'ആ വഴക്കിന് ശേഷം നടൻ രവി തേജയും സുരേഖയും പിണങ്ങി'; നടി സുരേഖ വാണിയുടെ അവസരങ്ങൾ സൂപ്പർതാരം ഇല്ലാതാക്കി?

തെലുങ്ക് സിനിമകളിൽ സഹനടിയായി വളരെ വർഷങ്ങളായി തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് സുരേഖ വാണി. മലയാളികൾക്കും സുരേഖ സുപരിചിതയാണ്. അടുത്തിടെയായി സുരേഖയുടെ പേര് സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നിർമാതാവ് കെ.പി ചൗധരി സുരേഖ വാണിയുടെ പേര് പരാമർശിച്ചുവെന്നതാണ് കാരണം. നടി അഷു റെഡ്ഡി, ജ്യോതി തുടങ്ങിയവരുടെ പേരുകളും സുരേഖയുടെ പേരിനൊപ്പം കെ.പി ചൗധരി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സുരേഖ വാണി ഉൾപ്പടെയുള്ള താരങ്ങൾ സംശയത്തിന്റെ നിഴലിലാണ്.

കുറച്ച് ദിവസം മുമ്പ് ചൗധരിയിൽ നിന്ന് വൻ തോതിൻ കൊക്കെയ്ൻ പോലീസ് പിടികൂടിയിരുന്നു. ഇവയ്ക്ക് 78.5 ലക്ഷം രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. സുങ്കര കൃഷ്ണപ്രസാദ് ചൗധരിയെന്നാണ് കെ.പി. ചൗധരിയുടെ മുഴുവൻ പേര്.

രാജേന്ദ്രനഗറിനടുത്തുള്ള കിസ്മത്പൂരിലെ വസതിയിൽ നിന്ന് പുറത്തേക്ക് പോകുമ്പോഴാണ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീം ചൗധരിയെ പിടികൂടിയത്. 82.75 ഗ്രാം ഭാരമുള്ള 90 കൊക്കെയ്‌ൻ പൊതികളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.

Surekha Vani

ഇടപാടുകാർക്ക് മയക്കുമരുന്ന് വിതരണം ചെയ്യാൻ പോകുന്നതിനിടെയാണ് കെ.പി ചൗധരി പിടിയിലായത്. ആന്ധ്രയിലെ ഖമ്മം ജില്ലയിൽ നിന്നുള്ള ചൗധരി മെക്കാനിക്കൽ എഞ്ചിനീയറിങിൽ‌ ബിരുദധാരിയാണ്. കൂടാതെ പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്കൽ എഞ്ചിനീയറിങ് ആന്റ് ടെക്നോളജിയിൽ ഓപ്പറേഷൻസ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

2016ൽ ജോലി ഉപേക്ഷിച്ച് സിനിമാരംഗത്തേക്ക് കടക്കുകയായിരുന്നു. രജിനികാന്ത് നായകനായ കബാലി എന്ന ചിത്രം തെലുങ്കിൽ അവതരിപ്പിച്ചത് ചൗധരിയാണ്. പൊതുസ്ഥലത്ത് വെച്ച് കെ.പി ചൗധരിയെ ചുംബിക്കുന്ന സുരേഖ വാണിയുടെ ഫോട്ടോകൾ നിർമാതാവിന്റെ അറസ്റ്റിന് ശേഷം ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. അന്ന് നടി മയക്ക് മരുന്ന് കഴിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.

തെലുങ്ക് സിനിമകളിലാണ് സുരേഖ ഏറെയും അഭിനയിച്ചിരിക്കുന്നത്. കുടുംബിനി റോളുകളിൽ അഭിനയിച്ചാണ് സുരേഖ പ്രേക്ഷകരുടെ മനം കവർന്നത്. ആദ്യം അവതാരകയായി. പിന്നീട് അനിയത്തി, അമ്മ തുടങ്ങിയ കഥാപാത്രങ്ങൾ ചെയ്ത് സഹനടിയായി വളരുകയായിരുന്നു.

എന്നാൽ അടുത്തകാലത്തായി സുരേഖ വാണിക്ക് സിനിമയിൽ അവസരങ്ങൾ കുറയുകയാണ്. അതുപോലെ തന്നെ ഷോട്സ് ധരിച്ച് മകൾക്കൊപ്പം നൃത്തം ചെയ്ത സുരേഖയുടെ വീഡിയോയ്ക്ക് നിരവധി വിമർശനങ്ങൾ ലഭിച്ചിരുന്നു.

ഹോംലി കഥാപാത്രങ്ങളിലൂടെ ഇഷ്ടം നേടിയിട്ട് ഇത്തരം കോപ്രായങ്ങൾ കാണിച്ച് വെറുപ്പ് സമ്പാദിക്കരുതെന്നാണ് സുരേഖയുടെ ഡാൻസ് വീഡിയോയ്ക്ക് ലഭിച്ച കമന്റുകൾ.

Surekha Vani

സുരേഖ വാണിക്ക് അവസരങ്ങൾ കുറയുന്നത് അടുത്ത കാലത്തായാണ് സിനിമാപ്രേമികൾ മനസിലാക്കി തുടങ്ങിയത്. ശേഷം ഇത് സംബന്ധിച്ച് സോഷ്യൽമീഡിയയിൽ ചർച്ചയും നടന്നു. തെലുങ്ക് സൂപ്പർ താരം രവി തേജയാണ് സുരേഖയ്ക്ക് അവസരങ്ങൾ കുറയാൻ കാരണമെന്നാണ് തെന്നിന്ത്യയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ.

രവി തേജയുടെ ചിത്രങ്ങളിലൂടെയാണ് സുരേഖ വാണി കൂടുതൽ പ്രശസ്തയായത്. രവി തേജയുടെ സിനിമകളിൽ സുരേഖ ശബ്ദം നൽകിയിട്ടുണ്ട്. നടന്റെ അമർ അക്ബർ അന്തോണി സിനിമയുടെ സമയത്ത് സുരേഖ വാണിയും രവി തേജയും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും അതിനുശേഷമാണ് സുരേഖ വാണിക്ക് അവസരങ്ങൾ ലഭിക്കുന്നത് കുറഞ്ഞതെന്നുമാണ് റിപ്പോർട്ടുകൾ.

സത്യാവസ്ഥ എത്രത്തോളമാണെന്നത് വ്യക്തമല്ലെങ്കിലും സുരേഖ വാണിക്ക് ഇപ്പോൾ സിനിമകൾ ലഭിക്കാറില്ലെന്നത് സത്യമാണ്. അടുത്തിടെ ഒരു പബ്ബിലെ നൈറ്റ് പാർട്ടിയിൽ സംവിധായകൻ‌ രാം ഗോപാൽ വർമയ്ക്കൊപ്പം ചേർന്ന് നിൽക്കുന്ന സുരേഖയുടെ ചിത്രങ്ങൾ വൈറലായിരുന്നു.

സുരേഖ വാണി തന്നെയാണ് സംവിധായകനൊപ്പമുള്ള ചിത്രം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. ചിത്രത്തിൽ രാം ഗോപാൽ വർമ്മയെ അടുത്ത് ചേർത്ത് പിടിച്ചിരിക്കുകയാണ് സുരേഖ. കയ്യിൽ ഒരു ഗ്ലാസും പിടിച്ചാണ് സംവിധായകന്റെ പോസ്.

More from Filmibeat

Read more about: ravi teja
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X