കാജലിനോട് എനിക്ക് സീരിയസ് ആയ പ്രശ്‌നമുണ്ട്; നടിയോട് തന്നെ തുറന്ന് പറഞ്ഞ് അമ്മായി അമ്മ
കാജല്‍ അഗര്‍വാള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സത്യഭാമ എന്ന ചിത്രം ജൂണ്‍ ഏഴിന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറായാണ് കാജല്‍ എത്തുന്നത്. വിവാഹ ശേഷവും വ്യത്യാസമില്ലാതെ സിനിമകളില്‍ അഭിനയിക്കുന്ന നടിയാണ് കാജല്‍ അഗര്‍വാള്‍.
കുഞ്ഞ് പിറന്ന സമയത്ത് മാത്രം സിനിമയില്‍ നിന്ന് വിട്ടു നിന്നെങ്കിലും കുഞ്ഞിന് രണ്ട് മാസം മാത്രം പ്രായമുള്ള സമയത്ത് തന്നെ സിനിമയില്‍ അഭിനയിക്കാന്‍ നടി പോയിരുന്നെന്ന് ഒരു അഭിമുഖത്തില്‍ കാജല്‍ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ കാജലിനെക്കുറിച്ച് കാജലിന്റെ ഭര്‍ത്താവിന്റെ അമ്മ പറയുന്ന വാക്കുകളാണ് വൈറല്‍ ആകുന്നത്.

സത്യഭാമയുടെ പ്രമോഷന്റെ ഭാഗമായി ഷൂട്ട് ചെയ്ത കാജല്‍ അഗര്‍വാള്‍ ഇന്‍ ആന്‍ഡ് ആസ് ദ ഡോട്ടര്‍ ഇന്‍ ലോ എന്ന ചാപ്റ്ററിലാണ് ഭര്‍ത്താവിന്റെ അമ്മ സംസാരിക്കുന്നത്. തന്നെ ആദ്യമായി കണ്ടപ്പോള്‍ അമ്മയ്ക്ക് എന്താണ് തോന്നിയതെന്നാണ് കാജല്‍ അമ്മായിഅമ്മയോട് ചോദിക്കുന്നത്. ഇതിന് അമ്മായി അമ്മ നല്‍കുന്ന മറുപടിയാണ് ശ്രദ്ധ നേടുന്നത്.
എനിക്ക് നിന്നെ എല്ലാ കാലവും അറിയാന്‍ സാധിക്കും എന്ന് തന്നെയാണ് തോന്നിയിട്ടുള്ളത് എന്നാണ് അമ്മായി അമ്മ പറയുന്നത്. കാജല്‍ അങ്ങനെ തന്നെയാണെന്നും അവര്‍ പറയുന്നു.
ഇവരുടെ വിവാഹ ശേഷം ഞങ്ങള്‍ക്ക് കിട്ടിയ ഏറ്റവും വലിയ സര്‍പ്രൈസ് എന്ന് പറയുന്നത്, അവര്‍ വന്ന് ഞങ്ങളോട് ബോംബെ ജിമ്മില്‍ വരാന്‍ പറഞ്ഞു. ഇവരുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമോ മറ്റോ കഴിഞ്ഞതിന് ശേഷമാണ് അത്. അവിടെ ചെന്നപ്പോള്‍ അവര്‍ നമുക്ക് ഒരു കത്ത് തന്നു. ഞാനും ഭര്‍ത്താവും ആകെ ഞെട്ടിപ്പോയി. എന്തിനാണ് കാജലും ഗൗതമും ഞങ്ങള്‍ക്ക് തരാന്‍ കത്ത് ഇവരുടെ കൈയ്യില്‍ കൊടുത്തയക്കുന്നത്?
എന്നാല്‍ അത് ഞങ്ങളുടെ ഭാവി പേരക്കുട്ടിയെ കുറിച്ച് അറിയിക്കുന്നതിനായിരുന്നു ആ കത്ത്. ഞങ്ങളുടെ പേരക്കുട്ടി നീല്‍ വരുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നു അവര്‍ അത് വഴി. എനിക്ക് ഇപ്പോഴും അത് വളരെ വൈകാരികമായ ഓര്‍മയാണ്.
കൊവിഡ് കാലത്തിനിടയിലായതിനാല്‍ ഞങ്ങളും വളരെ പേടിയിലായിരുന്നു. രണ്ട് ദിവസത്തോളം നീലിനെ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. പക്ഷെ കാജലുമായി എനിക്ക് വളരെ സീരിയസ് ആയ ഒരു പ്രശ്‌നം ഉണ്ടെന്നാണ് അമ്മായി അമ്മ പറയുന്നത്. അതെന്താണെന്ന് കാജല്‍ ചോദിക്കുന്നുണ്ട്.

അതിന് മറുപടിയായി അവര്‍ പറയുന്നത്, നിനക്ക് അറിയാമല്ലോ, നിന്റെ ഈ ഉയര്‍ച്ചയിലൊക്കെ ഞങ്ങള്‍ ഒത്തിരി അഭിമാനിക്കുന്നു എന്ന്. എന്നാല്‍ നിന്റെ ഈ പാപ്പരാസികളെ എനിക്ക് ഇഷ്ടമല്ല എന്നാണ് അമ്മ പറയുന്നത്. പാപ്പരാസി മീഡിയകള്‍ക്ക് മുന്നില്‍ താന്‍ ഒന്നും പറയില്ല എന്നാണ് അവര്‍ പറഞ്ഞത്.
നിന്നെ പോലെ ഒരു പെണ്‍കുട്ടിയെ ഗൗതമിന് നിന്നെ പോലെ ഒരാളെ കിട്ടിയത് ഭാഗ്യമാണ്. നീ അവനെ നന്നായി നോക്കുന്നുണ്ട്, എന്നും അമ്മ പറഞ്ഞു.


Click it and Unblock the Notifications











