മുന്‍ഭര്‍ത്താവിനെ വീണ്ടും സ്വീകരിക്കാനുള്ള തിടുക്കമല്ല; സാമന്ത ആ പോസ്റ്റ് ഡിലീറ്റ് ചെയ്തതിന്റെ യഥാർഥ കാരണമിത്
മാസങ്ങള്‍ക്ക് മുന്‍പേ വേര്‍പിരിഞ്ഞെങ്കിലും സാമന്തയും നാഗ ചൈതന്യയും ഇപ്പോഴും ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. താരങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ച് അറിയാന്‍ താല്‍പര്യമുള്ളത് കൊണ്ടാണ് പലപ്പോഴും ഗോസിപ്പുകള്‍ നിര്‍ത്താതെ പ്രചരിക്കുന്നത്. സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം തമിഴില്‍ നിന്നും നടന്‍ ധനുഷും അദ്ദേഹത്തിന്റെ ഭാര്യയും രജനികാന്തിന്റെ മകളുമായ ഐശ്വര്യയും വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇതോടെ വീണ്ടും സാമന്തയും നാഗയും കൂടി വാര്‍ത്തകളിലേക്ക് എത്തി.
ഏറെ കാലത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ 2021 ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗ ചൈതന്യയും ഔദ്യോഗികമായി ബന്ധം പിരിയാന്‍ തീരുമാനിച്ചെന്ന് പ്രഖ്യാപിച്ചത്. ഭാര്യ-ഭര്‍ത്താവ് എന്നീ റോളുകളില്‍ നിന്നും മാറുന്നു എന്നതിനപ്പുറം മറ്റൊരു മാറ്റവും ഉണ്ടായിരിക്കില്ലെന്ന് കൂടി സൂചിപ്പിച്ചെങ്കിലും മുന്നോട്ട് പോവുമ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഇപ്പോള്‍ നാഗയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളിലും സാമന്ത മാറ്റം വരുത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.

സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും ഭര്‍ത്താവിന്റെ കുടുംബപേര് മാറ്റിയത് മുതലാണ് വേര്‍പിരിയുകയാണോ എന്ന സംശയം ഉയര്‍ന്ന് വന്നത്. ഒക്ടോബര്‍ ആറിന് നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഇരിക്കവേയാണ് താരങ്ങളുടെ ഔദ്യോഗികമായിട്ടുള്ള റിപ്പോര്‍ട്ട് വരുന്നത്. ഏറെ കാലാം നീണ്ട ബന്ധത്തിനൊടുവില്‍ ഞാനും ചായും ഭാര്യ-ഭര്‍ത്താവ് എന്നീ റോളുകളില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പത്ത് വര്‍ഷത്തോളം നീണ്ട സൗഹൃദമാണ്. ആ ബന്ധം എന്നും ഉണ്ടാവും. ഞങ്ങളുടെ സുഹൃത്തുക്കളും ആരാധകരും ഇനിയും മുന്നോട്ട് സപ്പോര്‍ട്ട് ചെയ്യണമെന്നും ഈ തീരുമാനത്തിന് പിന്തുണ നല്‍കണം എന്നുമൊക്കെയാണ് താരങ്ങള്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നത്. സാമന്തയും നാഗയും ഒരേ സമയത്ത് തന്നെ ഇത് പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇപ്പോഴത്തെ ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്ന കരീന; അന്ന് മോളെന്ന് വിളിച്ച് സെയിഫ് അലി ഖാനും

എന്നാല്‍ നടിയുടെ സോഷ്യല്‍ മീഡിയ പേജില്‍ നിന്നും ആ പോസ്റ്റ് ഇപ്പോള്‍ അപ്രതീക്ഷിതമായി എന്നതാണ് ശ്രദ്ധേയം. വീണ്ടും നാഗയുമായി ഒന്നിക്കാന്‍ തീരുമാനിച്ചത് കൊണ്ടാണോ അങ്ങനെ ഒരു മാറ്റം എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളും ഉയര്‍ന്ന് വന്നു. സാമന്തയും നാഗയും അവരുടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് വീണ്ടും ഒന്നിക്കാന്‍ പോവുകയാണ് എന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ അല്ലെന്നും സാമന്ത ആ പോസ്റ്റ് ഡിലീറ്റ് ചെയ്തതിനുള്ള യഥാര്‍ഥ കാരണവും പുറത്ത് വന്നിരിക്കുകയാണ്.

സാമന്ത വിവാഹമോചനത്തെ കുറിച്ചുള്ള പോസ്റ്റ് ഡിലീറ്റ് ചെയ്തു എന്നത് ശരിയാണ്. അതിന് കാരണം സോഷ്യല്‍ മീഡിയയില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലാതെ ഇരിക്കാനാണ്. തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട യാതൊരു കാര്യങ്ങളും ഇന്‍സ്റ്റാഗ്രാം പേജില്‍ ഉണ്ടെങ്കില്‍ അത് മറ്റ് പല ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയേക്കും. അത്തരമൊരു സാഹചര്യം ഒരുക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് സാമന്തയെന്നാണ് റിപ്പോര്‍ട്ട്. ആരാധകര്‍ ഒത്തിരി പ്രതീക്ഷിച്ചെങ്കിലും സാമന്തയും നാഗയും ഇനി ഒരിക്കലും ഒന്നിക്കില്ല. കാരണം രണ്ടാളും അവരുടെ ജീവിതവുമായി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണിപ്പോള്‍.
Recommended Video

സാമന്ത പോസ്റ്റ് ഒഴിവാക്കിയെങ്കിലും പഴയ ഓര്‍മ്മകളൊന്നും കളയാതെ മുന്നോട്ട് പോവുകയാണ് നാഗ ചൈതന്യ. വിവാഹമോചനത്തെ കുറിച്ച് പറഞ്ഞതും ഭാര്യ ആയിരുന്നപ്പോള്‍ സാമന്തയുടെ കൂടെയുള്ള ചിത്രങ്ങളുമൊക്കെ നടന്റെ പേജില്‍ ഇപ്പോഴുമുണ്ട്. ഇതുവരെയും ഇക്കാര്യത്തില്‍ കാര്യമായ വിശദീകരണം നല്‍കാനോ വിവാദങ്ങളിലേക്ക് ഇറങ്ങി ചെല്ലാനോ നടന്‍ മുതിര്‍ന്നിട്ടില്ല. ഒരു അഭിമുഖത്തില്‍ നിരന്തരം ചോദ്യം വന്നെങ്കിലും രണ്ടാളും സന്തോഷത്തോടെ ജീവിക്കുകയാണെന്ന മറുപടി പറഞ്ഞ് അതില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.


Click it and Unblock the Notifications











