റാണയുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ല, പ്രചരിക്കുന്ന വാർത്തയെ കുറിച്ച് പിതാവ് സുരേഷ് ബാബു..

സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ച വിഷയം ബാഹുബലി താരം റാണയുടെ വിവാഹമാണ്. മിഹീക ബജാജിയാണ് റാണയുടെ വധു. കഴിഞ്ഞ ദിവസം ഇരുവരുടേയും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചിരുന്നു. ഔദ്യോഗികമായി എന്ന് കുറിച്ചു കൊണ്ടായിരുന്നു താരം ചിത്രം പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടായിരുന്നു റാണയുടെ ചിത്രം വൈറലായത്.

നിശ്ചയം കഴിഞ്ഞുവെന്ന് തരത്തിലായിരുന്നു വാർത്ത പ്രചരിച്ചത്. താരങ്ങൾ ഉൾപ്പെടെ റാണയ്ക്കും മീഹികയ്ക്കും ആശംസയുമായി രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ആഘോഷം അവസാനിക്കുന്നതിന് മുൻപ് വിവാഹ നിശ്ചയ വാർത്തക്കെതിര റാണയുടെ പിതാവും നിർമ്മാതാവും നടനുമായ സുരേഷ് ബാബു.റാണ-മിഹീക വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ലെന്ന് സുരേഷ് ബാബു പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  വിവാഹ നിശ്ചയം കഴിഞ്ഞില്ല

ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നാലെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. ഇപ്പോഴിത വിഷയത്തിൽ വ്യക്തത വരുത്തി റാണയുടെ പിതാവ് രംഗത്തെത്തിയിരിക്കുന്നത്. ലോക്ക് ഡൗൺ കഴിഞ്ഞ് ജനജീവിതം സാധാരണ നിലയിൽ എത്തിയതിന് ശേഷം മാത്രമേ റാണ- മീഹിക വിവാഹം ഉണ്ടാകുകയുള്ളു എന്ന് വാർത്ത പ്രചരിച്ചിരുന്നു.

  വിവാഹ നിശ്ചയമല്ല

കഴിഞ്ഞ ദിവസം നടന്നത് വിവാഹ നിശ്ചയമല്ലെന്ന് സുരേഷ് ബാബു ഇന്ത്യൻ എക്സ് പ്രസിനോട് പറഞ്ഞു. വിവാഹ നിശ്ചയത്തിന് മുൻപ് വീട്ടുകാരെ കാണുന്ന ആചാര പ്രകരമുള്ള ചടങ്ങായിരുന്നു അത്. വിവാഹത്തിന് മുൻപ് വധുവിന്റെ ബന്ധുക്കളെ കാണുന്ന ഒരു ചടങ്ങ് തെലുങ്ക് നാട്ടിൽ ഉണ്ട്. അതാണ് കഴിഞ്ഞ ദിവസം നടന്നതെന്നും റാണയുടെ പിതാവ് പറഞ്ഞു. കൂടാതെ ഈ ബന്ധവുമായി മുന്നോട്ടു പോകാന്‍ ഞങ്ങള്‍ക്ക് സന്തോഷമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. വിവാഹത്തിനെ കുറിച്ചും നിശ്ചയത്തിനെ കുറിച്ചും ചർച്ച ചെയ്തുവെന്നും ഇദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

യെസ് പറഞ്ഞു

റാണ തന്നെയാണ് വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ദിവസങ്ങൾക്ക് മുൻപ് മീഹികയ്ക്കൊപ്പമുള്ള ,ഒരു ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. പ്രണയത്തിലാണെന്നും ഇവൾ യെസ് പറഞ്ഞെന്നുമായിരുന്നു താരത്തിന്റ് പോസ്റ്റ്. നടിമാരായ സാമന്ത, പ്രിയ മണി, തമന്ന, കിയാര അദ്വാനി ശ്രുതി ഹാസൻ തുടങ്ങിയവർ ആശംസയുമായി രംഗത്തെത്തിയിരുന്നു.

എന്നന്നേയ്ക്കുമായുള്ള  തുടക്കം

റാണ മാത്രമല്ല മീഹികയും ചിത്രം പോസ്റ്റ് ചെയ്തിരുന്നു. റാണ ഔദ്യോഗികമായി എന്ന കുറിച്ചപ്പോൾ എന്നന്നേയ്ക്കുമായുള്ള തുടക്കം എന്നായിരുന്നു മീഹിക ചിത്രത്തിനൊപ്പം കുറിച്ചത്. സാമന്ത, നാഗ ചൈതന്യ ഉൾപ്പെടെ റാണയുടെ കസിൻസെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. തനിയ്ക്ക് സന്തോഷം അടക്കാൻ കഴിയുന്നില്ലെന്ന് റാണയുടെ കസിനും ഫുഡ് ബ്ലോഗറുമായ ആശ്രിത ദഗ്ഗുബട്ടി കമന്റ് ചെയ്തിരുന്നു. കൂടാതെ ചടങ്ങിൽ തനിയ്ക്ക് പങ്കെടുക്കാൻ കഴിയാത്തതിന്റെ സങ്കടവും ഇവർ പങ്കുവെച്ചിരുന്നു.

ബോളിവുഡിൽ നിന്ന്  ആശംസ

ബോളിവുഡ് താരം സോനം കപൂറിന്റെയും കുടുംബത്തിന്റേയും അടുത്ത സുഹൃത്താണ് മിഹീക. പ്രിയപ്പെട്ട കൂട്ടുകാരിയ്ക്ക് ആശംസ നേർന്ന് സോനം രംഗത്തെത്തിയിട്ടുണ്ട്. എന്റെ പ്രിയപ്പെട്ടവൾക്ക് അഭിനന്ദനം. നിനക്ക് ഏറ്റവും മികച്ചത് തന്നെ കിട്ടിയിരിക്കുന്നു. റാണ നിന്നെ സന്തോഷവതിയാക്കും. രണ്ടു പേരേയും വളരെയധികം സ്നേഹിക്കുന്നു. റാണ .. നിങ്ങളെ സ്നേഹ കുടുംബത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഞാൻ വളരെയധികം സന്തോഷവാനാണെന്നും എന്റെ ഹൈദരാബാദ് മകന് എല്ലാവിധ ആശംസകളെന്നും നടൻ അനിൽ കപൂറും കുറിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X