തലമുറകൾക്കുള്ള സമ്പാദ്യം; ഒരു വിവാഹത്തിലൂടെ കണ്ണികളായ താര കുടുംബം; ഇവരിൽ ആരാണ് മുന്നിൽ?

കുടുംബവാഴ്ച കൊടികുത്തി വാഴുന്ന സിനിമാ മേഖലയായാണ് ടോളിവുഡ് അറിയപ്പെടുന്നത്. തെലുങ്കിലെ ഇന്നത്തെ യുവ താരങ്ങൾക്ക് തെലുങ്ക് സിനിമാ ലോകത്ത് വർഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാനുണ്ട്. രാം ചരണിന്റെ കൊനിഡേല കുടുംബം, അല്ലു അർജുന്റെ അല്ലു കുടുംബം, പ്രഭാസിന്റെ കുടുംബം, ജൂനിയർ എൻടിആറിന്റെ മുൻതലമുറക്കാർ, നാ​ഗ ചൈതന്യയുടെ അക്കിനേനി കുടുംബം തുടങ്ങിയവരെല്ലാം വർഷങ്ങളായി തെലുങ്ക് സിനിമാ ലോകത്ത് നിലനിൽക്കുന്നവരാണ്. ഇവരിൽ രണ്ട് താര കുടുംബം ഒരുമിച്ചാണെന്നതും ശ്രദ്ധേയമാണ്.

രാം ചരണിന്റെ കൊനിഡേല കുടുംബവും അല്ലു അർജുന്റെ കുടുംബവും തമ്മിൽ അറുത്ത് മാറ്റാൻ പറ്റാത്ത ബന്ധമുണ്ട്. ചിരഞ്ജീവി ( രാം ചരണിന്റെ പിതാവ് ) വിവാഹം ചെയ്തത് അല്ലു കുടുംബത്തിൽ നിന്നുള്ള സുരേഖയെയാണ്. അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദിന്റെ സഹോദരിയാണ് സുരേഖ. ചിരഞ്ജീവി കരിയറിൽ പേരെടുത്ത സമയത്ത് അരവിന്ദിന്റെ പിതാവ് അല്ലു രാമലിം​ഗയ്യ മകളെ ചിരഞ്ജീവിയെക്കൊണ്ട് വിവാഹം ചെയ്യിക്കുകയായിരുന്നു.

Allu Arjun, Ram Charan

ഫിലിം മേക്കറും നടനുമായ രാമലിം​ഗയ്യക്ക് ചിരഞ്ജീവിയെ ഇഷ്ടമായി. കുടുംബം മുൻകൈയെടുത്ത് വിവാഹാലോചന നടത്തി. ചിരഞ്ജീവിയുടെ വീട്ടുകാരുടെയും സമ്മതം ലഭിച്ചതോ‌ടെ 1980 ൽ വിവാഹം നടന്നു. ചിരഞ്ജീവി സൂപ്പർതാരമായി ടോളിവുഡിൽ ആഘോഷിക്കപ്പെടുന്ന കാലഘട്ടമായിരുന്നു അത്. മറുവശത്ത് ചിരഞ്ജീവിയുടെ ഭാര്യാ സഹോദരൻ അല്ലു അരവിന്ദും കുടുംബവും നിർമാണ രം​ഗത്തെ പ്രബലരുമായി.

കാലം മുന്നോട്ട് പോയപ്പോൾ രണ്ട് കുടുംബങ്ങളിലെയും പുതുതലമുറ സിനിമാ രം​ഗത്തേക്ക് കടന്ന് വന്നു. രാം ചരണും അല്ലു അർജുനും യൂത്ത് ഐക്കണായി ടോളിവുഡിൽ ആഘോഷിക്കപ്പെട്ടു. ഇന്ന് വരുൺ തേജ് ഉൾപ്പെടെയുള്ള അടുത്ത തലമുറയും സിനിമാ രം​ഗത്ത് നിറ സാന്നിധ്യമാണ്. രണ്ട് കുടുംബങ്ങളുടെയും ആസ്തി ഏവരെയും അമ്പരപ്പിക്കുന്നതാണ്. 1663 കോടിയുടെ ആസ്തി ചിരഞ്ജീവിക്കുണ്ട്. മകൻ രാം ചരണിന് 1370 കോടി രൂപയുടെ ആസ്തിയുണ്ട്.

Allu Arjun, Ram Charan

രാം ചരണിന്റെ ഭാര്യ ഉപാസനയും ധനികയാണ്. അതേസമയം അല്ലു അർജുന് ഇത്രയും വലിയ ആസ്തിയില്ല. 460 കോടി രൂപയുടെ ആസ്തിയാണ് അല്ലുവിനുള്ളതെന്ന് ടോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അല്ലു അർജുനും രാം ചരണും കരിയറിൽ ഒരേ വേ​ഗതയിൽ മുന്നേറുകയാണ്. ആർആർആർ എന്ന സിനിമയുടെ വിജയത്തോടെ രാം ചരണിന് ആ​ഗോള തലത്തിൽ പ്രശസ്തി ലഭിച്ചു. പുഷ്പയാണ് അല്ലുവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമ.

ചിത്രത്തിന്റെ രണ്ടാം ഭാ​ഗം അണിയറയിൽ ഒരുങ്ങുന്നുണ്ട്. അല്ലു അർജുന്റെയും രാം ചരണിന്റെയും ആരാധകർ തമ്മിലുള്ള ഫാൻ ഫൈറ്റുകൾ സോഷ്യൽ മീഡിയയിൽ പതിവാണ്. എന്നാൽ ഇതിനെല്ലാമപ്പുറം രണ്ട് താരങ്ങളും തമ്മിൽ അടുത്ത സൗഹൃദമുണ്ട്. കുടുംബത്തിലെ വിശേഷ ദിവസങ്ങളിൽ ഇവർ ഒരുമിച്ചെത്താറുമുണ്ട്.

ഇരുവരുടെയും വ്യക്തി ജീവിതവും വാർത്താ പ്രാധാന്യം നേടാറുണ്ട്. അടുത്തിടെയാണ് രാം ചരണിനും ഭാര്യ ഉപാസന കാമിനേനിക്കും കുഞ്ഞ് പിറന്നത്. ക്ലിൻ കാര കൊനിഡേല എന്നാണ് മകളുടെ പേര്. വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. കരിയറിലെ തിരക്കുകൾ മൂലം കുഞ്ഞ് പിന്നീട് മതിയെന്ന് ഉപാസനയും രാം ചരണും തീരുമാനിച്ചതാണ്. സ്നേഹ റെഡ്ഡി എന്നാണ് അല്ലു അർജുന്റെ ഭാര്യയുടെ പേര്. ഇരുവർക്കും രണ്ട് മക്കളമുണ്ട്.

Read more about: allu arjun ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X