'പങ്കാളിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു, അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ വിവാഹമുണ്ടാകും'; വിജയ് ദേവരകൊണ്ട!

തെന്നിന്ത്യൻ മാൻ ക്രഷ് വിജയ് ദേവരകൊണ്ട നടി സാമന്ത റൂത്ത് പ്രഭുവിനൊപ്പം ചെയ്ത കുഷി സിനിമയുടെ റിലീസ് അടുത്തതിന്റെ സന്തോഷത്തിലാണ്. ബുധനാഴ്ച ഹൈദരാബാദിൽ നടന്ന ഗംഭീരമായ ലോഞ്ച് ഇവന്റോടെയാണ് ട്രെയിലർ പുറത്തിറക്കിയത്.

എന്നാൽ അവധി ആഘോഷത്തിന്റെ ഭാ​ഗമായി യാത്രയിലായതിനാൽ‌ സാമന്ത ചടങ്ങിൽ പങ്കെടുക്കാൻ എത്തിയില്ല. പാൻ ഇന്ത്യൻ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്ന കുഷിയുടെ ട്രെയില​ർ തമിഴ് അടക്കം വിവിധ ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

ട്രെയിലർ ലോ‍ഞ്ച് ഇവന്റിന്റെ പ്രധാന ആകർഷണം വിജയ് ദേവരകൊണ്ട തന്നെയായിരുന്നു. ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ തന്റെ മാരേജ് പ്ലാനുകളെ കുറിച്ച് ആദ്യമായി താരം സംസാരിച്ചു. കുഷിയും ഒരു പ്രണയ ചിത്രമാണ്.

രണ്ടുപേർ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും എന്നാൽ വിവാഹശേഷം ഇരുവരുടെയും ജീവിതം കീഴ്മേൽ മറിയുന്നതുമാണ് സിനിമയുടെ പ്രമേയം. ആദ്യമായാണ് സാമന്തയും വിജയിയും നായകനും നായികയുമായി ഒരു സിനിമ ചെയ്യുന്നത്.

Vijay Deverakonda

മുപ്പത്തിനാലുകാരനായ വിജയ് ദേവരകൊണ്ട നടി രശ്മിക മന്ദാനയുമായി പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ പ്രചരിക്കുന്ന സാ​ഹര്യത്തിലാണ് തന്റെ മാരേജ് പ്ലാനിനെ കുറിച്ചും വിവാഹം എപ്പോഴുണ്ടാകും എന്ന ആരാധകരുടെ സംശയത്തിനും മറുപടി നൽകിയത്. വിവാഹ ജീവിതം വേണമെന്നത് താനും ഇപ്പോൾ ആ​ഗ്രഹിക്കുന്ന ഒന്നാണെന്നും പ്രസം​ഗത്തിനിടെ നടൻ പറഞ്ഞു.

'വിവാഹം എന്ന ഐഡിയയുമായി ഇപ്പോൾ ഞാൻ സംതൃപ്തനാണ്. ഇതിന് മുമ്പ് വിവാഹം എന്ന കാര്യം എനിക്ക് ചുറ്റും നിന്നും ആരെങ്കിലും പറയുന്നത് കേട്ടാൽ ഞാൻ പെട്ടെന്ന് പ്രകോപിതനാവുകയും അസ്വസ്ഥനാവുകയും ചെയ്യുമായിരുന്നു.'

'എന്നാൽ ഇന്ന് ഞാൻ ആ വിഷയത്തെ കുറിച്ച് സംസാരിക്കുന്നു. എന്റെ സുഹൃത്തുക്കൾ വിവാഹിതരായികുടുംബ ജീവിതം നയിക്കുന്നത് കാണുമ്പോൾ ഞാൻ സന്തോഷിക്കുകയും അവരുടെ ജീവിതം കണ്ട് ആസ്വദിക്കുകയും ചെയ്യാറുണ്ട്. സന്തോഷകരമായ ദാമ്പത്യങ്ങൾ എനിക്കും കാണാൻ ഇഷ്ടമാണ്. അതുപോലെ തന്നെ പ്രശ്‌നകരമായ വിവാഹ ജീവിതങ്ങളും ഞാൻ ആസ്വദിക്കുന്നു.'

