For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവുമായി പിരിഞ്ഞതിന് പിന്നാലെ ഐറ്റം ഡാന്‍സിലേക്ക്; ഒന്നര കോടി പ്രതിഫലം വാങ്ങി സാമന്ത ഒരുങ്ങുന്നത് അതിന്

  |

  തെന്നിന്ത്യയിലെ ക്യൂട്ട് ദമ്പതിമാര്‍ ആണെന്ന് വിലയിരുത്തപ്പെട്ടിട്ടും സാമന്ത രുത്പ്രഭുവും നാഗചൈതന്യയും വേര്‍പിരിഞ്ഞത് ആരാധകരെ നിരാശയിലാക്കിയിരുന്നു. സിനിമാ തിരക്കുകളില്‍ക്കിടയില്‍ കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കാതെ വന്നതായിരുന്നു താരങ്ങളുടെ ജീവിതത്തില്‍ വലിയൊരു വെല്ലുവിളിയായി മാറിയത്. വളരെ പെട്ടെന്ന് വിവാഹമോചിതര്‍ ആവാമെന്ന് താരങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. വേര്‍പിരിഞ്ഞ് മാസങ്ങള്‍ കഴിയുന്നതോട് കൂടി പല വിധത്തിലുള്ള വാര്‍ത്തകളും ഗോസിപ്പുകളുമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

  സൈബര്‍ അക്രമണങ്ങള്‍ കൂടുതലായും സാമന്തയ്ക്ക് നേരെ ഉള്ളതായിരുന്നു. നടിയ്ക്ക് മറ്റൊരു പ്രണയമുണ്ട്, പ്രസവിക്കാന്‍ സമയമില്ല, കുടുംബ ജീവിതം വേണ്ടെന്ന് വെച്ചതാണ് എന്ന് തുടങ്ങി അനേകം റിപ്പോര്‍ട്ടുകളാണ് സാമന്തയുടെ പേരില്‍ ഉയര്‍ന്ന് വന്നത്. എന്നാലിപ്പോള്‍ സിനിമകളില്‍ നിന്നും നടി മാറി നില്‍ക്കുകയാണോ എന്ന സംശയമാണ് ചില ആരാധകര്‍ ഉന്നയിക്കുന്നത്. നടി കരാര്‍ ഒപ്പിട്ട സിനിമകളുടെ കണക്കുകള്‍ വെച്ചാണ് ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. മാത്രമല്ല കിടിലനൊരു ഐറ്റം ഡാന്‍സ് കൂടി ചെയ്യാന്‍ തീരുമാനിച്ചതാണ് ആരാധകരെ അമ്പരിപ്പിച്ചിരിക്കുന്നത്.

  തെലുങ്ക് സിനിമാ ലോകത്തിന് ഏറ്റവും പ്രിയപ്പെട്ട ദമ്പതിമാരായിരുന്നു സാമന്തയും നാഗചൈതന്യയും. ഇരുവരും വേര്‍പിരിഞ്ഞത് സോഷ്യല്‍ മീഡിയയെയും സിനിമാ മേഖലയെയും അമ്പരിപ്പിച്ച് കൊണ്ടാണ്. വളരെയധികം വേദനയിലൂടെയാണ് ആ തീരുമാനത്തിലേക്ക് എത്തിയതെന്നാണ് സാമന്ത വിവാഹമോചനത്തിന് ശേഷം പറഞ്ഞത്. ഇപ്പോഴും നടി അതില്‍ നിന്ന് മുക്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ തെലുങ്ക് സിനിമയില്‍ നിന്നും സാമന്ത അകലം പാലിച്ച് തുടങ്ങിയെന്ന തരത്തിലാണ് ചില വാര്‍ത്ത വന്നിരിക്കുന്നത്.

