നാഗചൈതന്യയുമായുള്ള വിവാഹമോചനം സാമന്തയെ മാനസികമായി തളർത്തി, നടി നിരാശയിൽ, സത്യം ഇത്...
കഴിഞ്ഞ കുറച്ച് മാസങ്ങളായി തെന്നിന്ത്യൻ സിനിമ ലോകത്തെ ചർച്ചാ വിഷയം സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹമോചനത്തെ കുറിച്ചാണ്. താരങ്ങൾ വേർപിരിയുന്നു എന്നുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകർ ശ്രവിച്ചത്. ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ച വാർത്ത സത്യമാവരുതെന്ന് ആരാധകർ പ്രാർത്ഥിച്ചിരുന്നു. എന്നാൽ ഗോസിപ്പ് വാർത്തകൾ ശരിവെച്ച് കൊണ്ട് ഇരുവരും വേർപിരിയുകയായിരുന്നു. ഒക്ടോബർ 2 ന് ആയിരുന്നു വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗികമായി വെളുിപ്പെടുത്തിയത്. ഇത് ആരാധകരെ മാത്രമല്ല സിനിമ ലോകത്തേയു ഞെട്ടിച്ചിരുന്നു.
പതിനൊന്ന് വർഷത്തെ ബന്ധമാണ് താങ്ങൾ ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്. മാത്യക ദമ്പതികളെന്നാണ് ഇവരെ അറിയപ്പെട്ടിരുന്നത്. എന്നാൽ ഇവർക്ക് പെട്ടെന്ന് എന്ത് സംഭവിച്ചു എന്നാണ് ആരാധകർ ചോദിക്കുന്നത്. സാമന്ത സോഷ്യൽ മീഡിയിൽ നിന്ന് അക്കിനേനി എന്ന പേര് ഒഴിവാക്കിയതിന് പിന്നാലെ വിവാഹമോചനത്തെ കുറിച്ചുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ ആദ്യ താരങ്ങളൊ ഇതുമായി ബന്ധപ്പെട്ടവരൊ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

ഒക്ടോബർ 2 ന് ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയാണ് വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് ബന്ധം നിയമപരമായി വേർപിരിഞ്ഞതിനെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്. വിവാഹമോചനത്തിന് ശേഷവും സുഹൃത്തുക്കളായി തുടരുമെന്നും താരങ്ങൾ കുറിപ്പിൽ പറയുന്നുണ്ട്. '"ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. കൂടാതെ ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണമെന്നും താരങ്ങൾ പറഞ്ഞിരുന്നു,

സോഷ്യൽ മീഡിയയിൽ സജീവമായ സാമന്ത വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തിയതിന് പിന്നാലെ ഇൻസ്റ്റഗ്രാമിന്റെ കമന്റ് ബോക്സ് ക്ലോസ് ചെയ്തിരുന്നു. ഇത് കൂടാതെ പേര് പഴയത് പോലെ സാമന്ത എന്ന് ആക്കുകയും ചെയ്തിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് സാമന്ത അക്കിനേനയ്ക്ക് പകരം നടി എസ് എന്ന് മാറ്റിയിരുന്നു. പേര് മാറ്റിയതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നം പുറം ലോകം അറിഞ്ഞത്. ഫേസ്ബുക്കിൽ നിന്നും നടി പേര് മാറ്റിയിട്ടുണ്ട് സമാന്തയുടെ പേര് മാറ്റൽ വീണ്ടും ചർച്ചയായിട്ടുണ്ട്.

