വിജയ് ദേവരകൊണ്ടയെ കുറിച്ച് തന്നോട് ആരും ഒന്നും ചോദിക്കരുത്, കർശന നിർദ്ദേശവുമായി രശ്മിക മന്ദാന

ചെറിയ സമയം കൊണ്ട് തെന്നിന്ത്യൻ സിനിമയുടെ പ്രിയങ്കരിയായി മാറിയ താരമാണ് രശ്മിക മന്ദാന. കന്നഡയിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും നടി ചെറിയ സമയം കൊണ്ട് തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. മലയാളത്തിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്. തെലുങ്ക് ചിത്രമായ ഗീതാഗോവിന്ദമാണ് നടിയുടെ കരിയർ മാറ്റിയത്. ഈ ചിത്രത്തിലൂടെ രശ്മിക ഭാഷാവ്യത്യാസമില്ലാതെ ജനങ്ങളുടെ ഹൃദയം കീഴടക്കുകയായിരുന്നു. കൂടാതെ രശ്മിക- വിജയ് ദേവരകൊണ്ട ജോഡി പ്രേക്ഷകരുടെ ഇടയിൽ ഹിറ്റാവുകയും ചെയ്തു.

ഗീതാഗോവിന്ദം ഇറങ്ങിയതിന് പിന്നാലെയാണ് വിജയ് ദേവരകൊണ്ടയുമായുള്ള പ്രണയകഥ സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ചർച്ചയായത്. ഇരുവരുടേയും സിനിമകൾ ഹിറ്റായതോടെ പ്രണയകഥയും വൈറലാവുകയായിരുന്നു. തുടക്കത്തിൽ ഗോസിപ്പ് കഥകൾക്ക് താരങ്ങൾ ചെവി കൊടുത്തിരുന്നില്ല. പല അഭിമുഖങ്ങളിലും താരങ്ങൾ തമ്മിലുളള ബന്ധം സ്ഥിരം ചോദ്യമായി മാറി. ഇപ്പോഴിത ഇതിനെതിരെ കർശന നിർദ്ദേശവുമായി നടി എത്തിയിരിക്കുകയാണ്. തന്റെ ടീമിന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

രശ്മിക മന്ദാന

വിജയ് തന്റെ അടുത്ത സുഹൃത്താണെന്ന് രശ്മിക പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കൂടാതെ തന്റെ ബ്രേക്കപ്പ് സമയത്ത് അതിൽ നിന്ന് കരകയറാൻ വിജയ് സഹായിച്ചിരുന്നതിനെ കുറിച്ചും രശ്മിക പറഞ്ഞിരുന്നു. കന്നഡ താരം രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായിരുന്നു രശ്മിക. ഈ ബന്ധം വിവാഹം വരെ എത്തിയിരുന്നു. നിശ്ചയത്തിന് ശേഷമായിരുന്നു താരങ്ങൾ വേർപിരിയുന്നത്. ഗീതാഗോവിന്ദം ഇറങ്ങിയതിന് പിന്നാലെയായിരുന്നു താരങ്ങൾ തമ്മിൽ വേർപിരിയുന്നത്. ഇതും വിജയ്- രശ്മി പ്രണയ കഥ പ്രചരിക്കാൻ കാരണമായി.

വിജയിയുടെ പിന്തുണ

അന്ന് വിജയ് നൽകിയ പിന്തുണയെ കുറിച്ചും നടി പറഞ്ഞത് ഇങ്ങനെയായിരുന്നു .'' രക്ഷിത് ഷെട്ടിയുമായിട്ടുള്ള പ്രണയതകര്‍ച്ചയില്‍ നിന്നും ഞാന്‍ മടങ്ങി വരികയാണ്. അതുകൊണ്ട് തന്നെ കുറച്ച് കരുതലും സുരക്ഷിതത്വവും എനിക്ക് ആവശ്യമായിരുന്നു. അതെല്ലാം വിജയ് ദേവരകൊണ്ടയില്‍ നിന്നും കണ്ടെത്താന്‍ സാധിച്ചു. എന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ ഞാന്‍ ബുദ്ധിമുട്ടിയിരുന്നു. ആ സമയത്ത് അദ്ദേഹം എന്നെ സഹായിച്ചിരുന്നു. എന്നെ സ്വീകരിക്കാൻ കാത്തിരിക്കുന്ന മറ്റൊരു ലോകം പുറത്ത് ഉണ്ടെന്ന് എനിക്ക് മനസിലാക്കി തന്നു എന്നും രശ്മിക പറഞ്ഞു. നടിയുടെ വാക്കുകൾ അന്ന് വൈറലായിരുന്നു. ഇതിന് പിന്നാലെ ഗോസിപ്പ് കോളങ്ങളിൽ വിജയ് - രശ്മിക ലവ് സ്റ്റോറി വൈറലാവുന്നത്.

രശ്മിക രംഗത്ത്

ഗോസിപ്പുകൾ രൂക്ഷമായതോടെയാണ് കർശന നിർദ്ദേശവുമായിരശ്മിക രംഗത്ത് എത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള കഥകൾ പ്രചരിപ്പിക്കരുതെന്ന് തന്റെ ടീമിന് നിർദ്ദേശം നൽകിയിരിക്കുകയാണ് താരം. ടോളിവുഡ് മാധ്യമങ്ങളാണ് നടിയുടെ ഭാഗത്ത് നന്നുണ്ടായ നീക്കത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഭിമുഖങ്ങളിൽ വിജയിയെ കുറിച്ചോ അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളോ തന്നോട് ചോദിക്കരുതെന്ന് നടി മാധ്യമങ്ങളെ അറിയിക്കാനും ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടനുമായുള്ള ഗോസിപ്പ് വാർത്തകൾ രശ്മികയുടെ മാതാപിതാക്കളെ അസ്വസ്ഥരാകുന്നതായും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