'എല്ലാം വിനോദമാണ്. അതുപോലെ തന്നെ എനിക്ക് ഒരു ദാമ്പത്യ ജീവിതം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത് ജീവിതത്തിൽ എല്ലാവരും അനുഭവിക്കേണ്ട അധ്യായമാണ്. കുറച്ചുകാലമായി ഞാൻ പങ്കാളിയെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ഞാൻ ഇപ്പോൾ വിവാഹത്തിന് തയ്യാറായിട്ടില്ല.'

vijay deverakonda

'ഒരുപക്ഷെ രണ്ട് വർഷത്തിനുള്ളിൽ അത് ചിലപ്പോൾ സംഭവിച്ചേക്കാം... എന്താണ് നടക്കുന്നതെന്ന് നമുക്ക് നോക്കാമെന്നാണ്', വിജയ് പറഞ്ഞത്. ​ഗീത ​ഗോവിന്ദം റിലീസിന് ശേഷം വിജയിയും രശ്മികയും അടുത്ത സുഹൃത്തുക്കളാണ്. എന്നാൽ ഇവർ വെറും സുഹൃത്തുക്കൾ മാത്രമല്ല താരങ്ങൾ പ്രണയത്തിലാണെന്നാണ് പ്രചരിക്കുന്ന ​ഗോസിപ്പുകൾ. ഇരുവരും പ്രണയത്തിലാണ് എന്ന വാര്‍ത്ത പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ വരുമ്പോള്‍ ഇരുതാരങ്ങളും ഒരിക്കലും തങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ പരസ്യമാക്കിയിരുന്നില്ല.

എന്നാല്‍ പല വേദികളിലും ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്നത് അടക്കം പതിവാണ്. ഇക്കഴിഞ്ഞ ന്യൂഇയര്‍ ദിനത്തില്‍ വിജയ് പങ്കുവെച്ച ചിത്രം വൈറലായതോടെ ഇരുവരും പ്രണയത്തിലാണെന്ന ​ഗോസിപ്പിന് ശക്തി കൂടിയിട്ടുണ്ട്. ഒരു പൂളില്‍ കയ്യില്‍ ഷാംപെയിനുമായി സൂര്യന്‍റെ പാശ്ചാത്തലത്തില്‍ നില്‍ക്കുന്ന വിജയിയായിരുന്നു വൈറൽ ഫോട്ടോയിൽ.

ഇതേ പാശ്ചാത്തലത്തില്‍ നിന്നും രശ്മികയും ഒരു ചിത്രം ഇട്ടിട്ടുണ്ട് ഇന്‍സ്റ്റഗ്രാമില്‍. എന്നാല്‍ അത് കഴിഞ്ഞ ഒക്ടോബറിലാണ്. വാട്ടര്‍ ബേബി എന്ന ക്യാപ്ഷനോടെ രശ്മിക അന്ന് പങ്കുവെച്ച ചിത്രത്തിന്‍റെ അതേ പാശ്ചത്തലത്തിലാണ് വിജയിയുടെ വൈറലായ ചിത്രം എന്നതാണ് ആരാധകര്‍ കണ്ടെത്തിയത്.

അതായത് കഴിഞ്ഞ ഒക്ടോബറില്‍ ഇരുതാരങ്ങളും ഒന്നിച്ച് മാലിദ്വീപില്‍ അവധിക്കാലം ചിലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുതാരങ്ങളും ഇതില്‍ സ്ഥിരീകരണം നല്‍കിയിരുന്നില്ല. ഇരുവരും ഒന്നിക്കണമെന്ന് ആ​ഗ്രഹിക്കുന്ന നിരവധി ആരാധകരുണ്ട്.

Read more about: vijay deverakonda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X