twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതൊരു ത്രികോണ പ്രണയമല്ല, രാജമൗലി ചിത്രത്തിൽ എന്തുകൊണ്ട് ആലിയ, വെളിപ്പെടുത്തി സംവിധായകൻ

    |

    ബാഹുബലി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർ ആർ ആർ. ജൂനിയർ എൻടി ആറും, റാം ചരൺ തേജയുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 300 കോടി ബജറ്റിൽ ഒരുങ്ങുന്ന ആർ ആർ ആർ നിർമ്മിക്കുന്നത് ഡിവിവി ധനയ്യനാണ്. ചിത്രത്തിൽ ബോളിവുഡ് താരം ആലിയഭട്ടും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിത ചിത്രത്തിൽ ആലിയയെ തിരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കി രാജമൗലി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    alia-rrr

    വരാനിരിക്കുന്നത് അസംഖ്യം, പ്രിയതമന് പിറന്നാൾ ആശംസകൾ നേർന്ന് റിമവരാനിരിക്കുന്നത് അസംഖ്യം, പ്രിയതമന് പിറന്നാൾ ആശംസകൾ നേർന്ന് റിമ

    "രാം ചരണിനും ജൂനിയര്‍ എന്‍ടിആറിനും ഒപ്പം അഭിനയിച്ച് പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന ഒരു നടിയെ ആയിരുന്നു ആവശ്യം. അവള്‍ നിരപരാധികാം, ദുര്‍ബലയാകാം അതേസമയം അതിശക്തയുമാകാം. അതുകൊണ്ടാണ് ആലിയയെ തന്നെ തിരഞ്ഞെടുത്തത്" എന്നാണ് രാജമൗലി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്.

     ഇനിയും പാടണോ, എത്ര വേണോ പാടിത്തരാം... എന്നെക്കൊണ്ടതല്ലേ പറ്റൂ; കെഎസ് ചിത്ര ഇനിയും പാടണോ, എത്ര വേണോ പാടിത്തരാം... എന്നെക്കൊണ്ടതല്ലേ പറ്റൂ; കെഎസ് ചിത്ര

    ലോക്ക് ഡൗൺ കാരണം ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിർത്തിവെച്ചിരിക്കുകയാണ്. ആലിയയുടെ ഷൂട്ടിങ്ങ് ഷെഡ്യൂളുകളാണ് ഇപ്പോൾ മുടങ്ങിയിരിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു. കൂടാതെ ആലിയയും രാം ചരണും ജൂനിയര്‍ എന്‍ടിആറും തമ്മില്‍ ത്രികോണ പ്രണയമല്ല ചിത്രത്തിന്റെ പ്രമേയമെന്നും രാജമൗലി പറഞ്ഞു. ആലിയ ഭട്ടിനെ കൂടാതെ ബോളിവുഡ് താരം അജയ് ദേവ്ഗണും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

    ട്രോളന്മാരോട് ഒരു കടപ്പാടുണ്ട്, അന്ന് എന്നെ നിലനിർത്തിയത് അവർ, നന്ദി പറഞ്ഞ് സലിംകുമാർ
    ബാഹുബലി ആഗോളതലത്തിൽ തന്നെ തരഗം സൃഷ്ടിച്ചതു കൊണ്ട് വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ പ്രേക്ഷകർ കാത്തിരിക്കുന്നത്. നവംബർ 11 നായിരുന്നു ചിത്രത്തിന്റെ മെഗാ ലോഞ്ച് നടന്നത്.പുതിയ സിനിമയില്‍ അധികം വിഎഫ്എക്സ് ഇഫക്ടുകളുണ്ടാകില്ല. മനുഷ്യവികാരങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുള്ള സിനിമയാകും ഇതെന്ന് രാജമൗലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്രപ്രസാദ് ആണ് ആർആർആറിന് തിരക്കഥ എഴുതുന്നത്. ഈഗയും മര്യാദരാമനും ഒഴികെയുള്ള രാജമൗലിയുടെ എല്ലാ ചിത്രങ്ങളുടേയും തിരക്കഥ എഴുതിയത് വിജയേന്ദ്രപ്രസാദ് ആണ്.
    എഡിറ്റർ-ശ്രീകർ പ്രസാദ് സംഗീതം- കീരവാണി ഛായാഗ്രഹണം-കെ.കെ. സെന്തിൽ കുമാർ പ്രൊഡക്​ഷൻ ഡിസൈനർ-സാബു സിറിൽ,വിഎഫ്എക്സ്-വി.ശ്രീനിവാസ മോഹൻ,കോസ്റ്റ്യൂം-രാമ രാജമൗലി

     അച്ഛൻ മറ്റൊരു വിവാഹം കഴിച്ചപ്പോൾ ഒരു സംശയം മാത്രമായിരുന്നു, താരപുത്രിയുടെ വെളിപ്പെടുത്തൽ അച്ഛൻ മറ്റൊരു വിവാഹം കഴിച്ചപ്പോൾ ഒരു സംശയം മാത്രമായിരുന്നു, താരപുത്രിയുടെ വെളിപ്പെടുത്തൽ

    English summary
    It’s not triangle Love , says SS Rajamouli Says About RRR
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X