കുഞ്ഞ് പിറന്ന് രണ്ട് മാസത്തിന് ശേഷം കുതിരപ്പുറത്ത് കയറി ഷൂട്ടിംഗ്; ഭർത്താവിനെ ഷെഡ്യൂളുകൾ അറിയിക്കും; കാജൽ
തെന്നിന്ത്യൻ സിനിമാ രംഗത്ത് വൻ ആരാധക വൃന്ദമുള്ള നടിയാണ് കാജൽ അഗർവാൾ. 2020 ലാണ് കാജൽ വിവാഹ ജീവിതത്തിലേക്ക് കടന്നത്. ബിസനസുകാരനായ ഗൗതം കിച്ച്ലുവാണ് കാജൽ അഗർവാളിന്റെ ഭർത്താവ്. 2022 ൽ ദമ്പതികൾ മകൻ പിറന്നു. കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് കാജൽ അഗർവാളിപ്പോൾ. അമ്മയായ ശേഷവും കരിയറിൽ തുടരുന്നതിനെക്കുറിച്ച് കാജൽ സംസാരിച്ചു. ഒരു തെലുങ്ക് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
വിവാഹത്തിന് ശേഷവും അമ്മയായ ശേഷവും അഭിനയിക്കുന്നതിൽ കുഴപ്പമില്ലെന്ന് നമ്മുടെ ഇൻഡസ്ട്രി മനസിലാക്കുന്നില്ല. നമ്മുടെ പ്രൊഫഷണൽ ലൈഫിനെ ഇക്കാര്യങ്ങൾ ബാധിക്കുന്നില്ല. കുഞ്ഞുണ്ടായതിന്റെ പേരിൽ ഞാൻ വർക്കിൽ കോംപ്രമെെസ് ചെയ്യുന്നില്ല. യഥാർത്ഥത്തിൽ ഞാൻ കുഞ്ഞിന്റെ കാര്യത്തിലാണ് കോംപ്രമൈസ് ചെയ്യുന്നത്. ആളുകൾക്കത് മനസിലാകുന്നില്ല. ഈ മനോഭാവനത്തിന് മാറ്റം വരുന്നുണ്ടെന്നും കാജൽ അഗർവാൾ ചൂണ്ടിക്കാട്ടി.

വിവാഹം കഴിഞ്ഞു, അവരെ കാസ്റ്റ് ചെയ്യേണ്ട എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഞാനും അതിലൂടെ കടന്ന് പോയിട്ടുണ്ട്. പക്ഷെ മാറ്റം വരുന്നുണ്ട്. സമൂഹത്തിൽ ഇത്തരം മാറ്റങ്ങൾ കൊണ്ട് വരേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും കാജൽ അഗർവാൾ വ്യക്തമാക്കി. വിവാഹത്തിന് ശേഷം തനിക്ക് വലിയ മാറ്റങ്ങൾ വന്നിട്ടില്ലെന്ന് കാജൽ പറയുന്നു. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും വളരെയധികം പിന്തുണയ്ക്കുന്നു.
ഒന്നിലും ഇടപെടുന്നില്ല. അതെല്ലാം എന്നെ ശക്തയാക്കി. ആത്മവിശ്വാസത്തോടെ എനിക്ക് മുന്നോട്ട് നീങ്ങാനായി. 2020 ഒക്ടോബറിൽ വിവാഹം ചെയ്ത് നവംബർ മാസം വീണ്ടും വർക്കിന് പോയി. എന്റെ മുൻ കമ്മിറ്റ്മെന്റുകളുണ്ടായിരുന്നു. എന്നാൽ കുഞ്ഞ് പിറന്ന ശേഷം എല്ലാം ബാലൻസ് ചെയ്യുന്നത് ചലഞ്ചിംഗ് ആയി തോന്നിയെന്നും കാജൽ അഗർവാൾ വ്യക്തമാക്കി. കമ്മ്യൂണിക്കേഷനാണ് പ്രധാനം. എന്താണ് ചെയ്യാൻ പോകുന്നത് എന്നെല്ലാം കൃത്യമായി അറിയിക്കും.

വലിയ തിരക്കുകളുണ്ടെങ്കിൽ ഭർത്താവിന് ഞാൻ മെസേജ് ചെയ്യും. എന്റെ ഈ ദിവസത്തെ ഷെഡ്യൂൾ ഇങ്ങനെയാണ്. അത്യാവശ്യമായി എന്തെങ്കിലും പറയാനുണ്ടെങ്കിൽ അസിസ്റ്റന്റിനെയോ മേക്കപ്പ് ആർട്ടിസ്റ്റിനിയോ വിളിക്കാൻ പറയും. എന്റെ പ്രയോരിറ്റി നിങ്ങളാണ്. അതിന് ശേഷമാണ് എല്ലാം എന്ന് പറഞ്ഞിട്ടുണ്ട്. അന്ന് മുതൽ ഇത് നിലനിർത്തുന്നെന്നും കാജൽ അഗർവാൾ വ്യക്തമാക്കി.
ഗർഭിണിയായ ആദ്യ മൂന്ന് മാസം വർക്ക് ചെയ്തില്ല. പിന്നീടുള്ള മാസങ്ങളിൽ ചില പരസ്യങ്ങൾ ചെയ്തു. ആദ്യത്തെ മൂന്ന് മാസം വളരെ ബുദ്ധിമുട്ടായിരുന്നു. 16 വയസ് മുതൽ ജോലി ചെയ്യുന്നതാണ്. വർക്കില്ലാത്ത ജീവിതമുണ്ടായിരുന്നില്ല. ഭർത്താവ് എന്നെ ശാന്തയാക്കി. ഈ ഘട്ടം ആസ്വദിക്കാൻ അദ്ദേഹം പറഞ്ഞു. പക്ഷെ താൻ ആശങ്കപ്പെട്ടു.
എങ്ങനെയായിരിക്കും മുന്നോട്ട്, കുഞ്ഞിനോട് ഞാൻ എങ്ങനെയായിരിക്കും എന്നെല്ലാം ചിന്തിച്ചു. എന്നാൽ കുഞ്ഞ് പിറന്ന് ദിവസങ്ങൾക്കുള്ളിൽ ഒരു പരസ്യത്തിൽ അത്യാവശ്യമായി അഭിനയിക്കേണ്ടി വന്നും. താൻ വളരെ ശ്രദ്ധയോടെ ആ ഷൂട്ട് ചെയ്തെന്നും കാജൽ അഗർവാൾ വ്യക്തമാക്കി.
കുഞ്ഞ് പിറന്ന ശേഷം ഇന്ത്യൻ ടു എന്ന സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ചും കാജൽ അഗർവാൾ സംസാരിച്ചു. കുഞ്ഞ് പിറന്ന് രണ്ട് മാസത്തിന് ശേഷം കുതിരപ്പുറത്ത് കയറിയുള്ള സീനുകൾ ചെയ്തു. കുതിര സവാരി ചെയ്യേണ്ടി വന്നു. അന്ന് തനിക്ക് വളരെ വേദന അനുഭവപ്പെട്ടെന്നും കാജൽ പറയുന്നു. കളരിപയറ്റും മറ്റും ചെയ്യേണ്ടി വന്നു. അതിനുള്ള ശക്തിയില്ലായിരുന്നു. പക്ഷെ താൻ ചെയ്തെന്നും കാജൽ അഗർവാൾ പറഞ്ഞു.


Click it and Unblock the Notifications











