Just In
- 5 min ago
അര്‍ജുനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷിന്റെ തുറന്നുപറച്ചില്‍, ചക്കപ്പഴത്തോട് ബൈ പറയാന്‍ കാരണം ഭാര്യയല്ല
- 8 min ago
മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസായി തെലുങ്കിൽ എത്തുന്നത് തെന്നിന്ത്യയുടെ സൂപ്പർ നായിക
- 1 hr ago
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
- 2 hrs ago
ഓഫറുകൾ സ്നേഹപൂർവ്വം നിരസിച്ചിട്ടുണ്ട്, അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ബാലചന്ദ്ര മേനോൻ
Don't Miss!
- Finance
ആമസോൺ ഇന്ത്യ റിപ്പബ്ലിക് ദിന വിൽപ്പന: സ്മാർട്ട് ടിവികൾ, ലാപ്ടോപ്പുകൾ എന്നിവയ്ക്ക് വമ്പിച്ച വിലക്കുറവ്
- News
ഇതിഹാസ സംഗീതജ്ഞന് ഉസ്താദ് ഗുലാം മുസ്തഫ ഖാന് അന്തരിച്ചു, അന്ത്യം 90ാം വയസ്സില്‍!!
- Sports
IND vs AUS: ഇന്ത്യ എയും ശാസ്ത്രിയുടെ വാക്കുകളും- വിജയരഹസ്യം തുറന്നു പറഞ്ഞ് ശര്‍ദ്ദുല്‍ താക്കൂര്‍
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗംഭീര ലുക്കിൽ പ്രഭാസിനോടൊപ്പം ജയറാമും, ബിഗ് ബജറ്റ് ചിത്രമായ രാധേ ശ്യാമിൽ താരവും...
മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ് ജയറാം. മലയാളത്തിലേത് പോലെ തന്നെ താരം ടോളിവുഡ്, കോളിവുഡ് ചിത്രങ്ങളിലും സജീവമാണ്. ഇവിടേയും താരത്തിന് കൈനിറയെ ആരാധകരുമുണ്ട്. ഇപ്പോഴിത പ്രേക്ഷകരോട് ഒരു സന്തോഷ വാർത്ത പങ്കുവെക്കുകയാണ് നടൻ. പ്രഭാസ് നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം രാധേ ശ്യാമിൽ ജയറാമും എത്തുന്നു. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. പ്രഭാസിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് സിനിമയുടെ വിശേഷം പങ്കിട്ടത്.
പ്രഭാസിനോടൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത് രാധേ ശ്യാമിനെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം തന്നെ പ്രഭാസിനെ കുറിച്ചും താരം വാചാലനാകുന്നുണ്ട്. കഥാപാത്രത്തോടുള്ള പ്രഭാസിന്റെ കർത്തവ്യബോധവും സത്യസന്ധതയും അത്ഭുതപ്പെടുത്തുന്നുവെന്നാണ നടൻ പറയുന്നത്. ജയറാമിന്റെ പോസ്റ്റ് ആരാധകർക്കിയിൽ വൈറലായിട്ടുണ്ട്. മലയാളത്തിലും ബാഹുബലി താരത്തിന് കൈനിറയെ ആരാധകരുണ്ട്. പ്രഭാസിനേടൊപ്പം ഗംഭീര ലുക്കിലാണ് ജയറാം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായി ചിത്രം ഒരുങ്ങുന്നത്. 250 കോടി രൂപയുടെ ബഡ്‌ജറ്റിൽ ഒരുങ്ങുന്ന രാധേ ശ്യാമിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പുത്തം പുതു കാലൈയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജയറാം ചിത്രം. ഉർവശിയാണ് ചിത്രത്തിൽ ജയറാമിന്റെ നായികയായി എത്തിയത്. മകൻ കാളിദാസ് ജയറാമും കല്യാണി പ്രിയദർശനും ചിത്രത്തിൽ അഭിനയിച്ചിരുന്നു. 'നമോ' എന്ന സംസ്കൃത ചിത്രമാണ് റിലീസിനായി തയാറെടുക്കുന്ന ജയറാം ചിത്രം . ചിത്രമായ 'നമോ'യിൽ ദ്വാപരയുഗത്തിലെ കുചേല ബ്രാഹ്മണനായുള്ള കഥാപാത്രമാണ് ജയറാം അവതരിപ്പിക്കുന്നത്. 2019 ൽ പുറത്തിറങ്ങിയ പട്ടാമ്പിരാമനാണ് മലയാളത്തിൽ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ജയറാം ചിത്രം. അല്ലു അർജുൻ പ്രധാന വേഷത്തിലെത്തിയ അങ്ങ് വൈകുണ്ഠാപുരത്ത് എന്ന ചിത്രമാണ് ഈ വർഷം പുറത്തിറങ്ങിയ ജയറാമിന്റെ ടോളിവുഡ് ചിത്രം. അല്ലുവിന്റെ അച്ഛനായിട്ടായിരുന്നു താരം എത്തിയത്. ചിത്രത്തിലെ നടന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.