Don't Miss!
- Sports
എന്സിഎയോടു നോ പറഞ്ഞു, സഞ്ജുവിന്റെ സര്‍പ്രൈസ് നീക്കം! അറിയാം
- Automobiles
100 സിസിയിൽ മത്സരിക്കാൻ ഹോണ്ട കച്ചക്കെട്ടി കഴിഞ്ഞു
- News
പാർട്ടിക്കാർ ബുദ്ധിമുട്ടിക്കുന്നുണ്ടോ?: സ്വന്തം കടയിലും ലോട്ടറി അടിയോട് അടി തന്നെ: അനൂപ് പറയുന്നു
- Lifestyle
കാര്യസിദ്ധിയും വിജയവും ഒറ്റയടിക്ക് നേടാം; ഗണേശ ജയന്തിയില്‍ ഈ പ്രതിവിധി ജീവിതം മാറ്റും
- Technology
ബിഎസ്എൻഎൽ അൺലിമിറ്റഡ് എന്ന് പറഞ്ഞാൽ ശരിക്കും അൺലിമിറ്റഡ് തന്നെ! ഏറ്റുമുട്ടാൻ ആരുണ്ട്!
- Travel
ഗുരുവായൂരപ്പന്റെ ഓരോ ദര്‍ശനത്തിന്റെയും ഫലങ്ങൾ ഇങ്ങനെ: ഇവരെ ഭഗവാന് അനുഗ്രഹിക്കും
- Finance
ട്രെന്‍ഡ് മാറി; താഴെത്തട്ടില്‍ നിന്നും തിരിച്ചുകയറി ഈ ഓട്ടോ ഓഹരി, ഈ ആഴ്ച്ച 3 ശതമാനം നേട്ടം!
ആറ് കോടിയുടെ ബംഗ്ലാവ്, ആഡംബര കാറുകളുടെ ശേഖരം; കെജിഎഫിന് ശേഷം യാഷിന്റെ ജീവിതം
ഇന്ത്യൻ സിനിമയുടെ വാണിജ്യ മുഖമായി മാറിയിരിക്കുകയാണ് തെലുങ്ക്, കന്നഡ സിനിമാ ലോകം. തെന്നിന്ത്യൻ മാസ് മസാല സിനിമകൾ ഉത്തരേന്ത്യൻ തിയറ്ററുകൾ വരെ അടക്കി വാഴുന്ന കാഴ്ചയാണ് ഇന്ന് കാണാനാവുന്നത്. ഒരു കാലത്ത് ബോളിവുഡിനുണ്ടായിരുന്ന സ്ഥാനം ഇന്ന് തെന്നിന്ത്യൻ സിനിമാ ലോകം കൈക്കലാക്കി. ബോളിവുഡ് ആവട്ടെ തെന്നിന്ത്യൻ സിനിമകളുടെ റീമേക്കുകൾ ഒരുക്കുന്ന സിനിമാ മേഖലയായി ചുരുങ്ങി. സിനിമകളെ പോലെ തന്നെ തെന്നിന്ത്യയിൽ നിന്നുള്ള താരങ്ങൾക്കും രാജ്യമാെട്ടും വൻ ആരാധക വൃന്ദമാണുള്ളത്.

പ്രത്യേകിച്ചും കന്നഡ സിനിമയിൽ നിന്നും ഉയർന്നു വരുന്ന സൂപ്പർ സ്റ്റാറുകളാണ് സിനിമാ ലോകത്തെ അമ്പരപ്പിക്കുന്നത്. ഒരു കാലത്ത് നിരന്തരം ട്രോളുകളും പരിഹാസങ്ങളും ഏറ്റു വാങ്ങിയത് കന്നഡ സിനിമകളും താരങ്ങളും ആയിരുന്നു. ഇപ്പോൾ അതേ കന്നഡ സിനിമകൾ ഇന്ത്യൻ ബോക്സ് ഓഫീസുകൾ അടക്കി വാഴുന്നു.

