For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന് പിന്നാലെ മക്കളും വിവാഹമോചിതരായി; നാഗര്‍ജുനയുടെ കുടുംബത്തില്‍ വിവാഹം ഒരു ശാപമാണോന്ന് ആരാധകര്‍

  |

  സിനിമാ താരങ്ങളുടെ വിവാഹ ജീവിതം അതിവേഗം അവസാനിക്കുന്നത് ആരാധകരെ ഏറെ നിരാശയിലാക്കുന്ന കാര്യമാണ്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായവര്‍ പോലും കുറഞ്ഞ കാലം കൊണ്ട് ദാമ്പത്യം അവസാനിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലടക്കം കണ്ട് വരുന്നത്. ഏറ്റവുമൊടുവില്‍ തെന്നിന്ത്യയിലെ ക്യൂട്ട് താരദമ്പതിമാരായി അറിയപ്പെട്ടിരുന്ന സാമന്ത രുത് പ്രഭുവും നാഗചൈതന്യയുമാണ് വിവാഹമോചിതര്‍ ആവുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചത്.

  വളരെ സിംപിളായ വസ്ത്രത്തിലും തിളങ്ങാം, നബ നടേഷിൻ്റെ പുത്തൻ ചിത്രങ്ങളിതാ

  തെലുങ്കിലെ ഏറ്റവും പ്രശസ്തമായ താരകുടുംബമാണ് നാഗചൈതന്യയുടേത്. എന്നാല്‍ താരത്തിന്റെ കുടുംബത്തിലെ വിവാഹമോചനങ്ങള്‍ ഒരു ശാപമാണോ എന്ന് ചോദിക്കുകയാണ് ആരാധകര്‍. നാഗചൈതന്യയും സാമന്തയും വേര്‍പിരിയുന്നതിന് മുന്‍പ് നാഗയുടെ കുടുംബത്തില്‍ നിരവധി വിവാഹമോചനവും രണ്ടാം വിവാഹവും നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ നാഗയുടെ പിതാവും നടനുമായ നാഗര്‍ജുന മുതല്‍ സഹോദരന്‍ അക്കിനേനി വരെ ഉണ്ടെന്നതാണ് ശ്രദ്ധേയം. താരകുടുംബത്തെ കുറിച്ചുള്ള കഥകൾ വായിക്കാം...

  തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയിലെ ശക്തനായ സിനിമാക്കാരനായിരുന്നു എഎന്‍ആര്‍ എന്നറിയപ്പെടുന്ന അക്കിനേനി നാഗേശ്വര റാവു. നടനും നിര്‍മാതാവുമായ അദ്ദേഹം 75 വര്‍ഷത്തോളം നീണ്ട കരിയറില്‍ ഒട്ടനവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മകന്‍ നാഗര്‍ജുന സിനിമയിലേക്ക് എത്തുകയും സ്വന്തമായൊരു സ്ഥാനം നേടി എടുക്കുകയും ചെയ്തു. എന്നാല്‍ നാഗര്‍ജുനയുടെ ആദ്യ വിവാഹജീവിതം തകര്‍ന്ന് പോവുകയായിരുന്നു. പിന്നാലെ മക്കളായ അഖില്‍ അക്കിനേനിയും നാഗചൈതന്യ അക്കിനേനിയും കരിയറില്‍ വലിയ വിജയം നേടിയെങ്കിലും അവരുടെയും ദാമ്പത്യം തകര്‍ന്നു.

