For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവിടെ നിന്ന് പോയ ആളാണെന്ന് മറക്കരുത്; രശ്മിക മന്ദാനയ്ക്കെതിരെ വിമർശനം

  |

  തെന്നിന്ത്യൻ സിനിമാ ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ പ്രശസ്തയായ നായികമാരിൽ ഒരാളാണ് രശ്മിക മന്ദാന. തെലുങ്കിൽ നിരവധി സിനിമകളിൽ അഭിനയിച്ച നടി പിന്നീട് ബോളിവുഡിലും സാന്നിധ്യം അറിയിച്ചു. അല്ലു അർജുൻ നായകൻ ആയെത്തിയ പുഷ്പയാണ് രശ്മികയുടെ കരിയറിൽ സൂപ്പർ‌ ഹിറ്റായ സിനിമ. ഇതിന് ശേഷമാണ് പാൻ ഇന്ത്യൻ തലത്തിൽ രശ്മികയുടെ കരിയർ വളർന്നത്. നാഷണൽ ക്രഷ് എന്നാണ് രശ്മികയെ ആരാധകർ വിളിക്കുന്നത്.

  Also Read: ഗോഡ്ഫാദറെന്ന് കരുതിയവര്‍ പോലും കുറ്റം പറഞ്ഞു; മനസാക്ഷിയ്‌ക്കെതിരെ ഒന്നും ചെയ്തിട്ടില്ലെന്ന് മീര ജാസ്മിന്‍

  കർണാടകക്കാരിയായ രശ്മിക കന്നഡ സിനിമയിലൂടെ ആണ് കരിയർ തുടങ്ങുന്നത്. കൂടുതൽ പ്രശസ്ത ആയത് തെലുങ്ക് സിനിമകൾക്ക് ശേഷമാണ്. ഇപ്പോഴിതാ കന്നഡ സോഷ്യൽ മീഡിയകളിൽ നിന്നും രശ്മികയ്ക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്.

  സൂപ്പർ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുന്ന കാന്താര എന്ന സിനിമ ആണ് ഇതിന് കാരണം. കാന്താരയെ സിനിമാ ലോകത്തെ നിരവധി പ്രമുഖർ ഇതിനകം പുകഴ്ത്തിയിട്ടുണ്ട്. കലക്ഷൻ റെക്കോഡ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന സിനിമയെ പറ്റി ഇതുവരെ രശ്മിക ഒന്നും പറഞ്ഞിട്ടില്ല. സിനിമ കണ്ടിട്ടില്ലെന്ന് ഇക്കഴിഞ്ഞ ദിവസം നടി വ്യക്തമാക്കുകയും ചെയ്തിരുന്നു.

  Also Read: ബാലയുടെ തളർച്ചയ്ക്ക് കാരണക്കാരായ ചില ആളുകളുണ്ട്; മകളെ ആരെങ്കിലും തൊടുന്നതൊന്നും അവന് ഇഷ്ടമല്ല: ടിനി ടോം

  ഇതാണ് റിഷബ് ഷെട്ടി ആരാധകരെ ചൊടിപ്പിച്ചത്. കന്നഡ സിനിമയ്ക്ക് അഭിമാനമായി മാറിയ കാന്താരയെക്കുറിച്ച് നടി എന്തുകൊണ്ടാണ് സംസാരിക്കാത്തതെന്ന് ഇവർ ചോദിക്കുന്നു. സോഷ്യൽ മീഡിയയിൽ സജീവവുമാണ് രശ്മിക. ഇന്ന് താരറാണിയായി മാറിയത് കന്നഡ സിനിമയിൽ നിന്നും പോയാണെന്ന് മറക്കരുതെന്ന് രശ്മികയെ പലരും സോഷ്യൽ മീഡിയ വഴി ഓർമ്മപ്പെടുത്തുന്നു.

  രശ്മികയുമായി വിവാഹം കഴിക്കാനിരുന്ന നടൻ രക്ഷിത് ഷെട്ടിയുടെ സുഹൃത്താണ് കാന്തര ഒരുക്കിയ റിഷബ് ഷെട്ടി. വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും പിന്നീട് രണ്ട് പേരും ഇതിൽ നിന്ന് പിൻമാറുകയായിരുന്നു. രക്ഷിത് ഷെട്ടിയുടെ സുഹൃത്ത് ആയതിനാലാണോ റിഷബ് ഷെട്ടിയുടെ സിനിമയെ പറ്റി ഒന്നും പറയാത്തതെന്നും ചിലർ ചോദിക്കുന്നു.

  അതേസമയം ഇത്തരം വിമർശനങ്ങളോട് പൊതുവെ രശ്മിക പ്രതികരിക്കാറില്ല. എന്നാൽ കഴിഞ്ഞ ദിവസം തനിക്കെതിരെ കുറേക്കാലമായി നടക്കുന്ന ട്രോളുകൾക്കെതിരെ രശ്മിക ശബ്ദിച്ചിരുന്നു. കരിയർ തുടങ്ങിയ കാലം മുതൽ തനിക്കെതിരെ സൈബർ ആക്രമണം വരുന്നു. സിനിമാ ജീവിതത്തിന്റെ ഭാ​ഗമാണ് ഇതെന്നും അവ​ഗണിക്കണമെന്ന് പലരും പറഞ്ഞിട്ടുണ്ടെങ്കിലും കാര്യങ്ങൾ കൂടുതൽ വഷളാവുന്നു.

  ഇത്തരം ട്രോളുകളും അധിക്ഷേപങ്ങളും സിനിമാ ലോകത്തെയും അതിന് പുറത്തെയും തന്റെ ബന്ധങ്ങളെ ബാധിക്കുന്നെന്നും രശ്മിക ചൂണ്ടിക്കാണിച്ചിരുന്നു. നല്ല വിമർശനങ്ങൾ സ്വീകരിക്കുന്നെന്നും എന്നാൽ ഇത്തരം വിദ്വേഷങ്ങൾ എന്തിനാണെന്നും രശ്മിക ചോദിച്ചു.

  പോസ്റ്റിന് പിന്നാലെ നടിക്ക് പിന്തുണയുമായി നിരവധി പേർ രം​ഗത്തെത്തി. ദുൽഖർ സൽമാൻ, ഹൻസിക തുടങ്ങിയ താരങ്ങൾ രശ്മികയ്ക്ക് പിന്തുണ അറിയിച്ചു. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന രശ്മിക സോഷ്യൽ മീഡിയയിലും തരം​ഗമാവാറുണ്ട്, നിലവിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റ​ഗ്രാം ഫോളോവേഴ്സുളള തെന്നിന്ത്യൻ നടി രശ്മികയാണ്.

  സമാന്തയാണ് നടിക്ക് പിന്നിൽ. 26 കാരിയായ രശ്മിക തമിഴ് സിനിമകളിലും സജീവമാവാൻ പോവുകയാണ്. വിജയ്ക്കൊപ്പം എത്തുന്ന വരിസ് ആണ് രശ്മികയുടെ വരാനിരിക്കുന്ന തമിഴ് സിനിമ. ബോളിവുഡിൽ ​ഗുഡ്ബൈ എന്ന സിനിമയാണ് രശ്മികയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.

  Read more about: rashmika mandanna
  English summary
  Kannada Audience Are Angry On Rashmika Mandanna Because Of Kantara Movie; Here Is What Happened
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X