twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രഭാസിന്റെ സ്പെഷ്യൽ ഷോകൾക്ക് ആളില്ല; നടന്റെ താരമൂല്യം ഇടിഞ്ഞോയെന്ന് ചോദ്യങ്ങൾ

    |

    തെന്നിന്ത്യയിലെ സൂപ്പർസ്റ്റാർ ആണ് നടൻ പ്രഭാസ്. നിരവധി സിനിമകളിൽ നടൻ അഭിനയിച്ചിട്ടുണ്ടെങ്കിലും ബാഹുബലി എന്ന സിനിമയ്ക്ക് ശേഷമാണ് പാൻ ഇന്ത്യൻ തലത്തിൽ പ്രഭാസ് അറിയപ്പെടാൻ തുടങ്ങിയത്. രണ്ട് ഭാ​ഗങ്ങളായി ഇറങ്ങിയ ബാഹുബലി നടന്റെ കരിയറിനെ തന്നെ മാറ്റി മറിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളായി പ്രഭാസ് മാറി.

    അതേസമയം അതിന് മുമ്പേ തന്നെ പ്രഭാസ് തെലുങ്കിലെ സൂപ്പർസ്റ്റാർ ആണ്. നിരന്തരം ഹിറ്റുകൾ പ്രഭാസ് തെലുങ്കിൽ സൃഷ്ടിച്ചിരുന്നു. വർഷം, മിർച്ചി, ബില്ല തുടങ്ങിയവ പ്രഭാസിന്റെ തെലുങ്ക് ഹിറ്റുകളാണ്.

    ആന്ധ്രാപ്രദേശിലും തെലങ്കാനയിലും തെരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിൽ  ഷോ

    പ്രഭാസിന്റെ പിറന്നാൾ ദിനം അടുത്തിരിക്കുകയാണ്. താരത്തിന്റെ 43ാം പിറന്നാൾ ആഘോഷപൂർവം കൊണ്ടാടാനാണ് ആരാധകരുടെ തീരുമാനം. ഇതിന്റെ ഭാ​ഗമായി പ്രഭാസിന്റെ പഴയ സിനിമകൾ റി റീലീസ് ചെയ്യുകയാണ്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും തെരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിൽ പ്രത്യേക ഷോ വെച്ചിട്ടണ്ട്. റിബെൽ ആണ് കഴിഞ്ഞ ദിവസം റി റിലീസ് ചെയ്ത പ്രഭാസ് സിനിമ.

    Also Read: ക്രിക്കറ്റ് താരത്തിനൊപ്പം ഹോട്ടലില്‍ നിന്നിറങ്ങി വരുന്ന താരപുത്രി; സാറ അലി ഖാന്റെ പുത്തന്‍ പ്രണയമെന്ന് ആരോപണംAlso Read: ക്രിക്കറ്റ് താരത്തിനൊപ്പം ഹോട്ടലില്‍ നിന്നിറങ്ങി വരുന്ന താരപുത്രി; സാറ അലി ഖാന്റെ പുത്തന്‍ പ്രണയമെന്ന് ആരോപണം

    കാണികളുണ്ടാവുമെന്നാണ് തിയറ്ററുകളുടെ പ്രതീക്ഷ

    എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി സിനിമയ്ക്ക് ആളുകൾ കയറുന്നില്ല. ആരാധകർ പോലും ഈ സിനിമയോട് മുഖം തിരിക്കുന്നെന്നാണ് തെലുങ്ക് മാധ്യമങ്ങളുടെ റിപ്പോർട്ട്. വരും ദിവസങ്ങളിലെ പ്രഭാസിന്റെ മറ്റി സിനിമകളും റീ റിലീസ് ചെയ്യും. അതിന് കാണികളുണ്ടാവുമെന്നാണ് തിയറ്ററുകളുടെ പ്രതീക്ഷ.