  തെലുങ്കിലെ പ്രമുഖ നിര്‍മാതാവായിരുന്ന ഡോ. ഡി രാമനായിഡുവിന്റെ മകള്‍ ലക്ഷ്മി ദഗ്ഗുപതിയെ ആണ് നാഗര്‍ജുന ആദ്യം വിവാഹം കഴിച്ചത്. കുടുംബാംഗങ്ങള്‍ തീരുമാനിച്ച ഈ വിവാഹം 1984 ലാണ് നടക്കുന്നത്. അന്ന് നാഗര്‍ജുന ഒരു നായകനായിട്ടൊന്നും വളര്‍ന്നിരുന്നില്ല. ഇരുവരുടെയും മാതാപിതാക്കള്‍ ഉറ്റസുഹൃത്തുക്കളായിരുന്നു. ആ ബന്ധം കുടുംബപരമായി മുന്നോട്ട് കൊണ്ട് പോവുക എന്ന ലക്ഷ്യത്തോടെയാണ് മക്കളെ ഒരുമിപ്പിച്ചത്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ ലക്ഷ്മി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മകന് നാഗചൈതന്യ എന്ന പേരുമിട്ടു. മകന്‍ ജനിച്ചതിന് ശേഷം നാഗര്‍ജുനയും ലക്ഷ്മിയും തമ്മില്‍ രണ്ട് വഴിയ്ക്ക് ആയി. അങ്ങനെ ആറ് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം 1990 ല്‍ ഇരുവരും അവസാനിപ്പിച്ചു.

  എണ്‍പതുകളില്‍ നാഗര്‍ജുനയ്‌ക്കൊപ്പം നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ച നടിയാണ് അമല മുഖര്‍ജി. ഒരുമിച്ചഭിനയിച്ചപ്പോഴുള്ള അടുപ്പം പ്രണയമായതോടെ വിവാഹം കഴിക്കാമെന്ന് രണ്ടാളും തീരുമാനിക്കുകയായിരുന്നു. അങ്ങനെ 1992 ല്‍ അമലയും നാഗര്‍ജുനയും വിവാഹിതരായി. 1994 ല്‍ അമലയും ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അഖില്‍ അക്കിനേനിയാണ് ഇരുവരുടെയും മകന്‍. നാഗചൈതന്യയും അഖിലും മറ്റൊരു വേര്‍തിരിവുകളുമില്ലാതെ സഹോദരന്മാരായി തന്നെയാണ് വളര്‍ന്നത്.

  അപ്പുവിന് വേണ്ടി തമ്പിയെ കണ്ട് മാപ്പ് പറയാന്‍ ശിവന്‍; ഒപ്പം പോകാന്‍ ഒരുങ്ങി അഞ്ജുവും

  നാഗചൈതന്യയ്ക്ക് മുന്‍പ് തന്നെ അഖില്‍ വിവാഹിതനാവാന്‍ തീരുമാനിച്ചു. പ്രമുഖ ബിസിനസുകാരന്‍ ജി വി കൃഷ്ണ റെഡ്ഡിയുടെ മകളായ ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹനിശ്ചയം നടക്കുകയും ചെയ്തു. 2017 ല്‍ ഇരുവരും വിവാഹിതാരാവാന്‍ തീരുമാനിച്ചെങ്കിലും പിന്നീടത് മുടങ്ങി പോയി. ശ്രിയയും അഖിലും വിവാഹിതര്‍ ആയില്ലെങ്കിലും നിശ്ചയത്തിലൂടെ തന്നെ അത് അവസാനിപ്പിക്കുകയായിരുന്നു. എന്ത് കൊണ്ടാണ് വിവാഹം നടക്കാതെ തന്നെ അഖില്‍ പ്രതിശ്രുത വധുവുമായി വേര്‍പിരിഞ്ഞതെന്ന് വ്യക്തമല്ല. അതിന് ശേഷമാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരാവുന്നത്.

