For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹമോചന ശേഷം വീട്ടില്‍ താമസിക്കാന്‍ പറ്റുന്നില്ലേ; നടി സാമന്ത സിനിമാ സെറ്റില്‍ തന്നെ താമസിച്ചതിന് കാരണമിതാണ്

  |

  കഴിഞ്ഞ വര്‍ഷം തെന്നിന്ത്യന്‍ സിനിമാലോകം ഏറ്റവുമധികം ചര്‍ച്ച ചെയ്തിട്ടുള്ളത് നടി സാമന്തയുടെ വിശേഷങ്ങളാണ്. തമിഴിലും തെലുങ്കിലുമായി ഹിറ്റ് സിനിമകളില്‍ നായികയായി തിളങ്ങി നില്‍ക്കവേയാണ് സാമന്തയുടെ പേര് വിവാദങ്ങളിലേക്ക് എത്തുന്നത്. നടിയുടെ ഭര്‍ത്താവും തെലുങ്ക് നടനുമായ നാഗ ചൈതന്യയുമായിട്ടുള്ള ദാമ്പത്യ ജീവിതം തകര്‍ന്നതോടെ കുറ്റങ്ങളും പഴികളുമൊക്കെ സാമന്തയുടെ പേരിലായി. ഇതിനെ എല്ലാം മറികടന്ന് ജീവിതവുമായി മുന്നോട്ട് പോവുകയാണ് സാമന്ത ഇപ്പോഴും.

  വിവാഹമോചനത്തോട് അനുബന്ധിച്ച് ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന വീട് സാമന്തയ്ക്ക് ലഭിച്ചു. നാഗ ചൈതന്യ മറ്റൊരു വീട്ടിലേക്ക് മാറുകയും ചെയ്തു. എന്നാല്‍ പലപ്പോഴായി ആ വീട്ടില്‍ താമസിക്കാറില്ലെന്നാണ് ആരാധകര്‍ കണ്ടുപിടിച്ചിരിക്കുന്നത്. ഇതോടെ നടി അങ്ങനൊരു തീരുമാനം എടുക്കുന്നതിന്റെ കാരണം അന്വേഷിക്കുകയാണ് പ്രിയപ്പെട്ടവര്‍. വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നുണ്ടെങ്കിലും അത് താല്‍കാലികമായിട്ടാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. വിശദമായി വായിക്കാം...

  സാമന്ത നായികയായി അഭിനയിക്കുന്ന യശോദ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് നടിയിപ്പോള്‍. ചിത്രീകരണത്തിന് വേണ്ടിയായി ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ രൂപത്തിലുള്ള സെറ്റുകള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്. യശോദ എന്ന ചിത്രത്തിന് വേണ്ടി നിര്‍മ്മിച്ച പഞ്ചനക്ഷത്ര ഹോട്ടല്‍ സെറ്റുകള്‍ കണ്ട് സാമന്ത അമ്പരന്നതായി ബന്ധപ്പെട്ടവര്‍ പറയുന്നു. ആ സെറ്റില്‍ തന്നെ താമസിച്ച് കൊണ്ട് സിനിമയുടെ ചിത്രീകരണം തുടരാനും തനിക്ക് ഇഷ്ടമാണെന്ന് നടി നിര്‍മ്മാതാക്കളെ അറിയിച്ചു. അവര്‍ക്കും അതിന് സമ്മതമായിരുന്നു. അങ്ങനെയാണ് വീട്ടില്‍ നിന്നും മാറി സിനിമ സെറ്റില്‍ തന്നെ താമസിക്കാന്‍ നടി തീരുമാനിച്ചത് എന്നാണ് അറിയുന്നത്.

  സാമന്തയ്ക്ക് പുറമേ മലയാളത്തില്‍ നിന്ന് നടന്‍ ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി ശരത് കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായിട്ടെത്തുന്ന ചിത്രമാണ് യശോദ. ഹരിശങ്കര്‍, ഹരീഷ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം സ്ത്രീ കേന്ദ്രീകൃതമായ കഥയാണ് പറയുന്നത്. പല ഭാഷകളിലായി റിലീസിനെത്തിക്കാനൊരുങ്ങുന്ന ചിത്രം സാമന്തയുടെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. ശ്രീദേവി മൂവീസിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണയാണ് നിര്‍മ്മിക്കുന്നത്. മണി ശര്‍മ്മ ഈണം പകരുമ്പോള്‍ എം സുകുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

  ഒരിക്കലും കല്യാണം കഴിക്കരുതെന്ന് നിത അംബാനി; കെട്ടാതെ പൊങ്ങി പോയാല്‍ മതിയോന്ന് മമ്മൂട്ടിയും, സ്വാതി പറയുന്നു

  യശോദയ്ക്ക് പുറമേ ശാകുന്തളം, കാത് വാക്കുലെ രണ്ട് കാതല്‍, ദ അറേഞ്ച്‌മെന്റ്‌സ് ഓഫ് ലവ്, റുസോ ബ്രദേഴ്‌സ്, സിറ്റാഡല്‍ എന്നിങ്ങനെ നിരവധി സിനിമകളാണ് സാമന്തയുടേതായി വരാനിരിക്കുന്നത്. ഏറ്റവും ഒടുവില്‍ അല്ലു അര്‍ജുനും രശ്മിക മന്ദാനയും അഭിനയിച്ച പുഷ്പ എന്ന ചിത്രത്തിലാണ് സാമന്തയെ കണ്ടത്. ഐറ്റം ഡാന്‍സിലൂടെ തെന്നിന്ത്യയെ ഒന്നടങ്കം ആവേശത്തിലാക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. വിവാഹമോചനത്തിന് മുന്‍പ് ഗ്ലാമറ്‌സ് റോളുകളില്‍ നിന്നും മാറി നിന്ന സാമന്ത ഇപ്പോള്‍ തന്റെ തീരുമാനങ്ങളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. അടുത്തിടെയും ലേശം ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ടുമായിട്ടാണ് നടി എത്തുന്നത്.

  കഴിഞ്ഞ സീസണിലെ മത്സരാര്‍ഥിയുടെ സഹോദരിയും; ബിഗ് ബോസിലെ മത്സരാര്‍ഥികളെ കുറിച്ചുള്ള പുത്തന്‍ വിവരം

  Recommended Video

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  പത്ത് വര്‍ഷത്തോളം നീണ്ട സൗഹൃദമാണ് നാഗ ചൈതന്യയും സാമന്തയും തമ്മില്‍. 2017 ല്‍ ഇരു വീട്ടുകാരുടെയും സമ്മതത്തോടെ രണ്ട് മതാചാരപ്രകാരമാണ് താരവിവാഹം നടക്കുന്നത്. നാല് വര്‍ഷത്തോളം ഈ ദമ്പത്യ ജീവിതം നീണ്ടു. എന്നാല്‍ നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് തങ്ഹള്‍ വേര്‍പിരിഞ്ഞു എന്ന വിവരം താരങ്ങള്‍ ഔദ്യോഗികമായി തന്നെ പുറംലോകത്തെ അറിയിച്ചത്.

  മിശ്ര വിവാഹമായിരുന്നു; 21 വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിത്തെ കുറിച്ച് നടി രശ്മിയും ബോബന്‍ സാമുവലും പറയുന്നു

  Read more about: samantha സാമന്ത
  English summary
  Is This The Reason Samantha Ruth Prabhu Leaves Her House And Stays At Sets?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X