പ്രണയത്തിലാണെന്ന് കാജള്‍ സമ്മതിക്കുന്നു, വിവാഹം ചെയ്യാന്‍ പോവുന്ന ഗൗതം ആരാണ്... എന്താണ്??
കാജള്‍ അഗര്‍വാളിന്റെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. അതിനിടയില്‍ രണ്ട് മാസം മുന്‍പ് നടിയുടെ വിവാഹ നിശ്ചയം വളരെ രഹസ്യമായി നടന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. നടനും കാജളിന്റെ അടുത്ത സുഹൃത്തുമായ ബല്ലം കൊണ്ട സായി ശ്രീനിവാസ് വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു എന്നും മറ്റുമായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ ആരാണ് കാജളിന്റെ ഭാവി വരന്‍ എന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ പുറത്തു വിട്ടിരുന്നില്ല. ഇപ്പോഴിതാ ആരാണ് കാജള്‍ അഗര്‍വാളിനെ വിവാഹം ചെയ്യാന്‍ പോകുന്ന ആളെന്നും എന്താണ് ചെയ്യുന്നത് എന്നും മറ്റുമുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിയ്ക്കുകയാണ്. തെലുങ്ക് മാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ ഭാവി വരന്റെ ഫോട്ടോകളും പുറത്ത് വിട്ടിട്ടുണ്ട്.

ഗൗതം കിച്ചളു എന്നാണ് കാജളിനെ വിവാഹം ചെയ്യുന്ന ആളുടെ പേര്. മുംബൈ ബെയ്‌സ്ഡ് ബിസിനസുകാരനാണ് ഗൗതം. മാത്രമല്ല ഇന്റീരിയര്‍ ഡിസൈനറും ടെക്കിയും ആണെന്നാണ് പ്രൊഫൈല്‍ വിവരം. ലോക്ക് ഡൗണ്‍ കഴിഞ്ഞ ഉടന്‍ കാജളിന്റെയും ഗൗതമിന്റെയും വിവാഹം ഉണ്ടാവും എന്നാണ് പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ പറയുന്നത്.
മുംബൈയില്‍ വച്ചായിരിയ്ക്കും വിവാഹം. രണ്ട് ദിവസത്തെ വിവാഹാഘോഷങ്ങള്‍ ഉണ്ടാവുമത്രെ. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാവും വിവാഹത്തില്‍ പങ്കെടുക്കുന്നത്. അതേ സമയം കാജളിന്റെയും ഗൗതമിന്റെയും പ്രണയ വിവാഹമല്ലത്രെ. വീട്ടുകാര്‍ കണ്ട് ഉറപ്പിച്ച ശേഷം പ്രണയിക്കുകയായിരുന്നുവത്രെ.
എന്നാല്‍ വിവാഹ വാര്‍ത്തകളോട് കാജള്‍ അഗര്‍വാള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടയില്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് കാജള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പങ്കുവച്ചിരുന്നു. കറുപ്പ് ബാക്ക്ഗ്രൗണ്ടില്‍ ലവ് എന്ന് വരച്ചിട്ടുള്ള ഫോട്ടോയാണ് പങ്കുവച്ചത്. അടിക്കുറിപ്പോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ ചിത്രത്തിലില്ല. ഇതിനര്‍ത്ഥം കാജള്‍ പ്രണയത്തിലാണെന്ന് സമ്മതിച്ചിരിയ്ക്കുകയാണെന്ന് ആരാധകര്‍ അനുമാനിയ്ക്കുന്നു.
കാജളിന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക വിവരത്തിനായി കാത്തിരിയ്ക്കുകയാണ് ആരാധകര്‍. ഇതിന് മുന്‍പും കാജളിന്റെ വിവാഹ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വാര്‍ത്ത ചൂട് പിടിയ്ക്കുന്നതിന് മുന്‍പേ അത് നിഷേധിച്ച് താരം രംഗത്തെത്താറുണ്ട്. എന്നാല്‍ രണ്ട് മാസത്തോളമായി പ്രചരിയ്ക്കുന്ന ഈ വിവാഹ വാര്‍ത്തയോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Recommended Video
അതേ സമയം സിനിമയില്‍ നല്ല നല്ല അവസരങ്ങളുമായി തിരക്കിലാണ് കാജള്‍ അഗര്‍വാള്‍. കമല്‍ ഹസനൊപ്പമുള്ള ഇന്ത്യന്‍ ടു എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനിരിക്കെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടത്. ദുല്‍ഖര്‍ സല്‍മാനും അതിദി റാവും ഹൈദാരിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഹേയ് സിനാമികയാണ് കാജളിന്റെ മറ്റൊരു ചിത്രം.


Click it and Unblock the Notifications











