കുറച്ച് കാലം മാത്രം നീണ്ട് നിന്ന ബന്ധം; വിവാഹത്തിന് മുമ്പ് ശോഭിതയുടെ മുൻകാമുകനെ തിരഞ്ഞ് പിടിച്ച് സോഷ്യൽ മീഡിയ
നാഗ ചൈതന്യ-ശോഭിത ധുലുപാല വിവാഹമാണ് സിനിമാ ലോകത്ത് ഇപ്പോൾ സജീവ ചർച്ച. ഡിസംബർ നാലിന് ഇരുവരും വിവാഹിതരാകും. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളും ഒരുക്കങ്ങളുമെല്ലാം നടന്ന് കൊണ്ടിരിക്കുകയാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹമെന്നാണ് വിവരം. നാഗ ചെെതന്യയുടെ രണ്ടാം വിവാഹമാണിത്. നടി സമാന്തയുമായുള്ള ആദ്യ വിവാഹം വലിയ ആഘോഷത്തോടെയാണ് നടന്നത്.
ഈ ബന്ധം പിരിഞ്ഞതിന് പിന്നാലെയുണ്ടായ സംസാരങ്ങളും അഭ്യൂഹങ്ങളും ഇപ്പോഴും അവസാനിച്ചിട്ടില്ല. സമാന്തയുമായി വേർപിരിഞ്ഞ ശേഷമാണ് നാഗ ചൈതന്യ ശോഭിത ധുലിപാലയുമായി അടുത്തതെന്നാണ് റിപ്പോർട്ടുകൾ. വിവാഹം അടുത്തിരിക്കെയും നാഗ ചൈതന്യയുടെ ആദ്യ വിവിവാഹ ബന്ധവും വേർപിരിയലും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. 2017 ലാണ് സമാന്ത-നാഗ ചൈതന്യ വിവാഹം നടന്നത്. 2021 ൽ വേർപിരിയുകയും ചെയ്തു.

നാഗ ചൈതന്യയെ പോലെ ശോഭിത ഗോസിപ്പ് കോളങ്ങളിൽ അധികം ചർച്ചയായിട്ടില്ല. വളരെ സ്വകാര്യമായ ജീവിതമാണ് ശോഭിത നയിക്കുന്നത്. നാഗ ചൈതന്യയുമായുള്ള വിവാഹ വാർത്ത പുറത്ത് വന്നതോടെ നടിയുടെ മുൻ പ്രണയങ്ങളും ചർച്ചയാക്കുകയാണ് ആരാധകർ. നാഗ ചൈതന്യയുമായി അടുക്കുന്നതിന് മുമ്പ് ഫാഷൻ ഡിസൈനർ പ്രണവ് മിശ്രയുമായി പ്രണയത്തിലായിരുന്നു ശോഭിത എന്നാണ് ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോർട്ട്.
ഇവർ ഒരുമിച്ചുള്ള പഴയ ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. 2018 ൽ ഒരു ഫാഷൻ ഷോയ്ക്കിടെയാണ് ഇവർ പരിചയപ്പെടുന്നത്. കുറച്ച് കാലം മാത്രമേ ഈ പ്രണയ ബന്ധം നീണ്ട് നിന്നുള്ളൂ എന്നാണ് വിവരം. ഒരുമിച്ച് യാത്രകൾക്ക് പോയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്താണിവർ ബ്രേക്കപ്പാകാൻ കാരണം എന്ന് വ്യക്തമല്ല.

കഴിഞ്ഞ വർഷമാണ് ശോഭിതയും നാഗ ചൈതന്യയും തമ്മിൽ അടുത്തെന്ന് ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്. നടിയെ നാഗ ചൈതന്യയുടെ പുതിയ വീട്ടിൽ കണ്ടതോടെയാണ് അഭ്യൂഹങ്ങൾ തുടങ്ങിയത്. സമാന്തയുടെ പിആർ ടീമാണ് ഇത്തരം ഗോസിപ്പുകളുണ്ടാക്കുന്നതെന്ന് അന്ന് നാഗ ചൈതന്യയുടെ ആരാധകർ വാദിച്ചു. ഇതിനെതിരെ സമാന്ത പ്രതികരിക്കുകയുമുണ്ടായി.
വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ ശോഭിതയ്ക്കും നാഗ ചൈതന്യക്കും സ്വപ്നങ്ങൾ ഏറെയാണ്. കുഞ്ഞുങ്ങൾ വേണമെന്നത് രണ്ട് പേരുടെയും സ്വപ്നമാണ്. അഭിമുഖങ്ങളിൽ ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. കരിയറിൽ വലിയ അവസരങ്ങൾ തേടി വരുന്ന ഘട്ടത്തിലാണ് ശോഭിത വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.
നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം നാഗ ചൈതന്യയുടെ ആദ്യ വിവാഹ ബന്ധത്തിൽ പ്രശ്നമായത് കരിയറാണ്. വിവാഹ ശേഷമാണ് സമാന്തയുടെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാകുന്നത്. ബോളിവുഡിൽ നിന്നുൾപ്പെടെ അവസരം താരത്തെ തേടി വന്നു.
എന്നാൽ കരിയറിൽ നിന്ന് നീണ്ട ഇടവേളയെടുത്ത് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാൻ സമാന്ത തീരുമാനിച്ചതായിരുന്നു. ശാകുന്തളം എന്ന സിനിമയ്ക്ക് ശേഷം ഇടവേളയെടുക്കാനാണ് സമാന്ത തീരുമാനിച്ചത്. പക്ഷെ അപ്പോഴേക്കും പ്രശ്നങ്ങൾ രൂക്ഷമായി. വിവാഹ മോചനത്തിന് ശേഷം പല അഭ്യൂഹങ്ങളും താരങ്ങളെക്കുറിച്ച് വന്നിരുന്നു.


Click it and Unblock the Notifications