മദ്യപാന സീന്‍ പറ്റില്ല, മലയാളി നടി ഉപേക്ഷിച്ചത് കീര്‍ത്തിയ്ക്ക് സൗഭാഗ്യമായി; മഹാനടി സിനിമയെ പറ്റി നിര്‍മാതാവ്

സിനിമ ചിലര്‍ക്ക് ഭാഗ്യവും മറ്റ് ചിലര്‍ക്ക് നിര്‍ഭാഗ്യവുമായി മാറാറുണ്ട്. ബിഗ് ബജറ്റിലുള്ളതും സൂപ്പര്‍ ഹിറ്റായി മാറിയതുമായ പല സിനിമകളും നഷ്ടപ്പെടുത്തിയതിനെ പറ്റി പലരും പറയാറുണ്ട്. അത്തരത്തില്‍ തെലുങ്കില്‍ നിര്‍മ്മിച്ച ഹിറ്റ് ചിത്രം മഹാനടിയെ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും നായിക, നായകന്മാരായി അഭിനയിച്ച ചിത്രമാണ് മഹാനടി. സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം കീര്‍ത്തിയെ തേടി എത്തി. അങ്ങനെ കീര്‍ത്തിയുടെ പേര് പ്രശംസകള്‍ നേടി കൊടുത്ത ഈ കഥാപാത്രം ചെയ്യാന്‍ ആദ്യം തീരുമാനിച്ചത് മറ്റൊരാളെയായിരുന്നു. ഇതിനെ പറ്റിയുള്ള ചില രസകരമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ആ ഭാഗ്യം കളഞ്ഞത്ര് ഒരു  മലയാളി നടിയായിരുന്നെന്നാണ് നിർമാതാവ് പറയുന്നത്

പ്രശസ്ത നിര്‍മാതാവ് അശ്വിനി ദത്ത് അടുത്തിടെ ഒരു ചാറ്റ് ഷോ യില്‍ പങ്കെടുത്തിരുന്നു. അഭിമുഖത്തില്‍ മഹാനടിയെ കുറിച്ചുള്ള ചോദ്യവും വന്നു. ഇതിന് മറുപടി പറയവേയാണ് സാവിത്രി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം തീരുമാനിച്ച നടിയെ കുറിച്ചും അവര്‍ പിന്മാറിയതിനെ പറ്റിയും നിര്‍മാതാവ് സംസാരിച്ചത്. അതൊരു മലയാളി നടിയായിരുന്നെന്നാണ് അശ്വിനി പറയുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരെല്ലാം സാവിത്രിയുടെ പെര്‍ഫെക്ട് ചോയിസായി ആ നടിയെ തന്നെയാണ് കണക്ക് കൂട്ടിയത്.

 സാവിത്രിയായി അഭിനയിക്കാനും ആ കഥാപാത്രത്തോട് ശരിയായ നീതി പുലര്‍ത്താനും ആ നടിയ്ക്ക് സാധിക്കുമായിരുന്നു

സാവിത്രിയായി അഭിനയിക്കാനും ആ കഥാപാത്രത്തോട് ശരിയായ നീതി പുലര്‍ത്താനും ആ നടിയ്ക്ക് സാധിക്കുമെന്നും അതിന് അംഗീകാരം ലഭിക്കുമെന്നും താന്‍ കരുതിയിരുന്നതായി അശ്വിനി ദത്തും പറയുന്നു. എന്നാല്‍ സിനിമയുടെ കഥയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ അതിലെ മദ്യപാന രംഗങ്ങള്‍ ഒഴിവാക്കണമെന്ന് നടി ആവശ്യപ്പെട്ടു. എന്നാല്‍ തിരക്കഥയെ കുറിച്ച് അഭിപ്രായം പറയുന്നതിനൊപ്പം നടി ഡിമാന്‍ഡ് കൂടി വച്ചതോടെ തനിക്ക് ദേഷ്യം വന്നതായി നിര്‍മാതാവ് പറയുന്നു.

 ഈ പ്രശ്‌നം വന്നതോടെ ആ നടിയെ ഇനി സിനിമയില്‍ അഭിനയിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു

ഈ പ്രശ്‌നം വന്നതോടെ ആ നടിയെ ഇനി സിനിമയില്‍ അഭിനയിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. അങ്ങനെയാണ് സംവിധായകന്‍ നാഗ് അശ്വിന്‍ കീര്‍ത്തി സുരേഷിനെ സമീപിച്ച് കഥാപാത്രത്തെ കുറിച്ച് പറയുന്നത്. മഹാനടിയിലെ വേഷത്തിന് വേണ്ടി അശ്വിനി ദത്ത് കീര്‍ത്തിയെ സമീപിപ്പിച്ചത് എല്ലാവരെയും ഞെട്ടിച്ച് കൊണ്ടാണ്. എന്നാല്‍ ആ വേഷത്തിന് പുതുമ നല്‍കി കൊണ്ടും തന്റെ പ്രകടനത്തിലൂടെയും എല്ലാവരെയും വിസ്മയിപ്പിക്കാന്‍ കീര്‍ത്തിയ്ക്ക് സാധിച്ചതായിട്ടും അശ്വിനി വെളിപ്പെടുത്തി.

Recommended Video

Gopi Sundar & Amrutha Suresh: കട്ടക്കലിപ്പിൽ ഗോപി സുന്ദർ, ചെകിള ഞാൻ അടിച്ചു പൊളിച്ചേനെ
നടി നിത്യ മേനോനാണ് ആ വേഷത്തില്‍ അഭിനയിക്കേണ്ടിയിരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്

അശ്വിനി പറഞ്ഞതില്‍ നിന്നും ആ നടിയാരാണെന്നുള്ള കാര്യം പലര്‍ക്കും മനസിലായേക്കും. ഈ വാര്‍ത്തയുടെ താഴെ വരുന്ന കമന്റുകളില്‍ നടി നിത്യ മേനോനാണ് ആ വേഷത്തില്‍ അഭിനയിക്കേണ്ടിയിരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ നിത്യ അഭിനയിച്ച ആദ്യ ചിത്രത്തിലും പിന്നീട് ജനത ഗ്യാരേജ് എന്ന സിനിമയിലുമൊക്കെ നടി മദ്യപിക്കുന്ന സീനുകളില്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നടി പിന്മാറിയതിന് മറ്റെന്തെങ്കിലും കാരണം ഉണ്ടായേക്കും എന്നാണ് ആരാധകരുടെ വിശദീകരണം.

More from Filmibeat

Read more about: keerthy suresh mahanati
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X