കുടുംബത്തിൽ ഒന്നിന് പിറകെ ഒന്നായി സന്തോഷ വാർത്തകൾ; രാം ചരണിന്റെ മകൾ വന്നത് ഭാഗ്യവുമായി; ചർച്ച
ബോളിവുഡിലെ പ്രബല താരകുടുംബമാണ് സൂപ്പർ താരം ചിരഞ്ജീവിയുടേത്. ആന്ധ്രയിലെ രാഷ്ട്രീയത്തിലും സിനിമയിലും വേരൂന്നിക്കാെണ്ട് കാെനിഡേല കുടുംബം നിലനിൽക്കുന്നു. ചിരഞ്ജീവിയുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് കടന്ന് വന്ന മകൻ രാം ചരണിനും വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാൻ സാധിച്ചു. ആർആർആർ എന്ന സിനിമയുടെ വിജയത്തോടെ അന്ന് ആഗോള തലത്തിൽ പ്രശംസ വാങ്ങിയ നടനായി രാം ചരൺ അറിയപ്പെടുന്നു. കരിയറിനൊപ്പം രാം ചരണിന്റെ വ്യക്തി ജീവിതത്തിലും ഇത് സന്തോഷങ്ങളുടെ കാലമാണ്.
കഴിഞ്ഞ വർഷമാണ് നടൻ അച്ഛനായത്. ക്ലിൻ കാര കൊനിഡേസ എന്നാണ് രാം ചരണിനും ഭാര്യ ഉപാസന കാമിനേനിക്കും പിറന്ന മകളുടെ പേര്. വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഉപാസനയ്ക്കും രാം ചരണിനും കുഞ്ഞ് പിറന്നത്. കരിയറിലെ തിരക്കുകൾ കാരണം കുഞ്ഞ് പിന്നീട് മതിയെന്ന തീരുമാനത്തിലായിരുന്നു ദമ്പതികൾ. രാം ചരൺ സിനിമാ രംഗത്തെ താരമാണെങ്കിൽ ഉപാസന അപ്പോളോ ഹോസ്പിറ്റൽസിന്റെ തലപ്പത്തുള്ളയാളാണ്.

അമ്മയാകാൻ വൈകുന്നതെന്തെന്ന ചോദ്യങ്ങൾ ഉപാസനയ്ക്ക് നേരെ എപ്പോഴും വന്നിരുന്നു. ഇത്തരം സമ്മർദ്ദങ്ങളൊന്നും കാര്യമാക്കാതെ ഉപാസന തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നു. ക്ലിൻ കാരയുടെ ജനനത്തിന് ശേഷം കൊനിഡേല കുടുംബത്തിന് സർവ ഐശ്വര്യങ്ങളും ലഭിക്കുന്നെന്നാണ് ടോളിവുഡിലെ സംസാരം. ക്ലിൻ കാരയുടെ അച്ഛനും അപ്പൂപ്പനുമെല്ലാം ഇത് നല്ല കാലമാണ്.
ചിരഞ്ജീവിയുടെ അനുജൻ പവൻ കല്യാൺ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് ആരാധകർ ഇക്കാര്യം ചർച്ചയാക്കുന്നത്. പുവൻ കല്യാണത്തിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണായകമായി മാറിയിരിക്കുകയാണ് ഈ വിജയം. പവൻ കല്യാണിന് മാത്രമല്ല കുടുംബത്തിൽ ഒന്നിലേറെ നല്ല കാര്യങ്ങൾ ക്ലിൻ കാരയെ ഗർഭം ധരിച്ചപ്പോൾ നടക്കുന്നുണ്ട്.

നേരത്തെ അല്ലു കുടുംബവുമായി കൊനിഡേല കുടുംബത്തിന് അകൽച്ചയുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താര കുടുംബങ്ങൾ ആഘോഷ ദിനങ്ങളിൽ ഒരുമിച്ച് കാണുന്നു. ക്ലിൻ കാരയുടെ ജനനത്തിന് ശേഷമാണ് ഈ മാറ്റമെന്ന് ആരാധകർ പറയുന്നു. ക്ലിൻ കാരയെ ഉപാസന ഗർഭം ധരിച്ച സമയത്താണ് രാം ചരണിന് കരിയറിൽ വലിയ സൗഭാഗ്യങ്ങളുണ്ടാകുന്നത്.
ആർആർആറിന്റെ വിജയത്തോടെ ആഗോള വേദികളിൽ വരെ രാം ചരണിന് സാന്നിധ്യം അറിയിക്കാനായി. മുമ്പ് ടോളിവുഡിലെ താരമായിരുന്നെങ്കിൽ ഇന്ന് നടൻ ഇന്ത്യയിലൊട്ടുക്കും ആരാധകരുള്ള വലിയ താരമാണ്. ചിരഞ്ജീവിക്ക് പദ്മവിഭൂഷൺ പുരസ്കാരം ലഭിച്ചതും ക്ലിൻ കാര കൊനിഡേലയുടെ ജനനത്തിന് ശേഷമാണ്.
ക്ലിൻ കാരയെ ഗർഭം ധരിച്ച സമയം മുതൽ കുടുംബത്തിൽ നല്ല കാര്യങ്ങളാണ് നടക്കുന്നതെന്ന് ചിരഞ്ജീവി നേരത്തെ പറഞ്ഞിട്ടുണ്ട്. ശുഭമുഹൂർത്തത്തിലാണ് അവളുടെ ജനനം. സവിശേഷ ജാതകമാണ്. ശ്രീരാമന്റെ ജന്മ നക്ഷത്രത്തിലാണ് കുഞ്ഞ് പിറന്നതെന്നും ചിരഞ്ജീവി പറഞ്ഞു.


Click it and Unblock the Notifications