പ്രണയം

ദിവസങ്ങൾക്ക് മുൻപ് പ്രണയത്തെ കുറിച്ച് പറഞ്ഞ നടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നാട്ടിൽ ഡേറ്റിംഗ് ചെയ്തിട്ടില്ലെന്നും പ്രണയത്തിന് പ്രായം തടസമല്ലെന്നുമാണ് രശ്മിക അഭിമുഖത്തിൽ പറഞ്ഞത്. പ്രിയങ്ക ചോപ്ര, മലൈക അറോറ എന്നിവരുടെ പ്രണയത്തെ പിന്തുണച്ച് കൊണ്ടായിരുന്നു രശ്മികയുടെ വാക്കുകൾ. ഈ അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ നടി തന്നെക്കാൾ പ്രായം കുറഞ്ഞ ആളുമായി ഡേറ്റിംഗിലാണ് എന്ന താരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

പ്രായം തടസമല്ല

കൂടാതെ പ്രണയത്തിനും ഡേറ്റിംഗിനും പ്രായം ഒരു തടസമല്ലെന്നും രശ്മിക അഭിമുഖത്തിൽ പറയുന്നുണ്ട് . നടിയുടെ വാക്കുകൾ ഇങ്ങനെ...''പ്രിയങ്ക ചോപ്രയേയും മലൈക അറോറയേയും പോലെ പ്രണയത്തിനും ഡേറ്റിംഗിനും പ്രായം ഒരു തടസമല്ല. ആ വ്യക്തിയിൽ നിന്ന് നമുക്ക് എന്ത് കിട്ടുന്നു എന്നതിൽ ആണ് കാര്യം. തന്നെ സംബന്ധിച്ചടത്തോളം പുരുഷന്മാർ നല്ല അനുഭവങ്ങൾ നൽകണം. കൂടാതെ ഒരിക്കലും തങ്ങളെ മാറ്റാൻ ശ്രമിക്കരുതെന്നും രശ്മിക അഭിമുഖത്തിൽ പറയുന്നുണ്ട്. ഡേറ്റിംഗിന് വയസ് ഒരു പ്രശ്നമായി തോന്നുന്നില്ലെന്നാണ് രശ്മികയുടെ അഭിപ്രായം'' കൂടാതെ നാട്ടിലോ സ്കൂൾ കാലത്തോ ഡേറ്റിംഗ് നടത്തിയിട്ടില്ലെന്നും അഭിമുഖത്തിൽ നടി വ്യക്തമാക്കി.

രശ്മിക -രക്ഷിത് ഷെട്ടി

അതേസമയം രക്ഷിത് ഷെട്ടിയുമായുള്ള പ്രണയ തകർച്ചയെ കുറിച്ച് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല. ബ്രേക്കപ്പിന് ശേഷം നടിയ്ക്കൊതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. താരമാണ് ബന്ധം ഉപേക്ഷിക്കാനുള്ള കാരണമെന്നായിരുന്നു വിമർശകരുടെ വാദം. എന്നാൽ സൈബർ അറ്റാക്ക് രൂക്ഷമായപ്പോൾ രശ്മികയെ പിന്തുണച്ച് രക്ഷിത് ഷെട്ടി എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ച് കൊണ്ടാണ് നടിയെ പിന്തുണച്ചത്. ഇന്ന് ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ''രശ്മികയെക്കുറിച്ച് നിങ്ങള്‍ പലതരത്തിലും സംസാരിക്കുന്നുണ്ട്. ആരെയും കുറ്റം പറയാനില്ല. കാരണം എല്ലാവരും അവര്‍ കാണുന്നത് എന്താണോ അത് വിശ്വസിക്കും. മറ്റൊരാളുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കി കാണാതെ എല്ലാ കാര്യങ്ങളിലും നാം നിഗമനത്തില്‍ എത്തും. രശ്മികയെ എനിക്ക് രണ്ട് വര്‍ഷമായി അറിയാം. നിങ്ങള്‍ എല്ലാവരേക്കാളും നന്നായി എനിക്ക് അറിയാം. ഇവിടെ ഒരുപാട് വിഷയങ്ങളുണ്ട്. അതുകൊണ്ട് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അവരെ വിലയിരുത്തരുത്. അവരെ സമാധാനത്തോടെ ജീവിക്കാന്‍ വിടൂ. ഞാനോ രശ്മികയോ ഈ വിഷയത്തെക്കുറിച്ച് മാധ്യമങ്ങളുമായി സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പലകാര്യങ്ങളും തെറ്റാണ്- എന്നാണ് രക്ഷിത് അന്ന് പറഞ്ഞത്.

Recommended Video

Kurup movie in 50 crore club on its fifth day | FilmiBeat Malayalam
പുഷ്പ

അല്ലു അർജുൻ ഫഫദ് ഫാസിൽ ചിത്രമായ പുഷ്പായണ് രശ്മികയുടെ ഏറ്റവും പുതിയ ടോളിവുഡ് ചിത്രം. ചിത്രത്തിൽ അല്ലുവിന്റെ കഥാപാത്രകമായ പുഷ്പയുടെ കാമുകി ശ്രീവല്ലിയായിട്ടാണ് രശ്മിക എത്തുന്നത്. ചിത്രത്തിൽ ഇതുവരെ കാണാത്ത വ്യത്യസ്ത ലുക്കിലാണ് നടി എത്തുന്നത്. പുഷ്പയിലെ രശ്മികയുടെ ക്യാരക്ടർ പോസ്റ്റർ വൈറലായിരുന്നു. അല്ലുവിനോടൊപ്പമുള്ള ഒരു ഗാനവും പുറത്ത് വന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X