവാഹത്തിൽ നിന്നും രണ്ട് പേരും പിന്മാറി. 22 വയസായിരുന്നു അന്ന് അഖിലിന്. ശ്രിയക്ക് പ്രായം 26 ഉം. ഇരുവരും തമ്മിലുണ്ടായ വഴക്ക് രൂക്ഷമായതാണ് ബന്ധം പിരിയാൻ കാരണമായതെന്ന് അന്ന് അഭ്യൂഹങ്ങൾ വന്നു. എന്നാൽ നടൻ ഇതേക്കുറിച്ച് പ്രതികരിച്ചില്ല.

അക്കിനേനി കുടുംബത്തെ സംബന്ധിച്ച് വിവാഹവും വേർപിരിയലും പുതിയ കാര്യമല്ല. നാർജുനയുടെ ആദ്യ വിവാഹ ബന്ധം പരാജയപ്പെട്ടതാണ്. ലക്ഷ്മി ദ​ഗുബതി എന്നാണ് നടന്റെ ആദ്യ ഭാര്യയുടെ പേര്. ഈ ബന്ധത്തിൽ ലഭിച്ച മകനാണ് നാ​ഗ ചൈതന്യ. നാ​ഗാർജുന സിനിമാ രം​ഗത്തേക്ക് ക‌ടന്ന് വന്നതോടെയാണ് ലക്ഷ്മിയുമായി പ്രശ്നങ്ങളുണ്ടായതും രണ്ട് പേരും പിരിയുന്നതും.

Akhil Akkineni

ഇതിന് ശേഷമാണ് നടി അമല അക്കിനേനിയെ നാ​ഗാർജുന വിവാഹം ചെയ്യുന്നത്. അഖിൽ അക്കിനേനി ഇവർ രണ്ട് പേർക്കും പിറന്ന മകനാണ്. നാ​ഗ ചൈതന്യയുടെ വിവാഹ ബന്ധവും വിവാഹ മോചനത്തിലാണ് അവസാനിച്ചത്. നടി സമാന്തയായിരുന്നു നാ​ഗ ചൈതന്യയുടെ ഭാര്യ. 2017 ൽ വിവാഹിതരായ ഇരുവരും 2021 ൽ വേർപിരിഞ്ഞു. വിവാഹ മോചനത്തിന് കാരണം എന്തെന്ന് ഇവർ വ്യക്തമാക്കിയിട്ടില്ല.

വിവാഹ മോചനനത്തിന് പിന്നാലെ രണ്ട് പേരും കരിയറിലെ തിരക്കുകളിലേക്ക് നീങ്ങി. സമാന്തയ്ക്ക് വലിയ തുക ജീവനാംശം നൽകാൻ അക്കിനേനി കുടുംബം തയ്യാറായെങ്കിലും നടി ഇത് വേണ്ടെന്ന് വെച്ചു. വിവാഹമോചനം തുടർകഥയാകുന്ന താര കുടുംബത്തിലേക്ക് വരാൻ പോകുന്ന വധുവിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി കാത്തിരിക്കുക​യാണ് ആരാധകർ.

Read more about: akhil akkineni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X