ഞങ്ങള്‍ തമ്മില്‍ അടുപ്പത്തിലായിരുന്നു, സൗന്ദര്യയുടെ മരണത്തേക്കാള്‍ വേദനിപ്പിച്ചത് ഇത്: ജഗപതി ബാബു
തെന്നിന്ത്യയിലെ മകിച്ച നടിമാരില്‍ ഒരാളായിരുന്നു സൗന്ദര്യ. തെന്നിന്ത്യയില്‍ മാത്രമല്ല, ബോളിവുഡിലും സിനിമകള്‍ ചെയ്ത നടിയുടെ വിയോഗം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഒരു കാലത്ത് തെന്നിന്ത്യയിലെയും ബോളിവുഡിലെയും നിരവധി ഹീറോകള്‍ക്കൊപ്പവും അഭിനയിക്കാന്‍ അവസരം ലഭിച്ച നടി കൂടിയാണ് സൗന്ദര്യ.
മലയാളത്തില്‍ സൗന്ദര്യ അഭിനയിച്ച കിളിച്ചുണ്ടന്‍ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ ചിത്രങ്ങളിലാണ് സൗന്ദര്യ അഭിനയിച്ചത്. ഈ രണ്ട് ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളായിരുന്നു. ഹിന്ദിയില്‍ അമിതാഭ് ബച്ചന്റെ നായികയായി സൂര്യവംശത്തില്‍ അഭിനയിച്ചു. തുടര്‍ന്ന് കന്നട, തമിഴ് ചിത്രങ്ങളിലും സൗന്ദര്യ അഭിനയിച്ചെങ്കിലും തെലുഗു ചിത്രങ്ങളിലാണ് നടി കൂടുതലും ചെയ്തത്.

കര്‍ണാടകയിലെ ബംഗല്ലൂരുവില്‍ ജനിച്ച സൗന്ദര്യ 27ആമത്തെ വയസിലാണ് മരിക്കുന്നത്. 2004 ഏപ്രില്‍17ന് വിമാനാപകടത്തെ തുടര്‍ന്നാണ് നടി മരിക്കുന്നത്. അന്ന് സഹോദരന്‍ അമര്‍നാഥിനൊപ്പമായിരുന്നു നടി യാത്ര ചെയ്തിരുന്നത്. അപകടത്തില്‍ സഹോദരനും മരിച്ചു.
തെലുഗുവില്‍ ചിരഞ്ജീവി, നാഗാര്‍ജുന, ബാലയ്യ, ശ്രീകാന്ത്, ജഗപതി ബാബു, വെങ്കടേഷ് തുടങ്ങി നിരവധി പേര്‍ക്കൊപ്പം അഭിനയിച്ചു. സിനിമാ മേഖലയിലെ നിരവധി താരങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നടിയായിരുന്നു സൗന്ദര്യ. എന്നാല്‍ ജഗപതി ബാബുവും അമാനിയുമായിരുന്നു സൗന്ദര്യയുടെ അടുത്ത സുഹൃത്തുക്കള്‍. സൗന്ദര്യ ജഗപതി ബാബുവിനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തനിക്ക് സൗന്ദര്യയുമായുള്ള ബന്ധത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ജഗപതി ബാബു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സൗന്ദര്യയെ പോലെ ഒരു അടുത്ത സുഹൃത്ത് മരണപ്പെടുമ്പോള്‍ ഉള്ളില്‍ എന്താണ് തോന്നിയതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജഗപതി ബാബു. എല്ലാവരും ജനിച്ച് കഴിഞ്ഞാല്‍ മരിക്കും.
അത് നമുക്ക് ഒക്കെ അറിയാവുന്നതുമാണ്. അതാണ് ഇക്കാര്യങ്ങളില്‍ താന്‍ പിന്തുടരുന്ന ഫിലോസഫി എന്നാണ് ജഗപതി ബാബു പറഞ്ഞത്. ജീവിതത്തില്‍ പണമോ മറ്റെന്തിങ്കിലുമോ നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്ക് അത് തിരിച്ചു പിടിക്കാന്‍ പറ്റും പക്ഷെ, ഒരു മനുഷ്യന്റെ ജീവന്‍ നഷ്ടപ്പെട്ടാല്‍ അത് തിരിച്ചു പിടിക്കാന്‍ കഴിയില്ല.
നമുക്ക് അതില്‍ വിഷമമുണ്ടാകും. കരയുന്നതിനേക്കാള്‍ നമുക്ക് അവരെ മിസ് ചെയ്യും. പക്ഷെ സൗന്ദര്യ മരിച്ച സമയത്ത് അതിനേക്കാള്‍ എനിക്ക് വേദനയുണ്ടാക്കിയത് മറ്റൊരു കാര്യമാണ്. അന്ന് അപകടത്തില്‍ സൗന്ദര്യയും സഹോദരനും മരിച്ചു. എന്തായിരിക്കും അവരുടെ അമ്മയുടെ അവസ്ഥ ? അമറിന്റെ കുട്ടികളുടെ അവസ്ഥ എന്തായിരിക്കും? അദ്ദേഹത്തിന്റെ ഭാര്യയുടെ അവസ്ഥ എന്തായിരിക്കും? എന്നൊക്കെയാണ് ചിന്തിച്ചത്.

അതുകൊണ്ട് തന്നെ സൗന്ദര്യ മരിച്ചപ്പോഴല്ല, അവരുടെ പിന്നീടുള്ള കുടുംബത്തെക്കുറിച്ച് ആലോചിച്ചാണ് വിഷമം തോന്നിയതെന്നും നടി പറഞ്ഞു. ഒരു അഭിമുഖത്തില്‍ താനും സൗന്ദര്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ജഗപതി പറഞ്ഞു. നിങ്ങള്‍ തമ്മില്‍ അഫയര്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അതെ ഉണ്ടായിരുന്നു എന്നാണ് ജഗപതി പറഞ്ഞത്.
എന്നാല്‍ അഫയര്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത് നല്ല ബന്ധത്തെയാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ രണ്ട് പേരും രണ്ട് പേരുടെയും വീടുകളില്‍ വരുമായിരുന്നു. കാണുമായിരുന്നു. എന്നാല്‍ ഇതൊക്കെ കണ്ട് കഴിഞ്ഞാല്‍ ആളുകള്‍ ഉടന്‍ അതൊരു പ്രണയമാക്കി മാറ്റും എന്നാണ് ജഗപതി ബാബു പറഞ്ഞത്.


Click it and Unblock the Notifications











