രംഭയുടെ കാലുകൾ കാണാൻ രാത്രി ഇറങ്ങി; ജെഡി ചക്രവർത്തിയെക്കുറിച്ച് സുഹൃത്ത്; രംഭയുമായി നടനുണ്ടായിരുന്ന സൗഹൃദം
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്തെ താര റാണിയായിരുന്നു രംഭ. ഗ്ലാമർ നായികയായ രംഭ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ആന്ധ്രക്കാരിയായ നടി സർഗം എന്ന മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്ത് രംഭ തുടക്കം കുറിക്കുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിൽ സൂപ്പർഹിറ്റ് ചിത്രങ്ങൾ രംഭയെ തേടി വന്നു. അതീവ ഗ്ലാമറസായാണ് രംഭയെ മിക്ക സിനിമകളിലും പ്രേക്ഷകർ കണ്ടത്. ഡാൻസ് രംഗങ്ങളിൽ രംഭ തിളങ്ങി. രംഭയെ കാണാൻ വേണ്ടി മാത്രം തിയറ്ററുകളിൽ സിനിമയ്ക്കെത്തിയ ആരാധകർ ഏറെയാണ്.
മലയാളത്തിൽ താരത്തിന് ലഭിച്ച ഭൂരിഭാഗം സിനിമകളും ശ്രദ്ധിക്കപ്പെട്ടു. കൊച്ചിരാജാവ്, ക്രോണിക് ബാച്ചിലർ തുടങ്ങിയവയാണ് രംഭയുടെ ഹിറ്റ് മലയാള സിനിമകൾ. വിവാഹ ശേഷമാണ് രംഭ കരിയർ വിടുന്നത്. അതിന് കുറച്ച് വർഷങ്ങൾക്ക് മുമ്പേ തന്നെ താരത്തിന് അവസരങ്ങൾ കുറഞ്ഞിരുന്നു. കാനഡയിൽ ബിസിനസ് ചെയ്യുന്ന ഇന്ദ്രകുമാർ പത്മനാഥൻ എന്നാണ് രംഭയുടെ ഭർത്താവ്.

മൂന്ന് മക്കളും ദമ്പതികൾക്കുണ്ട്. സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് രംഭ. രംഭയോട് നടൻ ജെഡി ചക്രവർത്തിക്ക് തോന്നിയ ആരാധനയാണിപ്പോൾ ചർച്ചയാകുന്നത്. ജെഡി ചക്രവർത്തിയുടെ സുഹൃത്തായ നടനാണ് ഇതേക്കുറിച്ച് സംസാരിച്ചത്. ജെഡി ചക്രബർത്തിയും താനും അടുത്ത സുഹൃത്തുക്കളാണെന്ന് ഇദ്ദേഹം പറയുന്നു. പണ്ട് രാത്രി രംഭയുടെ തുട കാണാൻ ഞങ്ങൾ പോകുമായിരുന്നു. നടിയുടെ കട്ടൗട്ട് പോസ്റ്റർ വെച്ചിരുന്ന സ്ഥലത്ത് പോയി താഴെ നിന്ന് നോക്കിയിരുന്നെന്നും ഈ സുഹൃത്ത് തുറന്ന് പറഞ്ഞു.
പിന്നീട് രംഭയുടെ നായകനായി ജെഡി ചക്രവർത്തി അഭിനയിച്ചെന്നും ഇദ്ദേഹം പറയുന്നു. ജെഡി ചക്രവർത്തിയും രംഭയും ഒന്നിലേറെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നടനായും സംവിധായകനായും തെലുങ്ക് സിനിമാ രംഗത്ത് പേരെടുത്ത വ്യക്തിയാണ് ജെഡി ചക്രവർത്തി. നിരവധി തെലുങ്ക് സിനിമകളിൽ ശ്രദ്ധേയ വേഷം ജെഡി ചക്രവർത്തി ചെയ്തു.

നേരത്തെ ജെഡി ചക്രവർത്തിയെക്കുറിച്ച് രംഭയും സംസാരിച്ചിട്ടുണ്ട്. താൻ ഒപ്പം അഭിനയിച്ച നടൻമാരിൽ ചുരുക്കം ചിലരുമായേ സൗഹൃദത്തിലായിട്ടുള്ളൂ. അതിലൊരാളാണ് ജെഡി ചക്രവർത്തി. എന്നാൽ പിന്നീട് താനുമായുള്ള സൗഹൃദം അദ്ദേഹം നിലനിർത്തിയില്ലെന്നും തന്റെ വിവാഹത്തിന് പോലും വന്നില്ലെന്നും രംഭ ഒരു അഭിമുഖത്തിൽ പറഞ്ഞു.
സിനിമാ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് രംഭ. സിനിമാ രംഗത്ത് തുടർന്നും തനിക്ക് സജീവമാകാൻ തനിക്ക് താൽപര്യമില്ലെന്നാണ് രംഭ പറയുന്നത്. ഭർത്താവിനൊപ്പം ബിസിനസ് കാര്യങ്ങൾ രംഭ നോക്കാറുണ്ട്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ സിനിമാ ലോകത്തെ ഓർമകൾ രംഭ പങ്കുവെച്ചു. അക്കാലത്ത് കാരവാൻ സൗകര്യം ഉണ്ടായിരുന്നില്ല. വസ്ത്രം മാറിയത് കാറുകളിൽ നിന്നും പല വീടുകളിൽ നിന്നുമാണ്. എന്നാൽ ഇന്നത്തെ നടിമാർക്ക് എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് രംഭ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications