പത്ത് രൂപയ്ക്ക് വേണ്ടി സിനിമയില്‍ അഭിനയിച്ചു! 14-ാമത്തെ വയസില്‍ നടി ജയപ്രദയ്ക്ക് ലഭിച്ച ആദ്യ പ്രതിഫലമിത്
ലളിത ഇറാനി റാവു എന്ന പേര് കേട്ടാല്‍ പലര്‍ക്കും ആളെ മനസിലാവില്ല. നടി ജയപ്രദയുടെ യഥാര്‍ഥ പേരാണിത്. പേര് പോലെ തന്നെ നടിയുടെ സിനിമയിലേക്കുള്ള കടന്ന് വരവും പിന്നീടുണ്ടായ സംഭവങ്ങളുമൊക്കെ രസകരമായ കഥകളാണ്. അധികമാര്‍ക്കും അറിയാത്ത നടിയുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള കഥകള്‍ വൈറലാവുകയാണിപ്പോള്‍.
ആന്ധ്രാപ്രദേശിലെ രാജാമുന്‍ട്രിയില്‍ തെലുങ്ക് സംസാരിക്കുന്ന കുടുംബത്തിലാണ് നടി ജനിച്ചത്. പിതാവ് കൃഷ്ണ റാവു ഒരു തെലുങ്ക് സിനിമാ ഫിനാന്‍ഷ്യറായിരുന്നു. അമ്മ നീലവാണിയാണ് കുടുംബം നോക്കിയിരുന്നത്. ഒരു തെലുങ്ക് മീഡിയം സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജയപ്രദയെ ചെറുപ്പത്തില്‍ അമ്മ നൃത്തവും സംഗീതവും പഠിപ്പിച്ചിരുന്നു.

അങ്ങനെ സ്‌കൂളില്‍ പഠിച്ചോണ്ടിരിക്കുമ്പോല്‍ ജയപ്രദ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുകയും നൃത്തം ചെയ്യുകയും ചെയ്തു. അക്കാലത്ത് സ്‌കൂളില്‍ വിശിഷ്ടാതിഥിയായി എത്തിയ ചലച്ചിത്ര സംവിധായകന്‍ ഭൂമി കോശം ജയപ്രദയുടെ നൃത്ത വൈദഗ്ധ്യത്തെ അഭിനന്ദിക്കുക മാത്രമല്ല, താന്‍ സംവിധാനം ചെയ്ത ഒരു തെലുങ്ക് സിനിമയില്‍ മൂന്ന് മിനിറ്റ് നൃത്തം ചെയ്യാന്‍ ജയപ്രദയ്ക്ക് അവസരം വാഗ്ദാനം ചെയ്തു.
സിനിമയില്‍ പ്രത്യക്ഷപ്പെടാന്‍ ആദ്യം മടിച്ചെങ്കിലും മാതാപിതാക്കളുടെ പ്രോത്സാഹനത്തെ തുടര്‍ന്ന് ജയപ്രദ സിനിമാ രംഗത്തേക്ക് കടന്ന് വന്നു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം അവതരിപ്പിക്കാനേ ഉണ്ടായിരുന്നുള്ളു. മാത്രമല്ല അന്ന് സിനിമയില്‍ നൃത്തം ചെയ്തതിന് ജയപ്രദയ്ക്ക് ലഭിച്ച പ്രതിഫലം വെറും 10 രൂപയാണ്.
പിന്നീട് ഒരു വലിയ സിനിമാ നിര്‍മ്മാതാവില്‍ നിന്ന് തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. ഇതിനെ തുടര്‍ന്ന് സംവിധായകന്‍ കൈലാസം ബാലചന്ദര്‍ സംവിധാനം ചെയ്ത മന്മഥ ലീലൈ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച ജയപ്രദ തെലുങ്ക് സിനിമകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
നിലവില്‍ നിരവധി വേഷങ്ങള്‍ ചെയ്തത് കോടിക്കണക്കിന് പ്രതിഫലം വാങ്ങുന്ന നടിയുടെ ആദ്യ ശമ്പളം വെറും പത്ത് രൂപയായിരുന്നു എന്നത് ആരാധകരെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജയപ്രദയുടെ ആദ്യ ചിത്രത്തിന് 10 രൂപ മാത്രമാണെങ്കില്‍ തുടര്‍ച്ചയായി 5 സിനിമകള്‍ പൂര്‍ത്തിയാക്കുമ്പോഴെക്കും നടി ലക്ഷക്കണക്കിന് പ്രതിഫലം വാങ്ങുന്ന നടിയായി വളര്‍ന്നു.

മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ നടിയാണ് ജയപ്രദ. എന്നിരുന്നാലും മലയാളത്തിലും തമിഴിലുമൊക്കെ വളരെ കുറച്ച് പടങ്ങളില്‍ മാത്രമേ നടി അഭിനയിച്ചിട്ടുള്ളൂ. സര്‍ഗം എന്ന ചിത്രത്തിലൂടെ ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ച ജയപ്രദയ്ക്ക് ആദ്യം അധികം ഹിന്ദി സിനിമ അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും പിന്നീട് മുഴുസമയ ഹിന്ദി നടിയായി. എണ്‍പതുകളില്‍ മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ച ജയപ്രദയ്ക്ക് ഇപ്പോള്‍ 62 വയസ്സാണ്.
ഒരു നടി എന്നതിലുപരി ഇപ്പോള്‍ രാഷ്ട്രീയക്കാരി കൂടിയാണ് ജയപ്രദ. ഭാരതീയ ജനതാ പാര്‍ട്ടിയിലും തെലുങ്ക് ദേശം പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിരുന്ന ജയപ്രദ 1986-ലാണ് വിവാഹിതയാവുന്നത്. നിര്‍മ്മാതാവ് ശ്രീകാന്ത് നകാത്തയുമായി പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.
എന്നാല്‍ ജയപ്രദയുടെ വിവാഹവും ചില വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ശ്രീകാന്ത് നേരത്തെ ഒരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് നടിയുടെ വിവാഹം നിരവധി വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.


Click it and Unblock the Notifications











