വൈര്യം വിട്ടിട്ടില്ല, ഇന്നും കുടുംബത്തിന് പുറത്ത്; ബാലകൃഷ്ണയ്ക്കെതിരെ ജൂനിയർ എൻടിആർ ആരാധകർ

തെലുങ്ക് സിനിമാ ലോകത്ത് മിക്കപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്ന സൂപ്പർ താരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ. ആരാധകരുടെ പ്രിയ താരമാണെങ്കിലും പൊതുവേദികളിൽ അപമര്യാദയോടെ പെരുമാറുന്നതും സംസാരിക്കുന്നതും ബാലകൃഷ്ണയുടെ പതിവാണ്. അടുത്തിടെ നടി അഞ്ജലിയെ സ്റ്റേജിൽ നിന്നും തള്ളി മാറ്റിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതാണ്. ഇത് നടനുണ്ടാക്കിയ അനേകം വിവാദങ്ങളിൽ ഒന്ന് മാത്രമാണ്.

അങ്കിൾ എന്ന് വിളിച്ചതിന് ദേഷ്യപ്പെട്ടത്, ആരാധകരെ തല്ലിയത്, എർആർ റഹ്മാനെ അറിയില്ലെന്ന് പറഞ്ഞത്, നാ​​ഗാർജുനയുടെ കുടുംബത്തെ പരിഹസിച്ചത്, നടിമാർ ഉന്നയിച്ച പരോക്ഷ ലൈം​ഗികാരോപണം തുടങ്ങി ബാലകൃഷ്ണയുണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. എന്നാൽ താരത്തെ നിയന്ത്രിക്കാൻ തെലുങ്ക് സിനിമാ ലോകത്ത് മിക്കവരും മുതിരില്ല. രാഷ്ട്രീയത്തിലും സിനിമാ രം​ഗത്തും വലിയ സ്വാധീനം ബാലകൃഷ്ണയ്ക്കുണ്ട്.

Jr Ntr  Balakrishna

ഇപ്പോഴിതാ സ്വന്തം കുടുംബാം​ഗമായ ജൂനിയർ എൻടി ആറിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ് ബാലകൃഷ്ണ. ഐഫ അവാർഡ് വേദിയിലാണ് ജൂനിയർ എൻടി ആറിനെ അവ​ഗണിച്ച് ബാലകൃഷ്ണ സംസാരിച്ചത്. തന്റെ താര കുടുംബത്തിലെ അടുത്ത തലമുറയെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടൻ. പിന്മുറക്കാരായി എന്റെ മകനും കൊച്ചുമകനുമുണ്ട്. പിന്നെ ആരാണുള്ളത് എന്നാണ് ബാലകൃഷ്ണ ചോദിച്ചത്.

ബാലകൃഷ്ണയുടെ സഹോദരൻ നന്ദമൂരി ഹരികൃഷ്ണയുടെ മകനാണ് ജൂനിയർ എൻടിആർ. മുത്തച്ഛൻ എൻടി രാമറാവുവിന്റെ യഥാർത്ഥ പിന്മുറക്കാരനെന്ന് ആരാധകർ വാഴ്ത്തുന്ന താരം. എന്നാൽ ബാലകൃഷ്ണ നടനെ മനപ്പൂർവം അവ​ഗണിച്ചെന്ന് ആരാധകർ പറയുന്നു. സോഷ്യൽ മീഡിയയിൽ ക‌ടുത്ത വിമർശനം ബാലകൃഷ്ണയ്ക്ക് നേരെ വരുന്നുണ്ട്.

Jr Ntr  Balakrishna

ബാലകൃഷ്ണ ജൂനിയർ എൻടിആറിന്റെ പേര് ഒഴിവാക്കിയതിന് പിന്നിൽ മറ്റ് ചില കാരണങ്ങളുണ്ടെന്നും വാദമുണ്ട്. ജൂനിയർ എൻടിആറിനെ അം​ഗീകരിക്കാൻ ബാലകൃഷ്ണയും കുടുംബവും എപ്പോഴും മടിച്ചിട്ടുണ്ട്. നന്ദമൂരി ഹരികൃഷ്ണയ്ക്ക് തന്റെ രണ്ടാം ഭാര്യ ശാലിനി നന്ദമൂരിയിൽ ജനിച്ച മകനാണ് നന്ദമൂരി താരക രാമ റാവു എന്ന ജൂനിയർ എൻ‌ടിആർ. ആദ്യ ഭാര്യയിൽ ഇദ്ദേഹത്തിന് വേറെ മക്കളുണ്ട്. താര കുടുംബത്തിൽ ഡാൻസ് പഠിപ്പിക്കാനെത്തിയ ശാലിനിയുമായി ഹരികൃഷ്ണ പ്രണയത്തിലായെന്നാണ് പുറത്ത് വന്ന വിവരം.

ശാലിനി ഇദ്ദേഹത്തിന്റെ ഭാര്യയായി എൻടിആർ കുടുംബത്തിലല്ല ജീവിച്ചത്. മകനും അമ്മയും മറ്റൊരു വീട്ടിലായിരുന്നു. എന്നാൽ താര കുടുംബത്തിന്റെ പിന്മുറക്കാരനായി പിന്നീട് വളർന്ന് വന്നത് ജൂനിയർ എൻടിആറാണ്. ഇത് ബാലകൃഷ്ണയ്ക്കും കുടുംബത്തിനും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ തടുത്ത് നിർത്താൻ പറ്റാത്ത ജനസ്വാധീനവും താരമൂല്യവും ജൂനിയർ എൻടിആറിന് ഇന്നുണ്ട്.

ദേവരയാണ് നടന്റെ പുതിയ ചിത്രം. താര കുടുംബങ്ങൾ വാഴുന്ന തെലുങ്ക് സിനിമാ ലോകത്ത് എൻടിആർ കുടുംബം വളരെ പ്രബലരാണ്. ചിരഞ്ജീവിയുടെ കൊനിഡേല കുടുംബവും നാ​ഗാർജുനയുടെ അക്കിനേനി കുടുംബവും ടോളിവുഡിൽ വലിയ സ്വാധീനമുള്ളവരാണ്. സിനിമയും രാഷ്ട്രീയവും ഒത്തുചേരുന്ന തെലുങ്ക് സിനിമാ ലോകത്ത് പ്രതിസന്ധികളെ മറികടന്ന് സ്ഥാനം നേടാൻ ജൂനിയർ എൻടിആറിന് കഴിഞ്ഞു. ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന താരമാണ് ഇദ്ദേഹം.

More from Filmibeat

Read more about: jr ntr
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X