For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  47 വയസായി, ഇനി അങ്ങനൊരു പങ്കാളിയുടെ ആവശ്യമെനിക്കില്ല; രണ്ടാം വിവാഹത്തിനൊരുങ്ങിയെന്ന വാര്‍ത്തയില്‍ നടി പ്രഗതി

  |

  സിനിമാ താരങ്ങളുടെ വിവാഹവും വിവാഹമോചനവുമൊക്കെ സോഷ്യല്‍ മീഡിയ ആഘോഷമാക്കാറുണ്ട്. തെലുങ്കില്‍ നിന്നും മുതിര്‍ന്ന നടന്‍ നരേഷ് ബാബുവും നടി പവിത്ര ലോകേഷും വിവാഹിതാരാവാന്‍ പോവുന്നതിനെ പറ്റിയാണ് അടുത്തിടെ വാര്‍ത്ത വന്നത്. നരേഷിന്റെ നാലാം വിവാഹവും പവിത്രയുടേത് രണ്ടാം വിവാഹവുമാണ്.

  ഇതിന് പിന്നാലെ തെലുങ്കില്‍ നിന്നും മുതിര്‍ന്ന നടി പ്രഗതിയുടെ വിവാഹവാര്‍ത്തയാണ് വന്നിരിക്കുന്നത്. നാല്‍പ്പത്തിയേഴ് വയസുകാരിയായ പ്രഗതി രണ്ടാമതും വിവാഹത്തിനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ട് അടുത്തിടെയാണ് പ്രചരിച്ചത്. ഇതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് കൊണ്ട് നടി തന്നെ രംഗത്ത് വന്നതോടെയാണ് വാര്‍ത്ത വീണ്ടും വൈറലായത്.

  Also Read: ഡിവോഴ്‌സൊക്കെ സാധാരണമല്ലേ, കാരണമില്ലാതെ പിരിയില്ലല്ലോ! പുതിയൊരു സന്തോഷം പങ്കുവെച്ച് അനുശ്രീ

  1994 മുതല്‍ അഭിനയ ജീവിതത്തില്‍ സജീവമായ നടിയാണ് പ്രഗതി. തുടക്കത്തില്‍ തമിഴിലെ സൂപ്പര്‍താരങ്ങളുടെ കൂടെ നടി അഭിനയിച്ചിരുന്നു. ഇപ്പോള്‍ അമ്മ വേഷങ്ങളും സഹനടി റോളുകളിലും പ്രഗതി എത്തിയെങ്കിലും സിനിമയിലും സീരിയലിലുമൊക്കെ സജീവമാണ്. വളരെ ചെറിയ പ്രായത്തില്‍ നടിയുടെ ഇരുപതുകളില്‍ തന്നെ വിവാഹം കഴിച്ച പ്രഗതി അധികം വൈകാതെ ഭര്‍ത്താവുമായി പിരിഞ്ഞു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്ന ഭര്‍ത്താവില്‍ നടിയ്ക്ക് രണ്ട് മക്കളുമുണ്ട്.

  Also Read: നിത്യ ദാസ് രണ്ടാമതും വിവാഹിതയായി; ആഗ്രഹിച്ചത് പോലെ കേരളത്തിലെ താലിക്കെട്ടി ഭാര്യയെ ചേര്‍ത്ത് പിടിച്ച് വിക്കി

  നിലവില്‍ നാല്‍പ്പത്തിയേഴ് വയസുള്ള പ്രഗതി ഇടയ്ക്ക് വര്‍ക്കൗട്ട് വീഡിയോസ് ചെയ്ത് ആരാധകരുടെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. എന്നിരുന്നാലും നടി രണ്ടാമതും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വാര്‍ത്ത വന്നതോടെ ആരാധകരും ആകാംഷയിലായി. ഒടുവില്‍ ഈ വാര്‍ത്തകളില്‍ പ്രതികരിച്ച് കൊണ്ട് നടി തന്നെ രംഗത്ത് വരികയും കേട്ടതിലൊന്നും സത്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്.

  'എനിക്കിപ്പോള്‍ നാല്‍പ്പത്തിയേഴ് വയസുണ്ട്. വീണ്ടുമൊരു വിവാഹം കഴിക്കുക എന്നത് എന്റെ മനസില്‍ പോലുമുള്ള കാര്യമല്ല. ഞാന്‍ വളരെ കാലം മുന്‍പ് മുതല്‍ ഒറ്റയ്ക്കാണ് ജീവിക്കുന്നത്. ഈ കാലയളവില്‍ ഒത്തിരി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അതെല്ലാം ഞാന്‍ മറികടക്കുകയും ചെയ്തു.

  എനിക്കിപ്പോള്‍ ഒരു ജീവിത പങ്കാളിയുടേതായ ഒരാവശ്യവുമില്ല. അതുകൊണ്ട് അങ്ങനൊരാളെ ഞാന്‍ നോക്കുന്നുമില്ല. ഇപ്പോഴത്തെ എന്റെ പ്രയോറിറ്റി എന്റെ ഫിറ്റ്‌നസാണ്. അതുപോലെ കരിയറിനും മക്കള്‍ക്കും മാത്രമേ പ്രധാന്യം കൊടുക്കുന്നുള്ളു', എന്നും പ്രഗതി പറയുന്നു.

  നിലവില്‍ തെലുങ്ക് സിനിമയായ 'ബോല ശങ്കര്‍' ല്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി. ചിരിഞ്ജീവി, തമന്ന, കീര്‍ത്തി സുരേഷ് എന്നിങ്ങനെ വലിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രമാണിത്. തമിഴില്‍ പ്രഭുദേവയുടെ 'ഭഗീര' എന്ന ചിത്രവും പ്രഗതിയുടേതായി ഉണ്ട്. ഇതിന് പുറമേ മിനിസ്‌ക്രീനിലും സജീവമാണ് നടി. എന്തായാലും കരിയറിന് പ്രധാന്യം കൊടുത്ത് മുന്നോട്ട് പോകാന്‍ തീരുമാനിച്ച നടി ഉടനെ വിവാഹിതയാവില്ലെന്ന് വ്യക്തമായിരിക്കുകയാണ്.

  നടിയുടെ തുറന്ന് പറച്ചിലിന് വലിയ സ്വീകരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. ഒരു വിവാഹജീവിതം പരാജയപ്പെട്ടതോടെ അടുത്തതിലേക്ക് വേഗം പോകുന്ന താരങ്ങളാണ് തെലുങ്കിലടക്കമുള്ളത്. എന്നാല്‍ ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്കും ജീവിക്കാമെന്ന കാര്യം നടി തന്റെ അനുഭവങ്ങളിലൂടെ കാണിച്ച് തരികയാണ്. ഇതൊക്കെ അഭിനന്ദനമര്‍ഹിക്കുന്ന കാര്യമാണെന്നാണ് ആരാധകരും പറയുന്നത്.

  Read more about: actress നടി
  English summary
  Is Popular Telugu Actress Pragathi Planning For her Second Marriage At 47?. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X