താരങ്ങളുടെ വേർപിരിയലിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവും കുടുംബാംഗങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്.നാഗാർജുനയും സാമന്തയുടെ പിതാവ് ജോസഫ് പ്രഭുവും വളരെ വേദനയോടെയാണ് ഇതിനെ കുറിച്ച് പ്രതികരിച്ചത്. നിർഭാഗ്യകരം എന്നാണ് നാഗാർജുന പ്രതികരിച്ചത്. 'ഹൃദയവേദനയോടെ ഞാനിത് പറയട്ടെ! 'സാമി'നും 'ചൈ'ക്കുമിടയില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ്. ഒരു ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തീര്‍ത്തും സ്വകാര്യമാണ്.സാമും 'ചൈ'യും എനിക്ക് പ്രിയപ്പെട്ടവരാണ്. സാമിനൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ എന്റെ കുടുംബത്തിന് എന്നും വിലയേറിയതായിരിക്കും. അവള്‍ എന്നും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവളായിരിക്കും. ദൈവം അവര്‍ക്ക് രണ്ട് പേര്‍ക്കും കരുത്ത് നല്‍കട്ടെ.' എന്നും നാഗാര്‍ജുന സോഷ്യൽ മീഡിയയിൽ കുറിച്ചു.

മനസ് ശൂന്യമായിപ്പോയി എന്നാണ് സാമന്തയുടെ പിതാവ് പ്രഭു പറഞ്ഞത്. ഇരുവരുടെയും വിവാഹ മോചന വാര്‍ത്ത അറിഞ്ഞത് മുതല്‍ മനസ് ശൂന്യമായിപ്പോയി. ഏറെ വൈകാതെതന്നെ കാര്യങ്ങളെല്ലാം മെച്ചപ്പെടും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഈ വാര്‍ത്ത ഞെട്ടലുണ്ടാക്കിയെങ്കിലും സാമന്ത ചിന്തിച്ചെടുത്ത തീരുമാനമാണെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിവാഹമോചനം കഴിഞ്ഞതിന് പിന്നാലെ രണ്ട് താരങ്ങളേയും കുറ്റപ്പെടുത്തി കെണ്ടുള്ള നിരവധി വാർത്തകളാണ് പുറത്ത് വരുന്നത്. അതനിടക്ക് നടനും സാമന്തയുടെ മുൻകാമുകൻ സിദ്ധാർത്ഥിന്റെ ട്വീറ്റ് ഏറെ ചർച്ചയായിരുന്നു, നടി ട്രോളുന്ന രീതിയിലുളഴതായിരുന്നു ഇത്.

ഇപ്പോഴിത സോഷ്യൽ മീഡിയയിലും നടിയുടെ ഫാൻസ് കോളങ്ങളിലും വൈറലാവുന്നത് സമാന്തയുടെ ഒരു ചിത്രമാണ്. നാഗചൈതന്യയുമായുളള വേർപിരിയലിന് ശേഷം നടി മാനസികമായി തകർന്നിരിക്കുകയാണത്രേ. അത്തരത്തിലുള്ള ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത് ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായതിനെ തുടർന്ന് ആ ചിത്രത്തിന് പിന്നിലുള്ള സത്യം പുറത്ത് വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് നടിയുടെ പഴയ ചിത്രമാണ്. കൂടാതെ സാം കണ്ണിൽ അധികം കാജലോ മറ്റ് മേക്കപ്പുകളൊ ചെയ്തിട്ടില്ല. നാഗചൈതന്യയുമായുള്ള വിവാഹമോചനം നടിയെ മാനസികമായി തളർത്തിയിട്ടില്ലെന്നാണ് നടിയുമായി ചേർന്ന് നിൽക്കുന്ന വൃത്തങ്ങൾ പറയുന്നത് കൂടാതെ നടി തന്റെ ജോലിയിൽ സജീവമായിട്ടുണ്ടെന്നും ഇവർ പറയുന്നു. നിരവധി മികച്ച അവസരങ്ങൾ നടിയെ തേടി എത്തിയിട്ടുണ്ടെന്നും ഷൂട്ടിങ്ങ് ഉടനെ ആരംഭിക്കുമെന്നു നടിയോട് ചേർന്ന് നിൽക്കുന്ന വൃത്തക്കൾ പറയുന്നു.


Click it and Unblock the Notifications