കാത്തിരിപ്പിനൊടുവിൽ പ്രഭാസിന് വിവാഹം, വധു അനുഷ്ക ഷെട്ടിയോ; ചോദ്യങ്ങളുയർത്തി രാം ചരണിന്റെ പരാമർശം
കൽക്കി 2898 എഡി വൻ ഹിറ്റായതോടെ താരമൂല്യം തിരിച്ച് പിടിച്ചിരിക്കുകയാണ് നടൻ പ്രഭാസ്. തുടരെ പരാജയങ്ങൾ വന്ന ഘട്ടത്തിലാണ് കൽക്കി 2898 എഡി, സലാർ എന്നീ സിനിമകൾ പ്രഭാസിന് തുണയാകുന്നത്. കരിയറിൽ മുന്നേറുമ്പോഴും പ്രഭാസിന്റെ സ്വകാര്യ ജീവിതത്തിൽ ആരാധകർക്ക് ചോദ്യങ്ങളേറെയാണ്. 45 കാരനായ പ്രഭാസ് ഇപ്പോഴും അവിവാഹിതനാണ്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും നടൻ ഒഴിഞ്ഞ് മാറാറാണ് പതിവ്. ബാഹുലി മുതൽ ഇങ്ങോട്ട് കരിയറിൽ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കാണ് നടൻ നീങ്ങിയത്. ബാഹബലിക്ക് വേണ്ടി ജീവിതത്തിലെ കുറച്ച് വർഷങ്ങൾ പ്രഭാസിന് നീക്കി വെക്കേണ്ടി വന്നിട്ടുണ്ട്.
അന്ന് വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ കുടുംബത്തിൽ നിന്ന് വന്നപ്പോൾ ബാഹുബലിയുടെ കാര്യം പറഞ്ഞാണ് നടന് ഒഴിഞ്ഞ് മാറിയത്. എന്നാൽ ബാഹുബലി കഴിഞ്ഞ ശേഷവും വിവാഹത്തിന് നടൻ തയ്യാറായില്ല. ഇപ്പോഴിതാ പ്രഭാസ് വിവാഹിതനായേക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. നടൻ രാം ചരണാണിന്റെ പരാമർശമാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. അൺസ്റ്റോപ്പബിൾ എന്ന ഷോയിൽ അതിഥിയായെത്തിയതായിരുന്നു രാം ചരൺ.

പ്രഭാസിന്റെ വിവാഹത്തെക്കുറിച്ച് നടൻ ഷോയിൽ സംസാരിച്ചു. പ്രഭാസിന്റെ ഭാര്യ ഗണപവരം എന്ന സ്ഥലത്ത് നിന്നായിരിക്കുമെന്നാണ് രാം ചരൺ പറഞ്ഞത്. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ടൗണാണിത്. വെറുതെ രാം ചരൺ ഇങ്ങനെയൊരു പരാമർശം നടത്തുമോ എന്നാണ് ആരാധകരുടെ ചോദ്യം. ഇതിനിടെ മനോബാല വിജയബാലൻ എന്ന ഫിലിം ട്രേഡ് അനലിസ്റ്റിന്റെ പോസ്റ്റും ചർച്ചയായി. പ്രഭാസ് എന്നെഴുതിയതിനൊപ്പം വധുവിന്റെ ഇമോജിയാണ് ഇദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിൽ നിരവധി സിനിമാ താരങ്ങൾ വിവാഹിതരായി. പ്രഭാസും വിവാഹ ജീവിതത്തിലേക്കാണോ എന്നാണ് ആരാധകരുടെ ചോദ്യം. അനുഷ്ക ഷെട്ടിയാണോ വധു എന്നും ചോദ്യം വരുന്നുണ്ട്. ഇരുവരും പ്രണയത്തിലാണെന്ന് ഏറെക്കാലം സിനിമാ ലോകത്ത് ഗോസിപ്പ് പ്രചരിച്ചിരുന്നു. പ്രഭാസിന്റെ ഏറ്റവും നല്ല ഓൺ സ്ക്രീൻ പെയറായാണ് അനുഷ്ക ഷെട്ടി ഇന്നും അറിയപ്പെടുന്നത്.

ഇരുവരും ഓഫ് സ്ക്രീനിൽ നല്ല സുഹൃത്തുക്കളാണ്. എന്നാൽ ഗോസിപ്പുകൾ താരങ്ങൾ നിഷേധിച്ചു. പ്രഭാസ് തന്റെ സുഹൃത്ത് മാത്രമാണെന്നാണ് അനുഷ്ക ഷെട്ടി പറഞ്ഞത്. ബാഹുബലി എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. എന്നാൽ ഗോസിപ്പുകൾ അതുകൊണ്ടൊന്നും അവസാനിച്ചില്ല. റിപ്പോർട്ടുകൾ പ്രകാരം പ്രഭാസും അനുഷ്കയും ഒരുമിക്കണമെന്ന് നടന്റെ കുടുംബവും ആഗ്രഹിച്ചിരുന്നു.
എന്നാൽ സൗഹൃദത്തിനപ്പുറം ഇവർ തമ്മിൽ ഒന്നുമില്ലെന്നാണ് പുറത്ത് വന്ന വിവരം. വലിയ ഇടവേളയ്ക്ക് ശേഷം സിനിമകളിൽ വീണ്ടും സജീവമാകുകയാണ് അനുഷ്ക ഷെട്ടി. ഗാട്ടി, കത്തനാർ എന്നിവയാണ് നടിയുടെ റിലീസ ചെയ്യാനുള്ള സിനിമകൾ. നടി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് കത്തനാർ. ജയസൂര്യയാണ് ചിത്രത്തിലെ നായകൻ. കൽക്കിയുടെ രണ്ടാം ഭാഗമാണ് ആരാധകർ കാത്തിരിക്കുന്ന പ്രഭാസിന്റെ സിനിമ.


Click it and Unblock the Notifications











