പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിച്ച് രാജമൗലിയുടെ ആർ ആർആർ, ടീസർ വൈറലാവുന്നു...
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ചിത്രമാണ് ആർആർആർ. ജൂനിയർ എൻടിആർ, രാം ചരൺ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് പുറത്ത് വന്ന ടീസറിന് ലഭിക്കുന്നത്. തെന്നിന്ത്യൻ സിനിമ കോളങ്ങളിലും സോഷ്യൽ മീഡിയയിലും ഇത് വൈറലായിട്ടുണ്ട്.

ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. രൗദ്രം രണം രുദിരം എന്നാണ് ആർ ആർ ആറിന്റെ യഥാർത്ഥ പേര്. രണ്ടേമുക്കാൽ വർഷത്തോളം നീണ്ടുനിന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായതായി അറിഞ്ഞതുമുതൽ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ചിത്രം 2022 ജനുവരി 7 നാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. റിലീസിന് മുന്നോടിയായി പുറത്തുവിട്ട ടീസറിൽ രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർക്കൊപ്പം അലിയ ഭട്ടുമുണ്ട്.
ജൂനിയർ എൻടിആർ, രാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പങ്കുവയ്ക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. ര. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവെച്ച ചിത്രം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് പുനരാരംഭിക്കുകയായിരുന്നു.
ജൂനിയർ എൻടിആർ, രാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരെ കൂടാതെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്.
സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും. 2022 ജനുവരി 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത് ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ. ആതിര ദില്‍ജിത്.
ബാഹുബലിയ്ക്ക് ശേഷം രൗജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർ ആർ ആർ. ബാഹുബലി ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടത് കൊണ്ട് വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ പ്രേക്ഷകർ കാത്തിരിക്കുന്നത്. ബാഹുബലി പോലെ ഒരു സിനിമ ആയിരിക്കില്ലെന്ന് അണിയറ പ്രവർത്തകർ നേരത്തെ തന്നെ അറിയിട്ടുണ്ട്. സിനിമയില്‍ അധികം വിഎഫ്എക്സ് ഇഫക്ടുകളുണ്ടാകില്ലെന്നും മനുഷ്യവികാരങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുള്ള സിനിമയാകും ആർ ആർ ആർ എന്നും രാജമൗലി വ്യക്തമാക്കിയിരുന്നു. രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്രപ്രസാദ് ആണ് ആർആർആറിന് തിരക്കഥ എഴുതുന്നത്. ഈഗയും മര്യാദരാമനും ഒഴികെയുള്ള രാജമൗലിയുടെ എല്ലാ ചിത്രങ്ങളുടേയും തിരക്കഥ എഴുതിയത് വിജയേന്ദ്രപ്രസാദ് ആണ്. ടീസർ കാണാം


Click it and Unblock the Notifications