For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാഹുബലി താരം പ്രഭാസ് ശരിക്കും പ്രണയത്തിലായി; ബോളിവുഡ് സുന്ദരിയുമായിട്ടുള്ള നടന്റെ വിവാഹനിശ്ചയം ഉടന്‍

  |

  തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്ന താരമാണ് പ്രഭാസ്. രാജമൗലി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയായ ബഹുബലിയാണ് പ്രഭാസിന് അംഗീകാരം നേടി കൊടുത്തത്. അതേ സമയം പ്രഭാസ് ഇനിയും അവിവാഹിതനായി കഴിയുന്നതാണ് ആരാധകരെ ഏറെ നിരാശപ്പെടുത്തിയത്.

  ബാഹുബലിയിലെ നായികയായി അഭിനയിച്ച അനുഷ്‌കയും പ്രഭാസും ഇഷ്ടത്തിലാണെന്നും ഇരുവരും വിവാഹം കഴിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മറ്റൊരു താരസുന്ദരിയുമായി നടന്‍ ഇഷ്ടത്തിലാണെന്നും വൈകാതെ ഇരുവരുടെയും വിവാഹനിശ്ചയം നടന്നേക്കുമെന്നാണ് പുതിയ വിവരം. ഔദ്യോഗികമായിട്ടുള്ള പല റിപ്പോര്‍ട്ടുകളും ഇത് വ്യക്തമാക്കി വന്ന് കൊണ്ടിരിക്കുകയാണ്.

  Also Read: വേര്‍പിരിഞ്ഞെന്ന് പറഞ്ഞ നവ്യയുടെ ഭര്‍ത്താവിതാ! സന്തോഷേട്ടന്റെയും മകന്റെയും കൂടെ വീണ്ടും ഒരുമിച്ച് നവ്യ നായര്‍

  നിലവില്‍ 43 വയസുള്ള പ്രഭാസ് കരിയറിന്റെ ഏറ്റവും ഉയര്‍ച്ചയിലാണ് നില്‍ക്കുന്നത്. എന്നാല്‍ ഇത്ര പ്രായമായിട്ടും വിവാഹിതനാവാത്തത് ആരാധകരെ പോലെ കുടുംബത്തെയും നിരാശയിലാക്കിയിരുന്നു. ബാഹുബലി വലിയ വിജയമായതോടെ പ്രഭാസിന്റെ വധുവാകാന്‍ പോവുന്നത് ആരായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ഏവരും. ഒടുവില്‍ നടി കൃതി സനോനും പ്രഭാസും ഇഷ്ടത്തിലാണെന്ന തരത്തിലാണ് പുത്തന്‍ വാര്‍ത്ത വന്നിരിക്കുന്നത്.

  Also Read: സുലു ഏറ്റവും സുന്ദരിയായത് കൊണ്ടാണ് അവളെ ഞാൻ കെട്ടിയത്; എനിക്കിഷ്ടപ്പെട്ട പെണ്ണ് അവളെന്ന് മമ്മൂട്ടി

  ആദിപുരുഷ് എന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം നായികയായി അഭിനയിക്കുന്നത് കൃതിയാണ്. സിനിമയിലൂടെ ഒന്നിച്ചത് മുതല്‍ ഇരുവരും പ്രണയത്തിലായോ എന്ന സംശയങ്ങള്‍ പുറത്ത് വന്നിരുന്നു. ജലക് ദിഖ്‌ല ജാ എന്ന പരിപാടിയില്‍ പങ്കെടുക്കവേ പേര് പറയാതെ കൃതിയും പ്രഭാസും തമ്മിലുള്ള ഇഷ്ടത്തെ കുറിച്ചൊരു സൂചന നടന്‍ വരുണ്‍ ധവാന്‍ നല്‍കിയിരുന്നു. പുതിയ സിനിമയുടെ പ്രൊമോഷന് വേണ്ടിയാണ് ഡാന്‍സ് റിയാലിറ്റി ഷോ യിലേക്ക് കൃതിയും വരുണ്‍ ധവാനും എത്തിയത്.

  ഇതേ പരിപാടിയില്‍ വിധികര്‍ത്താവായ കരണ്‍ ജോഹര്‍ ബോളിവുഡിലെ മിടുക്കികളും അവിവാഹിതരുമായ നടിമാര്‍ ആരൊക്കെയാണെന്ന് വരുണിനോട് ചോദിച്ചു. പലരുടെയും പേരുകള്‍ പറയുന്ന കൂട്ടത്തില്‍ കൃതിയുടെ പേര് പറയാന്‍ വരുണ്‍ വിട്ട് പോയി. അതെന്താണ് കൃതിയെ ഒഴിവാക്കിയതെന്ന മറുചോദ്യത്തിന് 'കൃതിയുടെ പേര് ഈ ലിസ്റ്റില്‍ ഇല്ല. കാരണം അവളുടെ ഹൃദയത്തില്‍ ഒരാളുണ്ട്. അയാള്‍ ദീപികയുടെ കൂടെ ഇപ്പോള്‍ മുംബൈയില്‍ സിനിമാ ചിത്രീകരണത്തിലാണെന്നും', വരുണ്‍ കൂട്ടിച്ചേര്‍ത്തു.

  വരുണിന്റെ മറുപടി കേട്ട് കൃതി ഞെട്ടുകയാണ് ചെയ്യുന്നത്. മാത്രമല്ല ഇതെന്തിനാ പറഞ്ഞതെന്ന രീതിയില്‍ കൈകള്‍ കൊണ്ട് ചോദിക്കുന്നുമുണ്ട്. നിലവില്‍ പ്രഭാസ്, ദീപിക പദുക്കോണിന്റെ സിനിമയില്‍ അഭിനയിക്കുകയാണെന്നുള്ളത് സത്യമാണ്. പല ഭാഷകളിലൊരുക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനടക്കം പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

  എന്തായാലും പ്രഭാസും കൃതി സനോനും തമ്മിലുള്ള പ്രണയം ഔദ്യോഗികമായി തന്നെ സ്ഥീരികരിക്കപ്പെട്ടതാണെന്നാണ് ട്വിറ്ററിലൂടെ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രണ്ടാളും ഇപ്പോള്‍ റിലേഷന്‍ഷിപ്പിലാാണെന്നും അധികം വൈകാതെ വിവാഹനിശ്ചയം ഉണ്ടായേക്കും എന്നുമാണ് ട്വിറ്ററിലൂടെ പ്രചരിക്കുന്ന കുറിപ്പുകളില്‍ പറയുന്നത്. എന്തായാലും താരങ്ങള്‍ ഇതിനെ കുറിച്ച് പറയുന്നതെന്താണെന്ന് അറിയാനാണ് ഏവരും കാത്തിരിക്കുന്നത്. നിലവിൽ ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കുന്ന തിരക്കിലാണ് താരങ്ങൾ. അതിന് ശേഷമായിരിക്കും വിവാഹമുണ്ടാവുകയെന്നാണ് സൂചന.

  Read more about: prabhas പ്രഭാസ്
  English summary
  Kriti Sanon And Prabhas To Engaged Soon? Unoffical Reports Are Going Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X