For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയസായ രണ്ട് പ്രണയങ്ങളുണ്ടായിരുന്നു; മുൻ കാമുകൻമാരെക്കുറിച്ച് കാജൽ അ​ഗർവാൾ

  |

  ഉത്തരേന്ത്യയിൽ നിന്നെത്തി തെന്നിന്ത്യയിൽ വിജയം കൈവരിച്ച നിരവധി നായിക നടിമാരുണ്ട്. തമന്ന ഭാട്ടിയ, ഹൻസിക, കാജൽ‌ അ​ഗർവാൾ, പൂജ ഹെ​ഗ്ഡെ തുടങ്ങി ഈ നിര നീളുന്നു. തമിഴ് തെലുങ്ക് സിനിമകളിൽ ഇത്തരത്തിൽ നിറഞ്ഞു നിന്ന നടിയാണ് കാജൽ അ​ഗർവാൾ.

  വിജയ് സൂര്യ, തുടങ്ങി തമിഴിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ച കാജൽ‌ തെലുങ്കിലും ഇതേ വിജയം ആവർത്തിച്ചു. ഹിന്ദിയിൽ കുറച്ചു സിനിമകൾ ചെയ്തെങ്കിലും ഇതൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. ക്യോൻ ഹോ ​ഗയാ എന്ന ഹിന്ദി സിനിമയിലൂടെയാണ് കാജൽ അഭിനയ രം​ഗത്തേക്ക് കടക്കുന്നത്.

  എന്നാൽ വലിയ പ്രാധാന്യമില്ലാത്ത ഒരു വേഷമായിരുന്നു ചിത്രത്തിൽ കാജലിന് ലഭിച്ചത്. ഹിന്ദി സിനിമാ രം​ഗത്ത് നടി കാര്യമായി ശ്രദ്ധിക്കപ്പെട്ടതുമില്ല. ഇതോടെയാണ് താരം തെന്നിന്ത്യയിലേക്ക് ചുവടുമാറിയത്. തെലുങ്കിൽ ലക്ഷ്മി കല്യാണം എന്ന സിനിമയിലൂടെയാണ് കാജൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെലുങ്കിലെ മുൻനിര നായിക നടിയായി കാജൽ മാറി.

  അല്ലു അർജുൻ ചിത്രം ആര്യ 2 മലയാളത്തിൽ മൊഴി മാറ്റിയെത്തിയപ്പോഴാണ് കാജൽ മലയാളികൾക്ക് സുപരിചിതയാവുന്നത്. പിന്നീട് തുപ്പാക്കി, മാട്രാൻ എന്ന തമിഴ് സിനിമകളിലും നായികയായെത്തിയതോടെ കാജൽ തെന്നിന്ത്യയിലൊന്നാകെ പ്രശസ്തയായ നടിയായി.

  Also Read: മിനിമം 12 കുട്ടികളെയെങ്കിലും വേണം എനിക്ക്; തന്റെ സ്വപ്‌നം പങ്കുവച്ച രേഖയ്ക്ക് സംഭവിച്ചത്!

  പൊതുവെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാത്ത നടിയാണ് കാജൽ. ബിസിനസ്കാരനായ ​ഗൗതം കിച്ലുവാണ് കാജലിന്റെ ഭർത്താവ്. 2020 ലാണ് ഇരുവരും വിവാഹിതരായത്. പിന്നാലെ ഇരുവർക്കും ഒരു കുഞ്ഞും ജനിച്ചു. നെെൽ എന്നാണ് കാജൽ തന്റെ ആൺകുഞ്ഞിന് നൽകിയിരിക്കുന്ന പേര്.

  മുൻനിര നായിക നടിയായി തിളങ്ങിയപ്പോഴും ​ഗോസിപ്പ് കോളങ്ങളിൽ അധികം കാണാത്ത നടിയായിരുന്നു കാജൽ. എന്നാൽ മുമ്പൊരിക്കൽ തനിക്ക് പ്രണയത്തകർച്ച ഉണ്ടായിട്ടുണ്ടെന്ന് കാജൽ തുറന്നു പറഞ്ഞിട്ടുണ്ട്. 2013 ൽ ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടി ഇതേപറ്റി സംസാരിച്ചത്.

  Also Read: അതിഥികളില്ല, ഫോട്ടോയില്ല; വിവാഹത്തിന് ഇത്ര സ്വകാര്യത എന്തിനെന്ന് വെളിപ്പെടുത്തി കത്രീന

  ജീവിതത്തിൽ ഞാൻ ആകെ കരഞ്ഞത് ബോയ്ഫ്രണ്ട് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ്. ഒരു വൈകാരിക രം​ഗം അഭിനയിക്കണമെങ്കിൽ എന്റെ ജീവിതത്തിൽ നിന്നുള്ള ഒരനുഭവം റഫർ ചെയ്യാനില്ല. എനിക്ക് രണ്ട് സീരിയസായ റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്.

  ഒന്ന് ഞാൻ നടിയാവുന്നതിന് മുമ്പായിരുന്നു. രണ്ടാമത്തേത് അതിന് ശേഷവും. രണ്ട് പേരും ഇൻഡസ്ട്രിക്ക് പുറത്തു നിന്നുള്ളവരായിരുന്നു. രണ്ടാമത്തെ ബന്ധം നിലനിന്നില്ല. ഒരു ബന്ധത്തിന് നിങ്ങൾ സമയം കൊടുക്കുകയും ഒപ്പമുണ്ടാവേണ്ടതുമുണ്ട്. എനിക്ക് സമയമില്ലാത്തതിനാൽ അത് സാധ്യമായിരുന്നില്ലെന്നും കാജൽ അന്ന് പറഞ്ഞു.

  Also Read: ചുണ്ടുകളുടെ ഭം​ഗിക്ക് ശിൽപ്പ ഷെട്ടിയുടെ ബോടോക്സ്; സിനിമയെ വരെ ബാധിച്ചു; തുറന്ന് പറഞ്ഞ അനിൽ കപൂർ

  തമിഴ് സിനിമയിൽ വിജയ്ക്കൊപ്പം അഭിനയിച്ചത് നല്ല അനുഭവമായിരുന്നു. അദ്ദേഹം അധികം സംസാരിക്കില്ല. തെലുങ്കിൽ ജൂനിയർ എൻടിആറിനെയും ഇഷ്ടമാണ്. അദ്ദേഹം സത്യസന്ധനാണെന്നും കാജൽ പറഞ്ഞു. സിനിമകളിൽ തനിക്കധികം സുഹൃത്തുക്കളില്ലെന്നും ഒപ്പമഭിനയിച്ചവരിൽ ഭൂരിഭാ​ഗവും തന്റെ സുഹൃത്തുക്കളല്ലെന്നും കാജൽ പറഞ്ഞിരുന്നു. മുംബൈയിലേക്ക് വന്നാൽ‌ അവരെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് ക്ഷണിക്കും. അതിനപ്പുറത്തേക്ക് ആ സൗഹൃദമില്ലെന്നും കാജൽ പറഞ്ഞു.

  വിവാഹ ശേഷവും അഭിനയ രം​ഗത്ത് തുടരാനാണ് കാജലിന്റെ തീരുമാനം. പ്രസവവുമായി ബന്ധപ്പെട്ട് ചെറിയ ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. വീണ്ടും കാജലിനെ സിനിമകളിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

  Read more about: kajal aggarwal
  English summary
  kajal aggarwal once revealed that she had 2 serious relationship in the past; here is what the actress said
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X