നടി അനു ഇമ്മാനുവേല്‍ പ്രണയത്തിലാണോ? കാമുകിയ്ക്ക് കേക്ക് അയച്ച് കൊടുത്ത് അല്ലു സിരീഷ്, ചര്‍ച്ചയായി പ്രണയകഥ

ജയറാമിന്റെ മകളായി സ്വപ്‌ന സഞ്ചാരി എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് അനു ഇമ്മാനുവേല്‍. ആദ്യ സിനിമയില്‍ ബാലതാരമായി അഭിനയിച്ചതിന് ശേഷം നായികായയിട്ടാണ് അനു തിരിച്ച് വരുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായിട്ടുള്ള അരങ്ങേറ്റത്തിന് ശേഷം തെലുങ്കിലും തമിഴിലുമൊക്കെ സജീവമാവുകയായിരുന്നു. ഇപ്പോള്‍ തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയിലാണ് അനു അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കുറേ കാലമായി നടിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

പ്രമുഖരടക്കം ചില നടന്മാരുമായി അനു ഇമ്മാനുവേല്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകളും വന്നിരുന്നു. ഇപ്പോഴിതാ തെലുങ്ക് നാട്ടിലെ പ്രമുഖ താരപുത്രനും നടിയും തമ്മില്‍ ഇഷ്ടത്തിലാണെന്നും വൈകാതെ വിവാഹം കഴിച്ചേക്കുമെന്നുമാണ് സൂചനകള്‍. ആരാധകര്‍ക്കിടയില്‍ ഇത്തരം സംശയത്തിന് വഴിയൊരുക്കിയത് താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ വന്ന ചില കാര്യങ്ങളാണ്. ക്രിസ്മസിന് അനുവിന് വന്ന സ്‌നേഹസമ്മാനമാണ് ആരാധകര്‍ക്കിടയില്‍ ചില സംശയങ്ങള്‍ക്ക് കാരണമായത്.

താരപുത്രനുമായി നടി പ്രണയത്തിലാണെന്ന് റിപ്പോർട്ട്

മുന്‍പും അനു ഇമ്മാനുവേലിന്റെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഉടനെ വിവാഹമുണ്ടാവില്ലെന്ന് തന്നെയാണ് നടി പറഞ്ഞിട്ടുള്ളതും. എന്നിരുന്നാലും എവിടെയോ ആരോ ഒരു പ്രണയമുണ്ടെന്ന സംശയം പലര്‍ക്കും ഉണ്ടായിരുന്നു. ഇപ്പോഴിതാ നടന്‍ അല്ലു സിരീഷും അനുവും തമ്മില്‍ പ്രണയത്തിലാണോ എന്ന ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്. ക്രിസ്മസ് സമ്മാനമായി അനു ഇമ്മാനുവേലിന് അല്ലു സിരീഷ് കേക്ക് അയച്ച് കൊടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു.

അല്ലു അർജുൻ്റെ അനിയനും അനു ഇമ്മാനുവേലും പ്രണയത്തിൽ

ഇതോടെയാണ് താരങ്ങള്‍ ഡേറ്റിങ്ങില്‍ ആണോ എന്ന ചോദ്യം വന്നത്. എനിക്കേറ്റവും പ്രിയപ്പെട്ട സഹതാരത്തിന് ക്രിസ്തുമസ് ആശംസകള്‍. ഉമ്മ.. എന്നുമായിരുന്നു കേക്കിന്റെ മുകളില്‍ എഴുതിയത്. ചുവപ്പും വെള്ളയും നിറം കലര്‍ന്ന ക്രിസ്തുമസ് സ്‌പെഷ്യല്‍ കേക്ക് ആയിരുന്നു. ഇതിന് നന്ദി അറിയിച്ച് കൊണ്ട് കേക്ക് ഇഷ്ടപ്പെട്ടു എന്നും അല്ലു സിരീഷിന് നന്ദി പറഞ്ഞും അനു എത്തി. ഇതോടെയാണ് താരങ്ങള്‍ക്കിടയിലെ സൗഹൃദത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കുന്നത്.

ഒരുമിച്ച് അഭിനയിക്കുന്നതോടെ സൌഹൃദത്തിലായി

നിലവില്‍ അല്ലു സിരീഷും അനു ഇമ്മാനുവേലും ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുകയാണ്. റൊമാന്റിക് ചിത്രമായിട്ടൊരുക്കുന്ന പ്രേമ കാദന്ത എന്ന ചിത്രത്തിലൂടെയാണ് താരങ്ങള്‍ ഒരുമിക്കുന്നത്. വിജേത എന്ന സിനിമയൊരുക്കിയ രാകേഷ് സാക്ഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അല്ലു സിരീഷും അനു ഇമ്മാനുവേലുമാണ്. സിനിമയിലെ പോലെ യഥാര്‍ഥ ജീവിതത്തിലും താരങ്ങള്‍ പ്രണയത്തിലാണെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.

Recommended Video

Minnal Murali Movie Review By RRR |Tovino Thomas | Basil Joseph | Netflix India
പ്രണയാതുരമായി നിൽക്കുന്ന താരങ്ങളുടെ ചിത്രം പുറത്ത്

സിനിമയില്‍ നിന്നും ഇതിനകം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. താരങ്ങളുടെ റൊമന്റിക് പോസിലുള്ള ചിത്രം വളരെ പെട്ടെന്ന് പ്രേക്ഷകരുടെ മനസിലിടം നേടുകയും ചെയ്തിരുന്നു. ഓണ്‍സ്‌ക്രീനിലെ ഈ കെമിസ്ട്രി താരങ്ങളുടെ യഥാര്‍ഥ ജീവിതത്തിലും ഉണ്ടാവട്ടേ എന്നാണ് എല്ലാവരും ആശംസിക്കുന്നത്.

More from Filmibeat

Read more about: anu emmanual
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X