     ബാഹുബലി ദ കൺക്ലൂഷന് ശേഷം ഒരു വലിയ ഹിറ്റ് പ്രഭാസിന് ഉണ്ടായിട്ടില്ല

    എന്ത്കൊണ്ടാണ് പ്രഭാസ് സിനിമകളുടെ റി റിലീസ് ശ്രദ്ധിക്കപ്പെടാത്തതെന്ന ചോദ്യവും ഉയരുന്നുണ്ട്. പ്രഭാസിന്റെ താരമൂല്യം നാൾക്കു നാൾ ഇടിയുകയാണെന്നാണ് ഒരു വിഭാ​ഗം പറയുന്നത്. ബാഹുബലി ദ കൺക്ലൂഷന് ശേഷം ഒരു വലിയ ഹിറ്റ് പ്രഭാസിന് ഉണ്ടായിട്ടില്ല. സാഹോ, രാധേ ശ്യാം തുടങ്ങിയ സിനിമകളെല്ലാം പരാജയപ്പെട്ടു.

    അടുത്തിടെ പുറത്തിറങ്ങിയ ആദിപുരുഷിന്റെ ടീസറിന് നേരെ വലിയ തോതിൽ ട്രോളുകൾ വന്നു. നിലവാരമില്ലാത്ത വിഎഫ്എക്സ് ആണ് പലരും ചൂണ്ടിക്കാണിക്കുന്നത്. രാമായണ കഥാപശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയ്ക്ക് 500 കോടിയാണ് ബ‍ഡ്ജറ്റ്. ഇത്ര വലിയ ബ‍ഡ്ജറ്റിൽ കാർട്ടൂണിന് സമാനമായ സിനിമയാണ് ഒരുക്കിയിരിക്കുന്നതെന്ന് ടീസർ കണ്ട് പലരും കുറ്റപ്പെടുത്തുന്നു.

    Also Read: പ്രസവസമയത്ത് ആരും ഉണ്ടായിരുന്നില്ല, ആദ്യം എത്തിയത് അവളാണ്, എന്റെ കുഞ്ഞിനെ എടുത്തതും; ജയലളിതയെ കുറിച്ച് ഷീലAlso Read: പ്രസവസമയത്ത് ആരും ഉണ്ടായിരുന്നില്ല, ആദ്യം എത്തിയത് അവളാണ്, എന്റെ കുഞ്ഞിനെ എടുത്തതും; ജയലളിതയെ കുറിച്ച് ഷീല

    താരങ്ങളുടെ പഴയ സിനിമകൾ റി റിലീസ് ചെയ്യുന്നത് ഇപ്പോൾ ട്രെൻഡ്

    വിമർശനങ്ങളിൽ പ്രതികരണവുമായി ആദിപുരുഷിന്റെ സംവിധായകൻ ഓം റൗത്തും രം​ഗത്തെത്തി. തിയറ്ററിൽ ത്രീഡിയിൽ കാണേണ്ട സിനിമ ആണിതെന്നും യൂട്യൂബിൽ ടീസർ കാണുമ്പോഴാണ് ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ വരുന്നതെന്നും ഓം റൗത്ത് പറഞ്ഞു. പ്രൊജക്ട് കെ, സലാർ തുടങ്ങിയ‌വയാണ് പ്രഭാസിന്റേതായി ഇനി പുറത്തിറങ്ങാനുള്ള മറ്റു സിനിമകൾ.

    താരങ്ങളുടെ പഴയ സിനിമകൾ റി റിലീസ് ചെയ്യുന്നത് ഇപ്പോൾ ട്രെൻഡ് ആയിട്ടുണ്ട്. അമിതാബ് ബച്ചന്റെ പിറന്നാൾ ദിനത്തിന് അദ്ദേഹത്തിന്റെ ഹിറ്റ് സിനിമകളായ ദീവാർ, കാല, പഥാർ, നമക് ഹലാൽ തുടങ്ങിയവയുടെ റി റിലീസ് നടന്നിരുന്നു, തെലുങ്കിൽ പവൻ കല്യാൺ, മഹേഷ് ബാബു തുടങ്ങിയവരുടെ സിനിമകളും റി റിലീസ് ചെയ്തിട്ടുണ്ട്. സെപ്റ്റംബറിൽ നടൻ ധനുഷിന്റെ 3 എന്ന സിനിമയും റി റിലീസ് ചെയ്തിരുന്നു,

    Read more about: prabhas
    English summary
    Is Prabhas Losing His Stardom; Fans Ask After His Re Released Films Failed At The Box Office
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X