കൂടെ അച്ഛന്‍ ഉണ്ടായിരുന്നു, ഡയറക്ടര്‍ ആവശ്യപ്പെട്ടത് കരയാന്‍; എങ്ങനെ ചെയ്യാനാണ്?; അനുഭവം പറഞ്ഞ് കാജല്‍
ഹിന്ദി സിനിമയിലെ ഒരു ചെറിയ കാരക്ടറിലൂടെയാണ് നടി കാജല്‍ അഗര്‍വാള്‍ ആദ്യമായി സിനിമയിലേക്കെത്തുന്നത്. ആദ്യമായി കാജല്‍ നായികയായി എത്തിയത് ലക്ഷ്മി കല്യാണം എന്ന തെലുഗു ചിത്രത്തിലാണ്. ചന്താമാമ എന്ന ചിത്രത്തിലൂടെയാണ് കാജല്‍ പ്രേക്ഷക ശ്രദ്ധ നേടിയത്.
തെലുഗു സിനിമയില്‍ വലിയ നേട്ടം നേടിക്കൊടുത്ത ചിത്രമായിരുന്നു മഗധീര. രാം ചരണായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തിലും നായികയായി കാജല്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

ഒരു ക്യൂട്ട് നടി എന്ന നിലയിലാണ് നടി ആദ്യമൊക്കെ തെലുങ്കില്‍ ശ്രദ്ധിക്കപ്പെട്ടത്. പതുക്കെ നിരവധി കഥാപാത്രങ്ങളിലൂടെ സ്റ്റാര്‍ ഹീറോയിന്‍ ആയി കാജല്‍ പെട്ടെന്ന് തന്നെ മാറി. 15 വര്‍ഷത്തോളം തെലുഗു തമിഴ് സിനിമ ഇന്‍ഡസ്ട്രികളില്‍ നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ ഇളക്കി മറിച്ച നടിയാണ് കാജല്‍.
ചിരഞ്ജീവി അടക്കമുള്ള നായകന്മാര്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ നടിക്ക് സാധിച്ചു. തെലുഗുവിന് പുറമെ തമിഴിലാണ് നടി കൂടുതലും അഭിനയിച്ചത്. നടന്‍ വിജയ്‌ക്കൊപ്പവും കാജല്‍ തുപ്പാക്കി, ജില്ല, മെര്‍സല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ലക്ഷ്മി കല്യാണം എന്ന കാജലിന്റെ ആദ്യത്തെ ചിത്രത്തിന്റെ സംവിധാനം തേജയായിരുന്നു. 2007ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കല്യാണ്‍ റാമായിരുന്നു നായകന്‍.
മാത്രമല്ല ചിത്രത്തിന് വിചാരിച്ച അത്ര വലിയ സാമ്പത്തിക വിജയം നേടാനും കഴിഞ്ഞിട്ടില്ല. എന്നാലും ചിത്രത്തിലെ കണ്ടന്റെ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ലക്ഷ്മി കല്യാണം. അടുത്തിടെ ഒരു പരിപാടിയില്‍ നടി തന്റെ ആദ്യത്തെ ചിത്രത്തിനായുള്ള ഓഡീഷന്‍ എക്‌സ്പീരിയന്‍സ് ഒരു ഒരു പരിപാടിയില്‍ തുറന്നു പറഞ്ഞിരുന്നു.
ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചാണ് നടി തുറന്നു പറഞ്ഞത്. ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഫോട്ടോ കണ്ടിട്ടാണ് തേജ തന്നെ തെരഞ്ഞെടുത്തത്. തനിക്ക് തെലുങ്ക് അറിയുമായിരുന്നില്ല. അവര്‍ എന്നോട് എന്തെങ്കിലും പറയാന്‍ ആവശ്യപ്പെടുമോ എന്നെല്ലാം ചിന്തിച്ച് താന്‍ ആകെ പരിഭ്രാന്തിയില്‍ ഇരിക്കുകയായിരുന്നു. അച്ഛനായിരുന്നു എന്റെ കൂടെ വന്നത്.
അങ്ങനെ എന്നോട് ഡയറക്ടര്‍ ആവശ്യപ്പെട്ടത് കരയാന്‍ ആയിരുന്നു. പക്ഷെ ജീവിതത്തില്‍ എന്തെങ്കിലും സംഭവിക്കാതെ എങ്ങനെയാണ് ഞാന്‍ കരയുക എന്നാണ് ചിന്തിച്ചത്. ഈ സമയം അച്ഛന്‍ എന്നോട് പറഞ്ഞു, നിനക്ക് എപ്പോഴും ചിന്തിച്ചാല്‍ സങ്കടം വരുന്ന ഒരു ഓര്‍ത്ത് നോക്കൂ. അപ്പോള്‍ കരച്ചില്‍ വരുമെന്ന് പറഞ്ഞു.

അങ്ങനെയാണ് ഓഡീഷനില്‍ ഞാന്‍ കരഞ്ഞത്. ഇത് കണ്ട ഡയറക്ടര്‍ പറഞ്ഞു. നിങ്ങള്‍ നന്നായി കരഞ്ഞു. എന്റെ പുതിയ സിനിമിയില്‍ നിങ്ങള്‍ തന്നെയായിരിക്കും നായികയെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്നും കാജല്‍ പറഞ്ഞു.
സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമയത്താണ് 2020 ഒക്ടോബറിലാണ് കാജല്‍ അഗര്‍വാള്‍ ഗൗതം കിച്ച്‌ലുവുമായി വിവാഹിതരായത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം നടി ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഒരു ബ്രേക്കിന് ശേഷം വീണ്ടും സിനിമയില്‍ സജീവമായ നടി സത്യഭാമ എന്ന തെലുഗു ചിത്രത്തിലാണ് അഭിനയിക്കുന്നത്. പ്രകാശ് രാജ്, നവീന്‍ ചന്ദ്ര തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications











