അവളെയല്ല, എന്നെ...! മേക്കപ്പ്മാനോട് ചൂടായി കാജല്‍ അഗര്‍വാള്‍! വൈറല്‍ വീഡിയോ
തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയ താരം സിനിമാ പ്രേമികളുടെ ഇഷ്ടതാരം കൂടിയാണ്. കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന കാജല്‍ അഗര്‍വാളിന്റെ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സിംഗപ്പൂരിലെ മാഡം തുസ്സാഡ്‌സ് മ്യസിയത്തില്‍ തന്റെ മെഴുകു പ്രതിമ അനാച്ഛാദനം ചെയ്തതിന്റെ സന്തോഷമാണ് നടി പങ്കുവെച്ചത്. ആദ്യമായാണ് പൂര്‍ണമായും തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായ നടിയുടെ പ്രതിമ മ്യൂസിയത്തില്‍ അനാച്ഛാദനം ചെയ്യപ്പെടുന്നത്. വീഡിയോയില്‍ തന്റെ
മെഴുകു പ്രതിമയെ മേക്കപ്പിടുന്ന മേക്കപ്പ് മാനെ തള്ളി മാറ്റി പകരം കാജല്‍ മുന്നില്‍ കയറി നില്‍ക്കുന്നതാണ് കാണിക്കുന്നത്.
നടിയുടെ പുതിയ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നിരവധി പേരാണ് കാജല്‍ അഗര്‍വാളിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. പഞ്ചാബി കുടുംബത്തില്‍ ജനിച്ച കാജല്‍ തമിഴ്,തെലുങ്ക് സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്. ഇടയ്ക്കിടെ ബോളിവുഡിലും അഭിനയിക്കാറുണ്ട് നടി. 2009ല്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്ത മഗദീര കാജലിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. സൂപ്പര്‍ താരങ്ങളുടെ നായികയായും കേന്ദ്രകഥാപാത്രമായുമൊക്കെയാണ് നടി എത്താറുളളത്.


Click it and Unblock the Notifications