കന്നഡ സിനിമാ രംഗത്ത് നിന്നും വന്ന പ്രധാന പാൻ ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് നടൻ യാഷ്. 2007 ൽ ജംബഡ ഹുഡുംഗി എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ യാഷ് കെജിഎഫ് എന്ന സിനിമയിലൂടെയാണ് പ്രശസ്തനായത്. 2015 ൽ പുറത്തിറങ്ങിയ സിനിമ സൂപ്പർ ഹിറ്റ് ആയിരുന്നു.
ഇതിന് ശേഷം കെജിഎഫ് ചാപ്റ്റർ ടുവും ഹിറ്റായി. ഇപ്പോഴിതാ യാഷിന്റെ സാമ്പത്തിക വിവരങ്ങളാണ് പുറത്ത് വരുന്നത്. ബാഗ്ലൂരിൽ ആറ് കോടി രൂപയുടെ ബംഗ്ലാവിലാണ് യാഷും ഭാര്യ രാധിക പണ്ഡിറ്റും കുട്ടികളായ ഐറയും യർഥവും കഴിയുന്നത്. അത്യാഡംബരം നിറഞ്ഞ ബംഗ്ലാവാണിത്.

ആഡംബര കാറുകളുടെ ശേഖരവും യാഷിനുണ്ട്. 80 ലക്ഷം രൂപ വില വരുന്ന റേഞ്ച് റോവർ ഇവോക്, 78 ലക്ഷത്തിന്റെ മെർസിഡെസ് ജിഎൽസി 250 ഡി, ഓഡി ക്യു 7, ബിഎംഡബ്ല്യു, പജേറോ സ്പോർട് തുടങ്ങിയ വാഹനങ്ങൾ യാഷിന് സ്വന്തമായുണ്ട്. 60 ലക്ഷം മുതൽ ഒരു കോടി വരെയാണ് ഒരു പരസ്യത്തിന് യാഷ് കൈപ്പറ്റുന്ന പ്രതിഫലം.
റിപ്പോർട്ടുകൾ പ്രകാരം 53 കോടി രൂപയാണ് യാഷിന്റെ ആസ്തി. കെജിഎഫ് ഒന്നാം ഭാഗത്തിന് 15 കോടി രൂപയാണ് യാഷ് കൈപറ്റിയ പ്രതിഫലം. രണ്ടാം ഭാഗത്തിനാവട്ടെ 25 കോടി രൂപയും.

കെജിഎഫിന് ശേഷം യാഷിന്റെ മറ്റൊരു സിനിമയും പുറത്തിറങ്ങിയിട്ടില്ല. നിലവിലെ താരത്തിളക്കത്തെ ഒരു ചെറിയ പരാജയം പോലും ബാധിക്കും. അതിനാൽ വളരെ സൂക്ഷ്മതയോടെയാണ് യാഷ് സിനിമകൾ തെരഞ്ഞെടുക്കുന്നത്. കന്നഡ സിനിമാ രംഗത്ത് നിന്നും നടൻ പുനീത്, സുദീപ് തുടങ്ങിയവരെ ആയിരുന്നു മലയാളി പ്രേക്ഷകർക്കുൾപ്പെടെ അറിയുമായിരുന്നുള്ളൂ.

എന്നാലിപ്പോൾ ഋഷബ് ഷെട്ടി, യാഷ് തുടങ്ങി വൻ താര നിര കന്നഡയിൽ നിന്നും രാജ്യാന്തര തലത്തിൽ പ്രശസ്തർ ആയിരിക്കുന്നു. കാന്താര ആണ് കന്നഡയിൽ നിന്നും ഒടുവിൽ വന്ന സൂപ്പർ ഹിറ്റ് സിനിമ. ഋഷബ് ഷെട്ടിയുടെ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. കേരളത്തിലുൾപ്പെടെ നിറഞ്ഞ തിയറ്ററുകളിൽ കാന്താര പ്രദർശിപ്പിക്കപ്പെട്ടു. കഴിഞ്ഞ ദിവസമാണ് കാന്താര ഒടിടിയിലും പുറത്തിറങ്ങിയത്.