Don't Miss!
- News
'ആർഎസ്എസിനെ കാണിച്ച് ബാലൻസ് ചെയ്യേണ്ട ഒന്നല്ല ആ മുദ്രാവാക്യം', പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ
- Finance
പണക്കാരനാകണോ? എങ്കില്‍ എസ്ഐപി പരീക്ഷിക്കൂ; അറിയേണ്ടതെല്ലാം
- Travel
പച്ചപ്പ് പേരില്‍ മാത്രമേയുള്ളൂ... അന്റാര്‍ട്ടിക്ക മുതല്‍ എസ്റ്റോണിയ വരെ...ലോകത്തിലെ തണുപ്പന്‍ രാജ്യങ്ങള്‍
- Sports
IPL 2022: ഫൈനലില്‍ ആരൊക്കെ? സ്വാനിന്റെ വമ്പന്‍ പ്രവചനം
- Lifestyle
തുളസി ഗണപതിഭഗവാന് സമര്‍പ്പിക്കരുത്: കാരണം ഇതെല്ലാമാണ്
- Technology
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾ
- Automobiles
പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ
ഗാനരംഗത്തിനിടെ മഹേഷ് ബാബുവിന്റെ കരണത്തടിച്ച് കീർത്തി സുരേഷ്
തെലുങ്ക് സിനിമയിലെ ഏറ്റവും ജനപ്രിയ നടന്മാരിൽ ഒരാളാണ് മഹേഷ് ബാബു. തെന്നിന്ത്യൻ സിനിമ ലോകത്ത് പ്രിൻസ് എന്ന് അറിയപ്പെടുന്ന മഹേഷ് ബാബുവിനെ "ടോളിവുഡിന്റെ സൂപ്പർസ്റ്റാർ" എന്നാണ് മാധ്യമങ്ങൾ വിളിക്കുന്നത്.
അദ്ദേഹത്തിന് തെന്നിന്ത്യയിൽ ഉള്ള ആരാധക വൃന്ദം അത്രെയും വലുതാണ്. എന്നിരുന്നാലും ഒരു താര ജാഡയുമില്ലാതെ വളരെ കുലീനമായി പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണവേളയിൽ ഉണ്ടായ ഒരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്.
തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവും ദേശീയ അവാർഡ് ജേതാവായ കീർത്തി സുരേഷും ഒന്നിക്കുന്ന പുതിയ തെലുങ്ക് ആക്ഷൻ, റൊമാന്റിക്, കോമഡി ചിത്രമായ സർക്കാർ വാരി പാട, മെയ് 12 ന് റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങളും മറ്റും ഇതിനോടകം തന്നെ പ്രേക്ഷകരുടെ മനം കവർന്നിരുന്നു.

അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ചിത്രീകരണത്തിനിടെ മഹേഷ് ബാബുവിന്റെ മുഖത്ത് താൻ അബദ്ധത്തിൽ ഇടിച്ചതായി കീർത്തി സുരേഷ് പറഞ്ഞു.
"സർക്കാരു വാരി പാടയുടെ അവസാന ഗാനത്തിന്റെ ചിത്രീകരണത്തിനിടെ, എന്റെ ഭാഗത്ത് നിന്ന് ഒരു കോ-ഓർഡിനേഷൻ പിശകുണ്ടായി, ഞാൻ അബദ്ധത്തിൽ മഹേഷ് ബാബു സാറിന്റെ മുഖത്ത് ഇടിച്ചു. ഞാൻ ഉടൻ അദ്ദേഹത്തോട് മാപ്പ് ചോദിച്ചു.
കുഴപ്പമൊന്നുമില്ല, വിഷമിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പക്ഷേ, എനിക്ക് പിടിച്ചുനിൽക്കാനായില്ല, ഞാൻ വീണ്ടും വീണ്ടും മൂന്ന് തവണ കൂടി അദ്ദേഹത്തോട് ക്ഷമാപണം നടത്തി. അദ്ദേഹം അന്ന് ആ സംഭവം വളരെ നിസ്സാരരാമായാണ് എടുത്തതെന്നും കീർത്തി വ്യക്തമാക്കി.
ചിത്രത്തിന്റെ ഗാനങ്ങളിലും പ്രമോസുകളിലും മഹേഷ് ബാബുവും കീർത്തി സുരേഷും തമ്മിലുള്ള ആകർഷകമായ കെമിസ്ട്രി ഇതിനകം തന്നെ ആരാധകരിൽ നിന്ന് വളരെയധികം പ്രശംസ നേടിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. ഇത് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായിരിക്കുമെന്ന് സിനിമാ പ്രേമികൾ പ്രതീക്ഷിക്കുന്നു.
അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ സൂചിപ്പിക്കുന്നത് സർക്കാർ വാരി പാട നല്ല ആക്ഷനും കോമഡിയും ഉള്ള ഒരു കൊമേഴ്‌സ്യൽ എന്റർടെയ്‌നറാണെന്നാണ്.
പരശുറാം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ലോൺ റിക്കവറി ഏജന്റായാണ് മഹേഷ് ബാബു അഭിനയിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സ്, ജിഎംബി എന്റർടൈൻമെന്റ്, 14 റീൽസ് പ്ലസ് എന്നീ ബാനറുകൾക്ക് കീഴിൽ നവീൻ യേർനേനി, വൈ. രവിശങ്കർ, രാം അചന്ത, ഗോപിചന്ദ് അച്ചന്ത എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം പ്രഖ്യാപനം മുതൽ സിനിമാ പ്രേമികളുടെ ചർച്ചാ വിഷയമാണ്.
ചിത്രത്തിലെ 'കലാവതി' എന്ന ഗാനവും ഏറെ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. സംഗീതം തമൻ ആണ്.