വിജയ് ദേവരകൊണ്ടയുമായി ഡേറ്റിങ്ങിലാണോ? രാഷ്മിക മന്ദാനയുടെ മറുപടി വൈറല്‍

By Prashant V R

തെലുങ്ക്, കന്നഡ സിനിമകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് രാഷ്മിക മന്ദാന. തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ നായികയായി രാഷ്മിക അഭിനയിച്ചിരുന്നു. നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ച നടിക്ക് ആരാധകരും ഏറെയാണ്. ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് തുടങ്ങിയ സിനിമകളിലൂടെയാണ് രാഷ്മിക മലയാളികള്‍ക്കും പ്രിയങ്കരിയായത്. അതേസമയം കന്നഡ താരം രക്ഷിത് ഷെട്ടിയുമായുളള ബ്രേക്കപ്പിന് ശേഷമാണ് രാഷ്മിക സിനിമകളില്‍ സജീവമായിരുന്നത്.

rashmika-mandanna

രക്ഷിതുമായുളള വിവാഹ നിശ്ചയത്തിന് ശേഷമാണ്‌ രാഷ്മിക നടനുമായി വേര്‍പിരിഞ്ഞത്‌. രക്ഷിത് ഷെട്ടിയുമായുളള ബന്ധത്തിന് പിന്നാലെ വിജയ് ദേവരകൊണ്ടയുമായി നടി പ്രണയത്തിലാണെന്നും മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രണ്ടുപേരും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് എന്നാണ് ഇരുവരും അറിയിച്ചത്. തുടര്‍ച്ചയായി രണ്ട് സിനിമകളിലാണ് വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം നടി അഭിനയിച്ചിരുന്നത്.

ഇരുവരുടെയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയ്ക്ക് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചിരുന്നത്. തുടര്‍ന്നാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. അതേസമയം ഇക്കാര്യങ്ങളില്‍ വീണ്ടും പ്രതികരണവുമായി രാഷ്മിക തന്നെ രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഡേറ്റിംഗിലാണോ എന്ന ചോദ്യങ്ങള്‍ക്കുളള മറുപടിയുമായി നടി വീണ്ടും എത്തിയത്. "ഞാന്‍ സിംഗിളാണ്. ഞാന്‍ ഇത് ഇഷ്ടപ്പെടുന്നു എന്നാണ് അഭ്യൂഹങ്ങള്‍ക്കെല്ലാമുളള മറുപടിയായി രാഷ്മിക മന്ദാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

സിംഗിളായിരിക്കുന്നതിനെ കുറിച്ച് എല്ലാവരോടുമായി ഞാന്‍ പറയുന്നു. നിങ്ങള്‍ അത് ആസ്വദിക്കാന്‍ തുടങ്ങുമ്പോള്‍, എന്നെ വിശ്വസിക്കൂ. നിങ്ങളുടെ സ്‌നേഹത്തിലുളള നിലവാരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അതിനാല്‍ ഒരു കാര്യം വളരെ വ്യക്തമാണ്, രാഷ്മിക സിംഗിളാണ്, ജീവിതത്തിന്റെ ഈ ഘട്ടം ആസ്വദിക്കുന്നു. നടി കുറിച്ചു. അതേസമയം കന്നഡത്തില്‍ കിറിക്ക് പാര്‍ട്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് രാഷ്മിക മന്ദാന. അരങ്ങേറ്റ ചിത്രത്തില്‍ രക്ഷിത് ഷെട്ടിയായിരുന്നു രാഷ്മികയുടെ നായകന്‍. പിന്നാലെ കന്നഡത്തിന് പുറമെ തെലുങ്കിലും നടി സജീവമാവുകയായിരുന്നു.

പുനീത് രാജ്കുമാര്‍, മഹേഷ് ബാബു, നിതിന്‍, ഗണേഷ്, നാനി, ദര്‍ശന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി രാഷ്മിക മന്ദാന അഭിനയിച്ചിരുന്നു. തെലുങ്കില്‍ ഈ വര്‍ഷമാദ്യം ഭീഷ്മ എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. അതേസമയം കന്നഡത്തില്‍ പൊഗരു, തമിഴില്‍ കാര്‍ത്തിയുടെ സുല്‍ത്താന്‍, അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ തുടങ്ങിയവയാണ് രാഷ്മിക മന്ദാനയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങള്‍.

Read more about: rashmika mandanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X