  തെലുങ്ക് സിനിമയിലാണ് സാമന്ത കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് എങ്കിലും ഇപ്പോള്‍ തമിഴിലാണ് സജീവം. ഏറ്റവുമൊടുവില്‍ ഡാനു എന്ന ചിത്രമാണ് തെലുങ്കില്‍ നടിയുടേതായി വന്നത്. ശേഷം തമിഴില്‍ വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത് സാമന്തയും നയന്‍താരയും വിജയ് സേതുപതിയും അഭിനയിക്കുന്ന ചിത്രത്തിലുമുണ്ട്. ഇത് കൂടാതെ പുഷ്പ; ദ റൈസ് പാര്‍ട്ട് വണ്‍ എന്ന തെലുങ്ക് സിനിമയുടെയും ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. ഇതില്‍ അതിഥി വേഷത്തിലാണ് സാം എത്തുന്നത്. രസകരമായ മറ്റൊരു കാര്യം ചിത്രത്തില്‍ സാമന്തയുടെ ഐറ്റം ഡാന്‍സ് ഉണ്ടാവും എന്നതാണ്.

  ശ്രുതി ഹാസനും നാഗ ചൈതന്യയും വേര്‍പിരിയാന്‍ സഹോദരിയെ ഒപ്പം കൂട്ടാത്തത്; നാഗയുടെ പ്രണയകഥകള്‍ വീണ്ടും വൈറല്‍

  സാധിക്കുമെന്നാണ് അറിയുന്നത്. ഏകദേസം 1.5 കോടിയോളം രൂപ ഇതിന് വേണ്ടി തന്നെ നടി പ്രതിഫലം വാങ്ങിക്കുന്നുണ്ടെന്നും അറിയുന്നു. ഒരു ഐറ്റം ഡാന്‍സ് ചെയ്യാന്‍ തീരുമാനിച്ചതോടെ ഒരു വിഭാഗം സിനിമാ പ്രേമികള്‍ സാമന്തയെ വിമര്‍ശിക്കാനും തുടങ്ങിയിരിക്കുകയാണ്. പ്രതിഫലത്തേക്കാള്‍ പ്രധാന്യം ചെയ്യുന്ന ജോലിയിലെ സംതൃപ്തിയാണെന്നും അതിന് അനുസരിച്ചുള്ള സിനിമകള്‍ മാത്രമേ താന്‍ ഏറ്റെടുക്കുകയുള്ളു എന്നും സാമന്ത എല്ലായിപ്പോഴും പറയാറുള്ളതാണ്. അങ്ങനൊരു പ്രസ്താവന നല്‍കിയതിന് ശേഷം ഒരു ഐറ്റം നമ്പര്‍ തിരഞ്ഞെടുത്ത്ത എന്തിനാണെന്ന ചോദ്യം ഉയരുകയാണ്.

  വിന്റേജ് ഉര്‍വശിയാണെന്നൊക്കെ പറയുന്നത് ലേശം കടുപ്പമാണ്; നിവിനെ പോലും നിഷ്പ്രഭമാക്കി, ഗ്രേസിനെ കുറിച്ച് ആരാധകൻ

  ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

  ജാനു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടി എടുത്തതിന് ശേഷം സാമന്തയുടേതായി വരാനിരിക്കുന്നത് ഈ സിനിമയാണ്. അതേ സമയം സിനിമയിലൊരു പ്രശസ്തി സാമന്തയ്ക്ക് അത്യാവശ്യം ഉള്ളത് കൊണ്ടാവും ഇങ്ങനൊരു ഗ്ലാമറസ് റോള്‍ തിരഞ്ഞെടുത്തതെന്നാണ് അറിയുന്നത്. അതേ സമയം തെലുങ്കില്‍ തന്നെ ഒരുക്കുന്ന സാമന്തയുടെ ശാകുന്തളം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു. ഇതല്ലാതെ തെലുങ്കില്‍ അഭിനയിക്കാനായി സാമന്ത മറ്റൊരു സിനിമയും ഏറ്റെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലേക്ക് സജീവമാകാനാണോ നടിയുടെ പദ്ധതി എന്ന കാര്യവും ഉറപ്പില്ലാതെ തുടരുകയാണ്.

  പെട്ടെന്ന് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല, സ്വകാര്യ ജീവിതം പരസ്യമാക്കുന്നില്ലെന്നും രാകുൽ പ്രീത് സിംഗ്

  English summary
  Is Samantha Facing Criticism After Agreeing For An Item Dance In Allu Arjun's Pushpa?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X