  നടി ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയായി; സീരിയലിലെ നായകന്‍ തന്നെ ജീവിതത്തിലും നായകനായി, വിവാഹ ചിത്രങ്ങള്‍ കാണാം

  2017 ഒക്ടോബറിലാണ് നാഗചൈതന്യ വിവാഹിതനാവുന്നത്. തെന്നിന്ത്യന്‍ നടി സാമന്ത രുത് പ്രഭുവുമായി വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനും സൗഹൃദത്തിനുമൊടുവിലാണ് വിവാഹം നടക്കുന്നത്. സന്തോഷകരമായ ദാമ്പത്യ ജീവിതം മുന്നോട്ട് പോവുകയാണെന്ന് എല്ലാവരും കരുതിയെങ്കിലും വളരെ വേഗം ഇരുവരും വേര്‍പിരിഞ്ഞു. കഴിഞ്ഞ മാസമാണ് ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചെന്നുള്ള കാര്യം ദമ്പതിമാര്‍ ഒരുമിച്ച് പറഞ്ഞത്. ഇതോടെ നാഗര്‍ജുനയുടെ കുടുംബത്തിലെ ഏറ്റവും ശ്രദ്ധേയമായ വേര്‍പിരിയല്‍ താരങ്ങളുടേതായി മാറി.

  നാഗര്‍ജുനയുടെ മരുമകന്‍ സുമന്ത് യാര്‍ലഗദ്ദയും സമാനമായ രീതിയില്‍ വിവാഹബന്ധം അവസാനിപ്പിച്ചിരുന്നു. മുന്‍നടി കീര്‍ത്തി റെഡ്ഡിയെ ആണ് സുമന്ത് വിവാഹം കഴിച്ചത്. അഭിഷേക് ബച്ചന്റെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് കീര്‍ത്തി റെഡ്ഡി. ബോളിവുഡില്‍ സജീവമായി അഭിനയിച്ചിരുന്ന കീര്‍ത്തി സുമന്തിനെ വിവാഹം കഴിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം ഇരുവരും 2006 ല്‍ തന്നെ അവസാനിപ്പിച്ചു. രണ്ടാളും പരസ്പരം സമ്മതത്തോടെയാണ് വിവാഹമോചിതര്‍ ആയതെന്ന് പിന്നീട് സുമന്ത് എല്ലാവരെയും അറിയിച്ചിരുന്നു. സുമന്തുമായി വേര്‍പിരിഞ്ഞതിന് ശേഷം കീര്‍ത്തി റെഡ്ഡി ഒരു എന്‍ആര്‍ഐ ഡോക്ടറെ വിവാഹം കഴിക്കുകയും യുഎസില്‍ സെറ്റില്‍ഡ് ആവുകയും ചെയ്തിരുന്നു. രണ്ടാമത്തെ വിവാഹശേഷം കുടുംബിനിയായി രണ്ട് മക്കളുടെ അമ്മയായി കഴിയുകയാണ് കീര്‍ത്തിയിപ്പോള്‍.

  ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

  സുമന്തിന് പിന്നാലെ അദ്ദേഹത്തിന്റെ സഹോദരി സുപ്രിയ യാര്‍ലഗദ്ദയും വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. തെന്നിന്ത്യന്‍ നടനും ചരണ്‍ റെഡ്ഡിയെയാണ് സുപ്രിയ വിവാഹം കഴിക്കുന്നത്. ഇരുവരുടേതും ഇന്റര്‍കാസ്റ്റ് വിവാഹമായിരുന്നു. കാര്യങ്ങളൊന്നും ശരിയാവാതെ വന്നതോടെ ഇരുവരും വേര്‍പിരിഞ്ഞു. 2012 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചരണ്‍ അന്തരിച്ചിരുന്നു. ചരണുമായി വേര്‍പിരിഞ്ഞതിന് ശേഷവും സുപ്രിയ സിംഗിളായി കഴിയുകയാണ് ഇപ്പോള്‍. എന്നാല്‍ നടനും നിര്‍മാതാവും സംവിധായകനുമൊക്കെയായ അദിവി ശേഷും സുപ്രിയയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ മുന്‍പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

  English summary
  Is Marriage A Curse For Akkineni Family? A Look Back At The Unknown Divorce Happens In The Clan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X